AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala School Holiday: ബാ​ഗ് എടുക്കേണ്ട മക്കളേ! ഇന്ന് അവധി; പ്രാദേശിക അവധി ഈ സ്ഥലങ്ങളിൽ

Kerala Local School Holiday Today: നേരത്തെ തീരുമാനിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടർ ഉത്തരവിൽ പറയുന്നു. ആറ് രഥങ്ങളുടെ ഗ്രാമപ്രയാണം നവംബർ 14 മുതൽ 16 വരെയാണ് നടക്കുന്നത്. വിശ്വപ്രസിദ്ധ ദേവരഥ സംഗമം ഇന്ന് വൈകുന്നേരം നടക്കും. നവംബർ 17-ന് ആറാട്ടും കൊടിയിറക്കവും പൂർത്തിയാകും. ഇന്ന് ത്രിസന്ധ്യയിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ ദേവരഥസംഗമമാണ് കൽപ്പാത്തി ഉത്സവത്തിലെ പ്രധാന ആകർഷണം.

Kerala School Holiday: ബാ​ഗ് എടുക്കേണ്ട മക്കളേ! ഇന്ന് അവധി; പ്രാദേശിക അവധി ഈ സ്ഥലങ്ങളിൽ
Kerala School HolidayImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 16 Nov 2026 | 06:29 AM

പാലക്കാട്: സ്കൂൾ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും സന്തോഷവാർത്ത. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്ക് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും ഇന്ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു (Kerala Local School Holiday Today). ഇന്നാണ് കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ദിവസം. രഥോത്സവത്തിനുണ്ടാകുന്ന ജനത്തിരക്കും, ആഘോഷങ്ങളും പരിഗണിച്ചാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

എന്നാൽ നേരത്തെ തീരുമാനിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടർ ഉത്തരവിൽ പറയുന്നു. ആറ് രഥങ്ങളുടെ ഗ്രാമപ്രയാണം നവംബർ 14 മുതൽ 16 വരെയാണ് നടക്കുന്നത്. വിശ്വപ്രസിദ്ധ ദേവരഥ സംഗമം ഇന്ന് വൈകുന്നേരം നടക്കും. നവംബർ 17-ന് ആറാട്ടും കൊടിയിറക്കവും പൂർത്തിയാകും. ഇന്ന് ത്രിസന്ധ്യയിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ ദേവരഥസംഗമമാണ് കൽപ്പാത്തി ഉത്സവത്തിലെ പ്രധാന ആകർഷണം.

ALSO READ:  നാളെ വീട്ടിലിരിക്കാം! തിങ്കളാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു

രഥോത്സവത്തിന്റെ ഒന്നാംതേര് ശനിയാഴ്ചയാണ് ആരംഭിച്ചത്. ശനിയാഴ്ച പകൽ 11.45-നും 12.15-നും ഇടയിൽ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ രഥാരോഹണം നടന്നു. ഇന്ന് രണ്ടാം തേര് നടന്നു. 10.45-നും 11.15-നും ഇടയിൽ പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലായിരുന്നു രഥാരോഹണം. തുടർന്ന് വൈകിട്ട് ശിവ-മഹാഗണപതി ക്ഷേത്ര ദേവതകൾ രഥപ്രയാണം നടത്തി.

കൽപ്പാത്തി രഥോത്സവം പ്രത്യേകതകൾ

കേരളത്തിലെ ഏറ്റവും പ്രശസ്തവും ചരിത്രപ്രാധാന്യമുള്ളതുമായ ഉത്സവങ്ങളിലൊന്നാണ് പാലക്കാട് കൽപ്പാത്തിയിലെ ശ്രീ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ രഥോത്സവം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ ആഘോഷം കൽപ്പാത്തി അഗ്രഹാരങ്ങളെ ഭക്തിയുടെയും ഉത്സവലഹരിയുടെയും നിറവിലാഴ്ത്തുന്നു. ഉത്സവത്തിന്റെ ആദ്യ ദിനങ്ങളിൽ ക്ഷേത്രത്തിൽ വേദപാരായണവും, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സംഗീതോത്സവവും അരങ്ങേറുന്നു.

പുഷ്പങ്ങളും വർണ്ണത്തോരണങ്ങളും കൊടികളും കൊണ്ട് മനോഹരമായി അലങ്കരിച്ച കൂറ്റൻ മരരഥങ്ങളാണ് ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണം. ഉത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, മന്തക്കര മഹാഗണപതി ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള രഥങ്ങൾ അഗ്രഹാര വീഥികളിലൂടെ പ്രയാണം നടത്തി ഒരിടത്ത് സംഗമിക്കുന്ന അപൂർവ്വ കാഴ്ചയാണ് ദേവരഥ സംഗമം.

തമിഴ് ബ്രാഹ്മണ സമൂഹത്തിന്റെ പൈതൃകം തുടിക്കുന്ന കൽപ്പാത്തിയിലെ അഗ്രഹാര തെരുവുകൾ ഈ ദിവസങ്ങളിൽ ദീപാലങ്കാരങ്ങളാലും കോലങ്ങളാലും മനോഹരമായി അണിഞ്ഞൊരുങ്ങുന്നു. രഥോത്സവം കാണാനായി വിവിധയിടങ്ങളിൽ നിന്ന് ലക്ഷകണക്കിന് ആളുകളാണ് അ​ഗ്രഹാര വീഥികളിൽ ഇന്നേ ദിവസം എത്തിച്ചേരുന്നത്. ഉത്സവത്തോടനുബന്ധിച്ച് അഗ്രഹാരങ്ങളിൽ തയ്യാറാക്കുന്ന തനത് തമിഴ് ബ്രാഹ്മണ വിഭവങ്ങളും പലഹാരങ്ങളും സന്ദർശകർക്ക് വേറിട്ടൊരു അനുഭവമാണ് നൽകുന്നത്.

English Summary:

Explore the rich heritage, history, and highlights of Kalpathy Ratholsavam in Palakkad, Kerala, including the famous Devaratha Sangamam. Palakkad Collector Issues School Holiday Due To Kalpathy Ratholsavam Festival Today.

Follow Us