AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SBI Clerk Recruitment: 6589 ഒഴിവുകൾ, എസ്‌ബി‌ഐയിൽ ക്ലർക്കാവാം; തുടക്ക ശമ്പളം ഇത്ര, യോ​ഗ്യത അറിയാം

SBI Clerk Recruitment Registration: യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in വഴി എസ്‌ബി‌ഐ ക്ലർക്ക് പോസ്റ്റിലേക്ക് അപേക്ഷിക്കാം. 6589 ജൂനിയർ അസോസിയേറ്റ് ഒഴിവുകൾ (റെഗുലർ, ബാക്ക്‌ലോഗ്) നികത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 26 ആണ്.

SBI Clerk Recruitment: 6589 ഒഴിവുകൾ, എസ്‌ബി‌ഐയിൽ ക്ലർക്കാവാം; തുടക്ക ശമ്പളം ഇത്ര, യോ​ഗ്യത അറിയാം
SBIImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 07 Aug 2025 11:21 AM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്‌ബി‌ഐ) ജൂനിയർ അസോസിയേറ്റ്‌സ്- കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ് (എസ്‌ബി‌ഐ ക്ലർക്ക് എന്നും അറിയപ്പെടുന്നു) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in വഴി എസ്‌ബി‌ഐ ക്ലർക്ക് പോസ്റ്റിലേക്ക് അപേക്ഷിക്കാം. 6589 ജൂനിയർ അസോസിയേറ്റ് ഒഴിവുകൾ (റെഗുലർ, ബാക്ക്‌ലോഗ്) നികത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 26 ആണ്.

എസ്‌ബി‌ഐ ക്ലർക്ക് യോഗ്യതാ മാനദണ്ഡം

പ്രായപരിധി: 2025 ഏപ്രിൽ ഒന്നിന് 20 നും 28 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അതായത്, ഉദ്യോഗാർത്ഥികൾ 02.04.1997 ന് മുമ്പോ 01.04.2005 ന് ശേഷമോ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമോ തത്തുല്യമായ ഏതെങ്കിലും യോഗ്യതയോ അപേക്ഷകർക്ക് ആവശ്യമാണ്. ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി ഉള്ളവർ ഡ്യുവൽ ഡിഗ്രി പാസാകുന്ന തീയതി 2025 ഡിസംബർ 31-നോ അതിനുമുമ്പോ ആണെന്ന് ഉറപ്പാക്കേണ്ടതാണ്. ബിരുദത്തിന്റെ അവസാന വർഷ/സെമസ്റ്ററിൽ പഠിക്കുന്നവർക്കും താൽക്കാലികമായി അപേക്ഷ നൽകാം.

സെലക്ഷൻ പ്രക്രിയ

ഓൺലൈൻ ടെസ്റ്റുകൾ (പ്രിലിമിനറി, മെയിൻ പരീക്ഷ) ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.

പ്രിലിമിനറി പരീക്ഷ: ഓൺലൈൻ പ്രിലിമിനറി പരീക്ഷയിൽ 100 മാർക്കിനുള്ള ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. ഒരു മണിക്കൂറാണ് സമയം അനുവദിക്കുക.

മെയിൻ പരീക്ഷ: ഓൺലൈൻ മെയിൻ പരീക്ഷയിൽ 200 മാർക്കിനുള്ള 190 ചോദ്യങ്ങളുണ്ടാകും. 2 മണിക്കൂർ 40 മിനിറ്റായിരിക്കും സമയം.

പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ: മെയിൻ പരീക്ഷയ്ക്ക് ശേഷം, ഉദ്യോഗാർത്ഥികൾ പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷയിൽ (LLPT) (അപേക്ഷിച്ച സംസ്ഥാനത്തെ ഒരു പ്രത്യേക പ്രാദേശിക ഭാഷയിൽ) പങ്കെടുക്കണം. ഇത് 20 മാർക്കിനായിരിക്കും. ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് എസ്‌സി, എസ്‌ടി, പിഡബ്ല്യുബിഡി, എക്സ്എസ്, ഡിഎക്സ്എസ് വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഉണ്ടാകില്ല.