AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Psychology vs Sociology: സൈക്കോളജിയോ സോഷ്യോളജിയോ: ഏത് ബിരുദമാണ് ഏറ്റവും നല്ല അവസരം നൽകുന്നത്?

Psychology vs Sociology Degree: വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രം തിരഞ്ഞെടുക്കുന്ന രണ്ട് വിഷയമാണ് സൈക്കോളജിയും സോഷ്യോളജിയും. താല്പര്യത്തോടെ എടുക്കുന്നവരാണ് ഈ രണ്ട് കോഴ്സുകളിലും അധികവും. രണ്ടും മനുഷ്യന്റെ പെരുമാറ്റവും സാമൂഹിക ചലനാത്മകതയെയും കുറിച്ച് പഠിക്കുന്നതാണ്.

Psychology vs Sociology: സൈക്കോളജിയോ സോഷ്യോളജിയോ: ഏത് ബിരുദമാണ് ഏറ്റവും നല്ല അവസരം നൽകുന്നത്?
പ്രതീകാത്മക ചിത്രംImage Credit source: Catherine Falls Commercial/Moment/Getty Images
neethu-vijayan
Neethu Vijayan | Published: 27 Jul 2025 18:31 PM

നമ്മൾ പലതരം ബിരുദങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. അതിൽ താല്പര്യത്തോടെയും ജോലി സാധ്യത നോക്കിയും കോഴ്സുകൾ തിരഞ്ഞെടുക്കുന്നവരാണ് അധികവും. അത്തരത്തിൽ വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രം തിരഞ്ഞെടുക്കുന്ന രണ്ട് വിഷയമാണ് സൈക്കോളജിയും സോഷ്യോളജിയും. താല്പര്യത്തോടെ എടുക്കുന്നവരാണ് ഈ രണ്ട് കോഴ്സുകളിലും അധികവും. രണ്ടും മനുഷ്യന്റെ പെരുമാറ്റവും സാമൂഹിക ചലനാത്മകതയെയും കുറിച്ച് പഠിക്കുന്നതാണ്. എന്നാൽ അവയുടെ അക്കാദമിക് ഓറിയന്റേഷനും കരിയറും പലപ്പോഴും വ്യത്യസ്തമായ കാഴ്ച്ചപാടാണ് നൽകുന്നത്.

അതേസമയം ഇവയിൽ ഏതിനാണ് ഏറ്റവും കൂടുതൽ ജോലി സാധ്യത കൂടുതലെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സൈക്കോളജി ഒരു വ്യക്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ആളുകൾ എങ്ങനെ ചിന്തിക്കുന്നു, എന്താണ് അനുഭവിക്കുന്നത്, പെരുമാറ്റം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പഠനമാണ് സൈക്കോളജി. സൈക്കോളജി ബിരുദധാരികൾ പലപ്പോഴും ഓരോ വ്യക്തികളുമായും നേരിട്ട് പ്രവർത്തിക്കുന്നവരാണ്.

അതേസമയം, സോഷ്യോളജി അങ്ങനെയല്ല. ഇത് ഒരു കൂട്ടം ആളുകളുടെ പെരുമാറ്റം (അത് ചിലപ്പോൾ സ്ഥാപനങ്ങളാകാം), സംസ്കാരം, അസമത്വം, സമൂഹത്തെ രൂപപ്പെടുത്തുന്ന ഘടനകൾ എന്നിവയെക്കുറിച്ച് പഠിക്കുന്നു.

മാനസികാരോഗ്യം എന്നാൽ ഭാവിയിൽ ഒരു ആഗോള മുൻഗണനയായി മാറുന്ന വിഷയമാണ്. താഴ്ന്ന, ഇടത്തരം, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ മാനസികാരോഗ്യ വിദ​ഗ്ധർക്കുള്ള ആവശ്യം വർദ്ധിച്ചുവരുന്നതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, യുകെ എന്നിവിടങ്ങളിൽ, സൈക്കോളജി ബിരുദധാരികൾക്ക് വിദ്യാഭ്യാസ കൗൺസിലിംഗ്, ജോലിസ്ഥലത്തെ ക്ഷേമം, ആരോഗ്യ സാങ്കേതികവിദ്യയും എഐയും, മാർക്കറ്റിംഗ്, ഉപഭോക്തൃ പെരുമാറ്റ വിശകലനം തുടങ്ങിയ മേഖലയിലേക്ക് വിശാലമായ വാതിലുകളാണ് തുറന്നുകിടക്കുന്നത്.

സോഷ്യോളജി ബിരുദദാരികളെ മാധ്യമങ്ങൾ, നഗരാസൂത്രണം, അന്താരാഷ്ട്ര വികസനം എന്നിവയിൽ ആവശ്യമായി വരുന്നു. എൻ‌ജി‌ഒകൾ, തിങ്ക് ടാങ്കുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവയിലാകാം ഇവരുടെ ഭാവി. അതുകൊണ്ട് തന്നെ ഇവ രണ്ടും വിദേശ രാജ്യങ്ങളിൽ ജോലിസാധ്യത ഉള്ള രണ്ട് കോഴ്സുകളാണ്.