AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Job at Sabarimala: ശബരിമലയിൽ ജോലി ചെയ്യണോ? അതും മണ്ഡലകാലത്ത്…. ഇതാ അവസരം

Job openings for technical experts at sabarimala : അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിരവധി പേരുടെ ആവശ്യമുണ്ട്.

Job at Sabarimala: ശബരിമലയിൽ ജോലി ചെയ്യണോ? അതും മണ്ഡലകാലത്ത്…. ഇതാ അവസരം
Sabarimala Gold scam updateImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 27 Aug 2025 16:57 PM

പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ ജോലി ചെയ്യണം എന്നത് പലരുടേയും മോഹമാണ്. വളരെ തിരക്കുള്ള ഈ സമയത്ത് സന്നിധാനത്തും പരിസരങ്ങളിലും സമയം ചിലവഴിക്കാനും സേവനം ചെയ്യാനും ആ​ഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഇതാ സുവർണാവസരം.

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അടിയന്തരഘട്ട ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നു. ജില്ലാ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ സന്നിധാനം, പമ്പ, നിലയ്ക്കൽ, പത്തനംതിട്ട കളക്ടറേറ്റ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററുകളിലേക്കാണ് നിയമനം.

അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിരവധി പേരുടെ ആവശ്യമുണ്ട്. അതിനാൽ തന്നെ ഈ ജോലിയിൽ പ്രവേശിക്കുന്നവരുടെ പ്രധാന ചുമതലയും ഇതായിരിക്കും. താത്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

കൂടുതൽ വിവരങ്ങൾക്കായി pathanamthitta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ 0468-2222515 എന്ന നമ്പറിൽ ബന്ധപ്പെടുകയോ dcpta.ker@nic.in എന്ന ഇ-മെയിൽ വിലാസത്തിൽ വിവരങ്ങൾ അയക്കുകയോ ചെയ്യാം. ശബരിമല തീർത്ഥാടനത്തിന് മുമ്പായി നിയമന നടപടികൾ പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. അതിന്റെ ഭാ​ഗമാണ് ഈ നടപടികൾ എല്ലാം.