Plus One admission: ഇത് അവസാന അവസരം, പ്ലസ് വൺ അപേക്ഷകൾ ഇനിയും സമർപ്പിക്കാം
Kerala plus one admission: എത്ര ഓപ്ഷൻ നൽകുന്നതിനും തടസ്സമില്ലെന്നതും പ്രത്യേകം ഓർക്കണം. നിലവിൽ ഏതെങ്കിലും കോട്ടയിൽ പ്രവേശനം ലഭിച്ചവർക്ക് ഇതിൽ അപേക്ഷിക്കാൻ കഴിയില്ല എന്നതും വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യമാണ്.
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം അവസാനഘട്ടത്തിലേക്ക്. ഇനിയും പ്ലസ് വണ്ണിന് അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഒരിക്കൽ കൂടി അപേക്ഷിക്കാനുള്ള അവസരം. പ്ലസ് വൺ പ്രവേശനത്തിന്റെ വിവിധ അലോട്ട്മെന്റ് കളിൽ അപേക്ഷിച്ചിട്ടും ലഭിക്കാത്തവർക്കാണ് വീണ്ടും അവസരം ലഭിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മുതൽ ബുധനാഴ്ച വൈകിട്ട് 4 വരെ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റ് ആയ www.hscap.kerala.gov.in വഴിയാണ് അപേക്ഷിക്കാൻ കഴിയുക.
ഒരു സ്കൂളിലും ബാക്കിയുള്ള സീറ്റിന്റെ വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്. സീറ്റ് സംബന്ധിച്ചുള്ള വിവരങ്ങൾ ചൊവ്വാഴ്ച രാവിലെ തന്നെ സൈറ്റിൽ പ്രസിദ്ധീകരിക്കും എന്നാണ് വിവരം. അത് പരിശോധിച്ചതിനുശേഷം വേണം ഓപ്ഷൻ നൽകാനെന്നും അധികൃതർ വ്യക്തമാക്കുന്നു.
Also read – പ്രതിമാസ സഹായം 5000 രൂപ; പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം രജിസ്‌ട്രേഷന്‍ ഉടൻ, അറിയേണ്ടതെല്ലാം
എത്ര ഓപ്ഷൻ നൽകുന്നതിനും തടസ്സമില്ലെന്നതും പ്രത്യേകം ഓർക്കണം. നിലവിൽ ഏതെങ്കിലും കോട്ടയിൽ പ്രവേശനം ലഭിച്ചവർക്ക് ഇതിൽ അപേക്ഷിക്കാൻ കഴിയില്ല എന്നതും വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കുന്നതാണ് ആദ്യ നടപടി. ഇത് വ്യാഴാഴ്ച രാവിലെ 9ന് സൈറ്റിൽ പ്രസിദ്ധീകരിക്കും എന്നാണ് വിവരം.
ഇത് പരിശോധിച്ച് ശേഷം അപേക്ഷകർക്ക് പ്രവേശന സാധ്യത കൂടുതലുള്ള സ്കൂളിൽ രാവിലെ പത്തിനും ഉച്ചയ്ക്ക് 12 നും ഇടയിൽ രക്ഷിതാവിനോടൊപ്പം എത്തി അപേക്ഷ നടപടികൾ ആരംഭിക്കാം. യോഗ്യത സർട്ടിഫിക്കറ്റ്, ടി സി, സ്വഭാവ സർട്ടിഫിക്കറ്റ്, തുടങ്ങിയവയും ബോണസ് പോയിന്റുകൾക്ക് ആധാരമാകുന്ന മറ്റു രേഖകളും കയ്യിൽ കരുതണം. ഓരോ സ്കൂളിലും ഹാജരാകുന്നവരിൽ നിന്ന് സീറ്റ് അടിസ്ഥാനത്തിൽ മെറിറ്റ് പരിഗണിച്ച് പ്രിൻസിപ്പൽ ആണ് പ്രവേശനം നടത്തുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ ഇന്ന് വരെയാണ് ഇതിനുള്ള സമയം ഉള്ളത്.