AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Scholarship 2025: പെൺകുട്ടികൾക്ക് പഠനത്തിനിടെ ഒരു ലക്ഷം വരെ സ്കോളർഷിപ്പ് നേടാം

Girls Can Win Up to 1 Lakh Scholarship During Studies : തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പഠനത്തിന്റെ മുഴുവൻ കാലയളവിലും ഒരു വർഷം പരമാവധി 1,00,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. ട്യൂഷൻ ഫീസ്, താമസച്ചെലവ്, പഠന സാമഗ്രികൾ എന്നിവയുടെ ചെലവുകൾക്കായി ഈ തുക ഉപയോഗിക്കാം.

Scholarship 2025: പെൺകുട്ടികൾക്ക് പഠനത്തിനിടെ ഒരു ലക്ഷം വരെ സ്കോളർഷിപ്പ് നേടാം
Representational ImageImage Credit source: PTI
aswathy-balachandran
Aswathy Balachandran | Updated On: 19 Oct 2025 15:27 PM

ന്യൂഡൽഹി: സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) വിഷയങ്ങളിൽ ബിരുദപഠനം നടത്തുന്ന മിടുക്കികളായ വിദ്യാർത്ഥിനികൾക്ക് ഇൻഫോസിസ് ഫൗണ്ടേഷന്റെ ധനസഹായം. ‘STEM സ്റ്റാർസ് സ്കോളർഷിപ്പ് പ്രോഗ്രാം 2025-26-ലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പഠനത്തിന്റെ മുഴുവൻ കാലയളവിലും ഒരു വർഷം പരമാവധി 1,00,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. ട്യൂഷൻ ഫീസ്, താമസച്ചെലവ്, പഠന സാമഗ്രികൾ എന്നിവയുടെ ചെലവുകൾക്കായി ഈ തുക ഉപയോഗിക്കാം.

യോഗ്യതാ മാനദണ്ഡങ്ങൾ

 

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ചില പ്രധാന മാനദണ്ഡങ്ങൾ ഉണ്ട്. ഇന്ത്യൻ പൗരന്മാരായ വനിതാ വിദ്യാർത്ഥികൾ ആയിരിക്കണം അപേക്ഷകർ എന്ന് നിർബന്ധമുണ്ട്. STEM-മായി ബന്ധപ്പെട്ട കോഴ്സുകളിൽ, അംഗീകാരമുള്ള (NIRF-അക്രഡിറ്റഡ്) സ്ഥാപനങ്ങളിലെ ഒന്നാം വർഷ ബിരുദ കോഴ്‌സുകളിൽ പഠിക്കുന്നവരായിരിക്കണം.

സെക്കൻഡ്-ഇയർ ബി.ആർക്ക് (B.Arch) അല്ലെങ്കിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ്/ഡ്യുവൽ ഡിഗ്രി കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്. നിർദ്ദേശിക്കപ്പെട്ട കോളേജുകളിൽ പ്രവേശനം നേടുകയും പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുകയും ചെയ്തവർ ആയിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം 8,00,000 രൂപയിൽ കുറവോ അതിന് തുല്യമോ ആയിരിക്കണം .

അപേക്ഷ സമർപ്പിക്കേണ്ട വിധം

 

  • താൽപര്യമുള്ള വിദ്യാർത്ഥിനികൾക്ക് ഓൺലൈൻ വഴിയാണ് സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിക്കേണ്ടത്
  • www.b4s.in/a/ISTS5 എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
  • ഓൺലൈൻ അപേക്ഷാഫോം പൂരിപ്പിക്കുക.
  • ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഒക്ടോബർ 30 ആണ്. യോഗ്യരായ വിദ്യാർത്ഥിനികൾ അവസാന തീയതിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.