SBI PO Interview Admit Card: എസ്ബിഐ പിഒ അഭിമുഖത്തിനുള്ള അഡ്മിറ്റ് കാർഡ് പുറത്ത്; കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യാം
SBI PO Interview Admit Card 2026: മെയിൻസ് പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലിലൂടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഡിസംബർ ഒന്ന് മുതൽ ഡിസംബർ ഏഴ് വരെയാണ് അഭിമുഖവും ഗ്രൂപ്പ് എക്സർസൈസും നടക്കുന്നത്. sbi.bank.in എന്ന വെബ്സൈറ്റിൽ നിന്ന് വേണം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ. ഡിസംബർ 7-ന് മുൻപായി കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യണം.

പ്രതീകാത്മക ചിത്രം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (എസ്ബിഐ) 1,500 പ്രൊബേഷണറി ഓഫീസർ (പിഒ) ഒഴിവുകളിലേക്കുള്ള മൂന്നാം ഘട്ട അഭിമുഖത്തിനും ഗ്രൂപ്പ് എക്സർസൈസിനുമുള്ള അഡ്മിറ്റ് കാർഡ് പുറത്ത്. മെയിൻസ് പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക റിക്രൂട്ട്മെൻ്റ് പോർട്ടലിലൂടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഡിസംബർ ഒന്ന് മുതൽ ഡിസംബർ ഏഴ് വരെയാണ് അഭിമുഖവും ഗ്രൂപ്പ് എക്സർസൈസും നടക്കുന്നത്. sbi.bank.in എന്ന വെബ്സൈറ്റിൽ നിന്ന് വേണം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ.
ഡിസംബർ 7-ന് മുൻപായി കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യണം. കോൾ ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള അഭിമുഖ തീയതി, റിപ്പോർട്ടിംഗ് സമയം, വേദിയുടെ വിലാസം എന്നിവ കൃത്യമായി പരിശോധിക്കുക. എസ്ബിഐയുടെ റിക്രൂട്ട്മെന്റ് പേജിൽ നൽകിയിട്ടുള്ള ബയോഡാറ്റാ ഫോം ഡൗൺലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങൾ പൂർത്തിയാക്കി കരുതുക. പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണം, തിരിച്ചറിയൽ രേഖകൾ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും മുൻകൂട്ടി തയ്യാറാക്കി വെക്കുക.
ALSO READ: ഇന്ന് രാത്രി 11:50-ന് മുമ്പ് അപേക്ഷിക്കുക, അല്ലെങ്കിൽ 500 രൂപ പിഴ
എസ്ബിഐ പിഒ ഇന്റർവ്യൂ അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.bank.in– ലെ ‘കരിയേഴ്സ്’ എന്ന വിഭാഗം സന്ദർശിക്കുക.
- ഇതിലെ ‘റിക്രൂട്ട്മെന്റ് റിസൾട്ട്സ്’ എന്ന വിഭാഗം തുറക്കുക.
- ‘Advertisement No. CRPD/PO/2026-27/09’ എന്നതിന് കീഴിലുള്ള “Recruitment of Probationary Officers” എന്നത് കണ്ടെത്തുക.
- “Download Interview Call Letter” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറോ റോൾ നമ്പറോ നൽകുക.
- നിങ്ങളുടെ പാസ്വേഡോ ജനന തീയതിയോ ആവശ്യപ്പെട്ട ഫോർമാറ്റിൽ നൽകുക. ക്യാപ്ച വെരിഫിക്കേഷൻ പൂർത്തിയാക്കി ലോഗിൻ വിവരങ്ങൾ സമർപ്പിക്കുക.
- ഇന്റർവ്യൂ കോൾ ലെറ്റർ ഡൗൺലോഡ് ചെയ്ത്, അതിൽ നൽകിയിരിക്കുന്ന തീയതി, റിപ്പോർട്ട് ചെയ്യേണ്ട സമയം, സ്ഥലം എന്നിവ പരിശോധിക്കുക.
- ഇന്റർവ്യൂ നടപടികൾക്കായി കോൾ ലെറ്ററിന്റെ ഒരു പ്രിന്റൗട്ട് എടുത്ത് കൈയ്യിൽ കരുതുക.
അഡ്മിറ്റ് കാർഡിൽ എന്തെല്ലാം?
എസ്ബിഐ പിഒ അഭിമുഖത്തിനായുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം, അതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതാണ്. ഈ കോൾ ലെറ്ററിൽ താഴെ പറയുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടാകും.
- ഉദ്യോഗാർത്ഥിയുടെ പേര്
- റോൾ നമ്പറും രജിസ്ട്രേഷൻ നമ്പറും
- തസ്തികയുടെ പേര് – പ്രൊബേഷണറി ഓഫീസർ
- ഗ്രൂപ്പ് എക്സർസൈസ്, അഭിമുഖം എന്നിവ നടക്കുന്ന തീയതി
- ഹാജരാകേണ്ട സമയം
- അഭിമുഖം നടക്കുന്ന സ്ഥലവും വിലാസവും
- ഉദ്യോഗാർത്ഥിയുടെ ഫോട്ടോ
- അഭിമുഖവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ
- രേഖകൾ പരിശോധിക്കുന്നതിനായി ഹാജരാക്കേണ്ടവ
പ്രധാനപ്പെട്ട വിവരങ്ങളിൽ എന്തെങ്കിലും പിശകുകളോ വ്യത്യാസങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ, ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് സപ്പോർട്ട് വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.
English Summary:
State Bank of India has activated the Phase 3 interview call letter download facility for candidates shortlisted after the Mains examination. SBI PO Interview 2026 is scheduled to take place from 1 December to 7 December 2026.