RBI Recruitment 2025: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ബിരുദധാരികൾക്ക് അവസരം; 120 ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

RBI Grade B Officers Recruitment 2025: താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 10.

RBI Recruitment 2025: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ബിരുദധാരികൾക്ക് അവസരം; 120 ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

Rbi Recruitment

Updated On: 

10 Sep 2025 19:54 PM

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗ്രേഡ് ബി ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 120 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 10.

ഓഫീസർ ഗ്രേഡ് ബി ജനറൽ തസ്തികയിൽ 83 ഒഴിവുകളും, ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് പോളിസി റിസർച്ചിൽ (ഡിഇപിആർ) 17 ഒഴിവുകളും, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റിൽ (ഡിഎസ്ഐഎം) 20 ഒഴിവുകളുമാണ് ഉള്ളത്. അപേക്ഷകരുടെ പ്രായം 2025 ജൂലൈ ഒന്നിന് 21നും 30നും ഇടയിലായിരിക്കണം.

യോഗ്യതാ മാനദണ്ഡം:

  • ജനറൽ: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം.
  • ഡിഇപിആർ: കുറഞ്ഞത് 55 ശതമാനം മാർക്കോടെ സാമ്പത്തികശാസ്ത്രം/ ധനകാര്യം/ ഇക്കണോമെട്രിക്സ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദാനന്തര ബിരുദം.
  • ടിഎസ്ഐഎം: സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം.

850 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി/ പിഡബ്ള്യുഡി ഉദ്യോഗാർത്ഥികൾക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. രണ്ടു ഘട്ട പരീക്ഷകളും വ്യക്തിഗത അഭിമുഖവും ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. പൊതു അവബോധം, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ഭാഷാ, റീസണിങ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക.

അപേക്ഷിക്കേണ്ട വിധം:

  • ആർ‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് rbi.org.in. സന്ദർശിക്കുക.
  • ഹോം പേജിലെ ‘കരിയർ’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘Opportunities@RBI’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇനി ‘Recruitment of Officers in Grade B (DR) – 2025’ എന്നത് തിരഞ്ഞെടുക്കുക.
  • ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷ ഫോം പൂരിപ്പിക്കുക.
  • ആവശ്യമായ രേഖകൾ കൂടി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
  • അപേക്ഷ ഫീസ് അടയ്ക്കുക.
  • അപേക്ഷ സമർപ്പിച്ച ശേഷം തുടരാവശ്യങ്ങൾക്കായി ഒരു പകർപ്പ് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും