Railway recruitment 2025: പത്താം ക്ലാസും ഐടിഐയും മതി, റെയിൽവേയിൽ അപ്രന്റീസ് ആകാം

Railway Apprentice Recruitment 2025: ഒരു അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ മെട്രിക്കുലേഷൻ/പത്താം ക്ലാസ് പരീക്ഷയോ തത്തുല്യമായ യോഗ്യതയോ പാസ്സായിരിക്കണം.

Railway recruitment 2025: പത്താം ക്ലാസും ഐടിഐയും മതി, റെയിൽവേയിൽ അപ്രന്റീസ് ആകാം

Railway Jobs

Published: 

29 Sep 2025 | 08:47 PM

തിരുവനന്തപുരം: ഈസ്റ്റ് സെൻട്രൽ റെയിൽവേ (ECR) യിൽ 1149 ഒഴിവുകളിലേക്ക് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും ITI-യും പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്.

 

അപേക്ഷിക്കാനുള്ള യോഗ്യതകൾ

 

  • ഒരു അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ മെട്രിക്കുലേഷൻ/പത്താം ക്ലാസ് പരീക്ഷയോ തത്തുല്യമായ യോഗ്യതയോ പാസ്സായിരിക്കണം.
  • നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (NCVT) അല്ലെങ്കിൽ NCVT/SCVT നൽകുന്ന ബന്ധപ്പെട്ട ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ITI) ഉണ്ടായിരിക്കണം.
  • പ്രായപരിധി 24 വയസ്സിൽ താഴെയായിരിക്കണം. സംവരണ വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവുകൾ ലഭിക്കും.
  • അപേക്ഷകരുടെ യോഗ്യത പരീക്ഷകളിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിശ്ചിത തുക സ്റ്റൈപ്പന്റായി ലഭിക്കും. അപേക്ഷാ ഫീസ് ജനറൽ/OBC/EWS വിഭാഗങ്ങൾക്ക് 100 രൂപയാണ്, എന്നാൽ മറ്റ് വിഭാഗക്കാർക്ക് അപേക്ഷ സൗജന്യമാണ്.
  • കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://ecr.indianrailways.gov.in/
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ