RRB NTPC Reruitment: റെയിൽവേ ജോലി സ്വപ്നമാകില്ല; സ്റ്റേഷൻ മാസ്റ്റർ മതുൽ ക്ലാർക്ക് വരെ, വൻ അവസരം
RRB NTPC Graduate Reruitment 2026: ട്രാഫിക് അസിസ്റ്റന്റ്, സ്റ്റേഷൻ മാസ്റ്റർ, ക്ലർക്ക് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 20 ആണ്. താല്പര്യമുള്ള യോഗ്യരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും rrbchennai.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
റെയിൽവേയിൽ തൊഴിലന്വേഷിക്കുന്നവർക്ക് വമ്പൻ അവസരവുമായി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB). നിരവധി തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള പുതിയ വിജ്ഞാപനം ആർആർബി പുറത്തിറക്കി. 5,810 ഒഴിവുകളാണ് ആകെയുള്ളത്. ട്രാഫിക് അസിസ്റ്റന്റ്, സ്റ്റേഷൻ മാസ്റ്റർ, ക്ലർക്ക് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 20 ആണ്. താല്പര്യമുള്ള യോഗ്യരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും rrbchennai.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25,500 മുതൽ 35,400 രൂപവരെ തസ്കയ്ക്ക് അനുസരിച്ച് ലഭിക്കുന്നതാണ്. ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ (161), സ്റ്റേഷൻ മാസ്റ്റർ (615), ഗുഡ്‌സ് ട്രെയിൻ മാനേജർ (3,416), ജൂനിയർ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് (921), സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് (638), ട്രാഫിക് അസിസ്റ്റന്റ് (59) എന്നിങ്ങനെയാണ് ഒഴിവുകളുടെ പൂർണവിവരം. 18നും 33നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമെ അപേക്ഷ നൽകാൻ സാധിക്കു.
Also Read: വി.എസിന് സ്മാരകം, ദയാവധം നിയവിധേയമാക്കിയ രാജ്യം; ഇക്കാര്യങ്ങൾ ഓർത്തിരിക്കാം….
യോഗ്യതാ മാനദണ്ഡം
ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം.
സ്റ്റേഷൻ മാസ്റ്റർ: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം.
ഗുഡ്‌സ് ട്രെയിൻ മാനേജർ: സർവകലാശാലയിൽ നിന്നോ തത്തുല്യമോ ആയ ബിരുദം.
ജൂനിയർ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്: അംഗീകൃത സർവകലാശാലയിൽ നിന്നോ തത്തുല്യമായോ ബിരുദം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് / ഹിന്ദിയിൽ ടൈപ്പിംഗ് പ്രാവീണ്യം അത്യാവശ്യമാണ്.
സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്: അംഗീകൃത സർവകലാശാലയിൽ നിന്നോ തത്തുല്യമായോ ബിരുദം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് / ഹിന്ദിയിൽ ടൈപ്പിംഗ് പ്രാവീണ്യം അത്യാവശ്യമാണ്.
ട്രാഫിക് അസിസ്റ്റന്റ്: അംഗീകൃത സർവകലാശാലയിൽ നിന്നോ തത്തുല്യമായ ബിരുദം.
എസ്‌സി, എസ്ടി, വിമുക്തഭടന്മാർ, വികലാംഗർ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, ന്യൂനപക്ഷങ്ങൾ അല്ലെങ്കിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (ഇബിസി) എന്നീ വിഭാഗത്തിലുള്ളവർക്ക് 250 രൂപയാണ് അപേക്ഷാ ഫീസ്. മറ്റുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും 500 രൂപയാണ് തുക.