AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC: വീണ്ടും എല്‍ഡി ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ്, ഒപ്പം നിരവധി വിജ്ഞാപനങ്ങള്‍; അവസരങ്ങളുടെ പെരുമഴ തീര്‍ത്ത് പിഎസ്‌സി

Kerala PSC New notifications: പുതിയതായി പുറപ്പെടുവിക്കാനൊരുങ്ങുന്നത് 22 വിജ്ഞാപനങ്ങള്‍. എല്‍ഡി ക്ലര്‍ക്ക്, ക്ലര്‍ക്ക്, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ ക്ലര്‍ക്ക് തുടങ്ങി നിരവധി അപേക്ഷകള്‍ പ്രതീക്ഷിക്കുന്ന തസ്തികകളിലേക്ക് അടക്കം വിജ്ഞാപനമുണ്ട്

Kerala PSC: വീണ്ടും എല്‍ഡി ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ്, ഒപ്പം നിരവധി വിജ്ഞാപനങ്ങള്‍; അവസരങ്ങളുടെ പെരുമഴ തീര്‍ത്ത് പിഎസ്‌സി
Kerala PSCImage Credit source: facebook.com/OFFICIAL.KERALA.PUBLIC.SERVICE.COMMISSION
jayadevan-am
Jayadevan AM | Published: 30 Sep 2025 14:45 PM

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുതിയതായി പുറപ്പെടുവിക്കാനൊരുങ്ങുന്നത് 22 വിജ്ഞാപനങ്ങള്‍. എല്‍ഡി ക്ലര്‍ക്ക്, ക്ലര്‍ക്ക്, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ ക്ലര്‍ക്ക് തുടങ്ങി നിരവധി അപേക്ഷകള്‍ പ്രതീക്ഷിക്കുന്ന തസ്തികകളിലേക്ക് അടക്കം വിജ്ഞാപനമുണ്ട്. കെഎസ്എഫ്ഇ, കെഎസ്ഇബി, കെഎംഎംഎല്‍, കെല്‍ട്രോണ്‍, ക്യാഷു ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, മലബാര്‍ സിമന്റ്‌സ്, കൈത്തറി വികസന കോര്‍പറേഷന്‍, അഗ്രോ മെഷീനറി കോര്‍പറേഷന്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ്, ഭൂവികസന കോര്‍പറേഷന്‍, വാട്ടര്‍ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജൂനിയര്‍ ക്ലര്‍ക്ക്, ക്ലര്‍ക്ക് ഗ്രേഡ് 1, അസിസ്റ്റന്റ് ഗ്രേഡ് 2, ജൂനിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍, ടൈം കീപ്പര്‍, അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് വിജ്ഞാപനം ഉടന്‍ പുറത്തുവിടും.

കെഎസ്ആര്‍ടിസി, ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ്, സ്‌റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍, എസ്‌സി/എസ്ടി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ഹാന്‍ഡിക്രാഫ്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ഡ്രഗ്ര്‌സ് & ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍, ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ്, ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്, വിവിധ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡുകള്‍, ബാംബൂ കോര്‍പറേഷന്‍ തുടങ്ങിയവയിലേക്ക് എല്‍ഡി ക്ലര്‍ക്ക്, ക്ലര്‍ക്ക്, ഡിപ്പോ അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്കും അപേക്ഷ ക്ഷണിക്കും.

Also Read: Kerala Devaswom Jobs: ഇനിയും നോക്കിയിരുന്നാല്‍ കൈവിടുന്നത് ദേവസ്വത്തിലെ വലിയ അവസരങ്ങള്‍; അപേക്ഷാത്തീയതി അവസാനിക്കുന്നു

സംസ്ഥാന തലത്തില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ് കാറ്റഗറിയിലാണ് ഈ വിജ്ഞാപനങ്ങള്‍ ഉള്‍പ്പെടുന്നത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ കോര്‍പറേഷനില്‍ കമ്പനി സെക്രട്ടറി, വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഖാദി ബോര്‍ഡില്‍ ജൂനിയര്‍ കോപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളിലേക്കും കമ്മീഷന്‍ വിജ്ഞാപനം പുറത്തുവിടും.

ഇത് കൂടാതെ ജില്ലാതലത്തിലും, എന്‍സിഎ-സംസ്ഥാനതലം, എന്‍സിഎ-ജില്ലാതലം വിഭാഗങ്ങളിലും പിഎസ്‌സി നോട്ടിഫിക്കേഷന്‍ പുറത്തുവിടും. ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച് വലിയ അവസരങ്ങളാണ് വരാനിരിക്കുന്നത്.