SBI Scholarship : 20 ലക്ഷം രൂപ വരെ സ്കോളർഷിപ്പ്; എസ്ബിഐ വിദ്യാർഥികളുടെ അപേക്ഷ ക്ഷണിക്കുന്നു

SBI ASHA Scholarship Eligibility Criteria : സ്കൂൾ വിദ്യാർഥികളുടെ രക്ഷാകർത്താക്കളുടെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയും, കോളേജ് വിദ്യാഥികളുടെടേത് ആറ് ലക്ഷം രൂപയിൽ താഴെയായിരിക്കണം. മാർക്ക് അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിന് യോഗ്യത ലഭിക്കുക.

SBI Scholarship : 20 ലക്ഷം രൂപ വരെ സ്കോളർഷിപ്പ്; എസ്ബിഐ വിദ്യാർഥികളുടെ അപേക്ഷ ക്ഷണിക്കുന്നു

Representational Image

Published: 

21 Sep 2025 00:00 AM

വിദ്യാർഥികൾക്കായി പ്രത്യേക സ്കോളർഷിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 15,000 മുതൽ 20 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കാനുള്ള അവസരമാണ് എസ്ബിഐ ഒരുക്കുകയിരിക്കുന്നത്. എസ്ബിഐയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് അവതരിപ്പിച്ച ആശ സ്കോളർഷിപ്പ് പദ്ധതിയിലൂടെയാണ് ബാങ്ക് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നത്. ഒമ്പത് ക്ലാസ് മുതൽ ബിരുദം, ബിരാദാനന്തര ബിരുദം, മെഡിക്കൽ, ഐഐടി, ഐഐഎം തുടങ്ങി വിദേശപഠനത്തിനായി പോയിട്ടുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് വരെയാണ് എസ്ബിഐ ഈ പദ്ധതിയിലൂടെ സ്കോളർഷിപ്പ് നൽകുന്നത്.

വിദ്യാർഥികളുടെ കോഴ്സിന് അനുസരിച്ചാണ് ബാങ്ക് സ്കോളർഷിപ്പ് അനുവദിക്കുന്നത്. 12 ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്ക് അവരുടെ കുടുംബത്തിൻ്റെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കണം, കോളജ് വിദ്യാർഥികളുടെ കുടംബത്തിൻ്റെ വാർഷിക വരുമാനം ആറ് ലക്ഷത്തിൽ താഴെയായിരിക്കണം സ്കോളർഷിപ്പ് യോഗ്യത നേടാൻ. നവംബർ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ALSO READ : Kerala PSC Recruitment: എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് 83,000 രൂപ ശമ്പളത്തോടെ ജോലി; നിരവധി ഒഴിവുകൾ, പി.എസ്.സി വിളിക്കുന്നു

അപേക്ഷക്കായി സമർപ്പിക്കേണ്ട രേഖകൾ

അതാത് വർഷത്തെ മാർക്ക് ഷീറ്റ് കൃത്യമായി സമർപ്പിക്കേണ്ടതാണ്. ഇതോടൊപ്പം തിരിച്ചറിയൽ രേഖ, വരുമാന സർട്ടിഫിക്കേറ്റ്, നിലവിലുള്ള ഫീസ് റെസെപ്റ്റ്, ബാങ്ക് അക്കൗണ്ട് രേഖകൾ, അഡ്മിഷൻ രേഖ, ഫോട്ടോ, ജാതി തെളിയിക്കുനവ്ന സർട്ടിഫിക്കേറ്റ് തുടങ്ങിയ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

സ്കോളർഷിപ്പിനുള്ള യോഗ്യത

സ്കോളർഷിപ്പിന് യോഗ്യത നേടാൻ വിദ്യാർഥികൾ മുൻ വർഷത്തെ ഫലം സമർപ്പിക്കേണ്ടതാണ്. 75 ശതമാനം അല്ലെങ്കിൽ 7 സിജിപിഎയിൽ കൂടുതൽ മാർക്ക് അല്ലെങ്കിൽ പോയിൻ്റ് കരസ്ഥമാക്കിട്ടുള്ള വിദ്യാർഥികൾക്കെ സ്കോളർഷിപ്പ് ലഭിക്കൂ. എസ് സി എസ്ടി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് യോഗ്യത നേടാൻ 67.50 ശതമാനം മാർക്കോ 6.30 സിജിപിഎയോ മതി. സ്കോളർഷിപ്പിനുള്ള 50% പെൺകുട്ടികൾക്കും ബാക്കി 50% എസ് സി എസ്ടി വിദ്യാർഥികൾക്കായിട്ടാണ് സ്കോളർഷിപ്പ് തരംതിരിച്ചിരിക്കുന്നത്.

അപേക്ഷ എങ്ങനെ സമർപ്പിക്കാം?

  1. sbiashascholarship.co.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക
  2. ഹോം പേജിൽ തന്നെയുള്ള APPLY NOW ക്ലിക്ക് ചെയ്യുക- ഏത് സ്കോളർഷിപ്പിനാണ് അപേക്ഷിക്കുന്നത് അതിന് താഴെയുള്ള APPLY NOW-ൽ ആണ് ക്ലിക്ക് ചെയ്യേണ്ടത്.
  3. മൊബൈൽ നമ്പറും ഇമെയിൽ വിലാസം ചേർത്ത് രജിസ്റ്റർ ചെയ്യുക
  4. തുടർന്ന് നിർദേശിച്ചിരിക്കുന്ന കോളങ്ങൾ രേഖകളും മറ്റ് വിവരങ്ങളും ചേർക്കുക. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
  5. എസ്ബിഐയുടെ സ്കോളർഷിപ്പിന് വേണ്ടിയുള്ള നിങ്ങളുടെ അപേക്ഷ സമർപ്പിക്കപ്പെട്ടിരിക്കുന്നു.

വിശദമായ വിവരങ്ങൾ എസ്ബിഐ ആശയ സ്കോളർഷിപ്പിൻ്റെ വെബ്സൈറ്റിൽ പ്രവേശിക്കേണ്ടതാണ്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും