AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

GATE 2026: ഗേറ്റ് 2026 രജിസ്‌ട്രേഷന്‍ നാളെ മുതല്‍; എങ്ങനെ അപേക്ഷിക്കാം?

GATE 2026 Details In Malayalam: നേരത്തെ ഓഗസ്റ്റ് 25ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് അത് 28-ലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം. 'ലേറ്റ് ഫീ' അടച്ച് ഒക്ടോബര്‍ ഒമ്പത് വരെ അപേക്ഷിക്കാനും അവസരമുണ്ട്

GATE 2026: ഗേറ്റ് 2026 രജിസ്‌ട്രേഷന്‍ നാളെ മുതല്‍; എങ്ങനെ അപേക്ഷിക്കാം?
പ്രതീകാത്മക ചിത്രം Image Credit source: Matt Cardy/Getty Images
jayadevan-am
Jayadevan AM | Published: 27 Aug 2025 20:04 PM

ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗിനുള്ള (ഗേറ്റ് 2026) രജിസ്ട്രേഷൻ നാളെ (ഓഗസ്റ്റ് 28) ആരംഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗുവാഹത്തിയാണ് ഗേറ്റ് 2026 നടത്തുന്നത്. നേരത്തെ ഓഗസ്റ്റ് 25ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് അത് 28-ലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം. ‘ലേറ്റ് ഫീ’ അടച്ച് ഒക്ടോബര്‍ ഒമ്പത് വരെ അപേക്ഷിക്കാനും അവസരമുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് പരീക്ഷ.

2026 ഫെബ്രുവരി 7, 8, 14, 15 തീയതികളില്‍ പരീക്ഷ നടത്താനാണ് തീരുമാനം. മാര്‍ച്ച് 19ന് ഫലം പ്രഖ്യാപിക്കും. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കോ അല്ലെങ്കില്‍ മൂന്നാം വര്‍ഷമോ അതില്‍ കൂടുതലോ പഠിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. എഞ്ചിനീയറിംഗ്/ടെക്നോളജി/ആർക്കിടെക്ചർ/സയൻസ്/കൊമേഴ്‌സ്/ആർട്സ്/ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിലാണ് യോഗ്യത.

യോഗ്യതാ പരീക്ഷകൾ ബിഇ/ബിടെക്/ബിആര്‍ക്ക്/ബിപ്ലാനിങ് തുടങ്ങിയവയ്ക്ക് തുല്യമായി അംഗീകരിച്ചിരിക്കണം. യോഗ്യതയുള്ള ഈ ബിരുദ പ്രോഗ്രാമുകള്‍ വിദേശത്ത് പൂര്‍ത്തിയാക്കിയവര്‍ക്കും, പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

Also Read: GATE 2026: ഗേറ്റ് 2026 രജിസ്‌ട്രേഷന്‍ ഉടന്‍ തന്നെ; പുതിയ തീയതി പുറത്ത്, ഇത്തവണ വന്‍ മാറ്റങ്ങള്‍

എങ്ങനെ അപേക്ഷിക്കാം?

താത്പര്യമുള്ളവരും യോഗ്യരുമായ വിദ്യാര്‍ത്ഥികള്‍ക്ക്‌ gate2026.iitg.ac.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. സാധാരണ കാലയളവിൽ ഒരു പേപ്പറിന് 2000 രൂപയാണ് ഫീസ്. നീട്ടിയ കാലയളവില്‍ 2500 രൂപയാണ് ഫീസ്. സ്ത്രീകൾ/എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗത്തിലുള്ളവര്‍ക്ക് റെഗുലര്‍ കാലയളവില്‍ ആയിരം രൂപയും, എക്സ്റ്റന്‍ഡഡ് കാലയളവില്‍ ഒരു പേപ്പറിന് 1500 രൂപയുമാണ് ഫീസ്.