Milma Recruitment 2026: മിൽമയിൽ സ്ഥിരം ജോലി നേടാം; തുടക്ക ശമ്പളം എത്ര? യോഗ്യതയും അപേക്ഷിക്കേണ്ട വിധവും
Milma Laboratory Assistant Jobs: ഡെയറി/ സിഎഫ്പി വിഭാഗത്തിലാണ് നിലവിൽ ഒഴിവ്. ആകെ ഒരു ഒഴിവാണുള്ളത്. കെമിസ്ട്രി, ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിഎസ്‌സി ബിരുദമുള്ളവർക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഡിസംബർ 2 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം.
സർക്കാർ മേഖലയിൽ സ്ഥിരജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണാവസരം. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ അഥവാ മിൽമ (MILMA) വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബിരുദ യോഗ്യതയുള്ളവർക്ക് മികച്ച ശമ്പളത്തോടെ കരിയർ ആരംഭിക്കാനുള്ള മികച്ച അവസരമാണിത്. ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്കാണ് മിൽമയിൽ നിയമനം നടക്കുന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഡെയറി/ സിഎഫ്പി വിഭാഗത്തിലാണ് നിലവിൽ ഒഴിവ്. ആകെ ഒരു ഒഴിവാണുള്ളത്. കെമിസ്ട്രി, ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിഎസ്‌സി ബിരുദമുള്ളവർക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഡിസംബർ 2 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം.
ALSO READ: എസ്ബിഐ ക്ലർക്ക് പ്രിലിംസ് ഫലം 2026 ഉടൻ! എങ്ങനെ പരിശോധിക്കാം?
നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന് നവിഭാഗത്തിൽ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 29,490 മുതൽ 85,160 രൂപ വരെ ശമ്പളം ലഭിക്കും. ഇതിനുപുറമെ മറ്റ് സർക്കാർ ആനുകൂല്യങ്ങളും അലവൻസുകളും (DA, HRA തുടങ്ങിയവ) ലഭിക്കുന്നതാണ്. 18 മുതൽ 44 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർഥികൾ 1982 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രി, ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിഎസ്‌സി ബിരുദം നേടിയിരിക്കണം. കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി താല്പര്യമുള്ളവർക്ക് ഡിസംബർ 2, ബുധനാഴ്ച അർധരാത്രി വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനത്തിലെ പൊതുവ്യവസ്ഥകളും യോഗ്യതാ മാനദണ്ഡങ്ങളും ശ്രദ്ധാപൂർവം പരിശോധിക്കണം.
മിൽമയിൽ 24 തസ്തികളിലായി 338 ഒഴിവുകൾ
മിൽമ -കേരള സഹകരണ പാൽ മാർക്കറ്റിങ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലുള്ള തിരുവനന്തപുരം, മലബാർ എന്നീ റീജിയണൽ യൂണിയനുകൾ 24 വിവിധ തസ്തികളിലേക്ക് ജോലി അപേക്ഷ ക്ഷണിച്ചിരുന്നു. ആകെ 338 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തിരുവനന്തപുരം റീജിയണിൽ 20 തസ്തികളിലായി 198 ഒഴിവുകളും മലബാർ റീജിയണിൽ 23 തസ്തികളിലായി 140 ഒഴിവുകളുമാണ് ഉള്ളത്.
നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും. എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നീ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒഴിവുകളിൽ 50% ആനന്ദ് മാതൃകയിൽ അഫിലിയേറ്റ് ചെയ്ത പാൽ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് തസ്തികക്ക് നിർദ്ദേശിച്ച യോഗ്യതയും മൂന്നുവർഷത്തെ തുടർച്ചയായ സേവന പരിചയവും വേണം.
English Summary:
Apply for permanent job vacancies at MILMA Kerala for graduates with a starting salary of Rs. 29,490. Check eligibility criteria, age limit, and application process.