AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RRB JE Recruitment 2025: റെയിൽവേയിൽ വീണ്ടും അവസരം; ഇത്തവണ രണ്ടായിരത്തിലധികം ഒഴിവുകൾ

RRB JE Recruitment Notification 2025: അപേക്ഷിക്കുമ്പോൾ ആധാറിലെ പേരും ജനനത്തീയതിയും പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ വിശദാംശങ്ങളുമായി കൃത്യമായി പൊരുത്തപ്പെടണം. അപേക്ഷ സമർപ്പിക്കുന്നവരുടെ ആധാറിൽ വിവരങ്ങളിൽ ഏറ്റവും പുതിയ ഫോട്ടോയും ബയോമെട്രിക്സ് വിശദാംശങ്ങളും (വിരലടയാളം, ഐറിസ്) ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

RRB JE Recruitment 2025: റെയിൽവേയിൽ വീണ്ടും അവസരം; ഇത്തവണ രണ്ടായിരത്തിലധികം ഒഴിവുകൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 09 Oct 2025 22:27 PM

സർക്കാർ ജോലി സ്വപ്നം കാണുന്ന ഉദ്യോ​ഗാർത്ഥികൾക്കായി ഇതാ ഇന്ത്യൻ റെയിൽവേയിൽ വമ്പൻ അവസരം. രണ്ടായിരത്തിലധികം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ടന്റ് (ഡിഎംഎസ്), കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക തസ്തികകളിലേക്കുള്ള നിയമനമാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

ഈ മാസം 31 മുതൽ അപേക്ഷ സമർപ്പിച്ച് തുടങ്ങാവുന്നതാണ്. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ നവംബർ 30നകം അപേക്ഷ സമർപ്പിക്കണം. ഔദ്യോഗിക ആർആർബി വെബ്‌സൈറ്റിലൂടെ ഓൺലൈൻ വഴി മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കൂ. അപേക്ഷകർ 2026 ജനുവരി ഒന്നിന് 18 നും 33 നും ഇടയിൽ പൂർത്തിയായവരായിരിക്കണം.

Also Read: ആര്‍ആര്‍ബി എന്‍ടിപിസി ഫലപ്രഖ്യാപനം ഉടനെ; പുതിയ സൂചനകള്‍

ഒഴിവുകളുടെ വിശദാംശങ്ങൾ

ആകെ തസ്തികകൾ: 2,570 (താൽക്കാലികം)

തസ്തികകൾ: ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ)

ശമ്പള നിലവാരം (ഏഴാം സിപിസി പ്രകാരം): ലെവൽ 6

പ്രാരംഭ ശമ്പളം: പ്രതിമാസം 35,400 രൂപ

അപേക്ഷിക്കുമ്പോൾ ആധാറിലെ പേരും ജനനത്തീയതിയും പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ വിശദാംശങ്ങളുമായി കൃത്യമായി പൊരുത്തപ്പെടണം. അപേക്ഷ സമർപ്പിക്കുന്നവരുടെ ആധാറിൽ വിവരങ്ങളിൽ ഏറ്റവും പുതിയ ഫോട്ടോയും ബയോമെട്രിക്സ് വിശദാംശങ്ങളും (വിരലടയാളം, ഐറിസ്) ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

അപേക്ഷാ ഫീസ് വിശദാംശങ്ങൾ

ജനറൽ/ ഒബിസി/ ഇഡബ്ല്യുഎസ്: ₹500/-

എസ്‌സി/ എസ്ടി/ ഇബിസി/ സ്ത്രീ/ ട്രാൻസ്‌ജെൻഡർ: ₹250/-

റീഫണ്ട് തുക (സിബിടിക്ക് ഹാജരാകുമ്പോൾ)

ജനറൽ/ ഒബിസി/ ഇഡബ്ല്യുഎസ്: ₹400/-

എസ്‌സി/ എസ്ടി/ ഇബിസി/ സ്ത്രീ/ ട്രാൻസ്‌ജെൻഡർ: ₹250/-

പരീക്ഷാ ഫീസ് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് വഴി അടയ്ക്കുക/ ഇ-ചലാൻ വഴി ഓഫ്‌ലൈനായി അടയ്ക്കാവുന്നതാണ്.