IGNOU Exam Update : ഇഗ്നൂ ഡിസംബർ ടേം എൻഡ് പരീക്ഷ; രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നീട്ടി
IGNOU 2025 Exam Registration Last Date : നാളെ 20-ാം തീയതി വരെയായിരുന്നു പരീക്ഷയ്ക്ക് അവസാന തീയതി. അത് ഇപ്പോൾ ഒരാഴ്ചയും കൂടി നീട്ടിയിരിക്കുകയാണ് ഇന്ദിര ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി അധികൃതർ
കോട്ടയം : ഡിസംബറിൽ നടക്കാനിരിക്കുന്ന ടേം എൻഡ് പരീക്ഷയ്ക്ക് (ടിടിഇ) രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നീട്ടി ഇന്ദിര ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). പരീക്ഷയ്ക്ക് രജിസ്റ്റർ അവസാന തീയതി നാളെ ഒക്ടോബർ 20 ആയിരുന്നു. ഇഗ്നോ അത് ഒരാഴ്ചയും കൂടി നീട്ടി. ഒക്ടോബർ 26-ാം തീയതി വരെ ഓപ്പൺ, ഡിസ്റ്റൻസ് എജ്യൂക്കേഷൻ, ഓൺലൈൻ പ്രോഗ്രാമുകൾ തിരഞ്ഞെടുത്തവർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. തുർന്ന് അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുന്നതാണ്.
26-ാം തീയതി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് 1,100 ലേറ്റ് ഫീസ് നൽകി 31-ാം തീയതി അപേക്ഷിക്കാവുന്നതാണ്. ഒരോ തിയറി പരീക്ഷയ്ക്കും 200 രൂപ അടയ്ക്കണം. പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ് യൂണിവേഴ്സിറ്റി അറിയിച്ചു. ഡിസംബർ ആദ്യ ആഴ്ച മുതൽ തന്നെ പരീക്ഷ സംഘടിപ്പിക്കാനാണ് സാധ്യത. കമ്പ്യൂട്ടർ അധിഷ്ഠിതമായും എഴുത്തു പരീക്ഷയും നടക്കും.
ALSO READ : Scholarship 2025: പെൺകുട്ടികൾക്ക് പഠനത്തിനിടെ ഒരു ലക്ഷം വരെ സ്കോളർഷിപ്പ് നേടാം
അപേക്ഷ എങ്ങനെ എവിടെ, സമർപ്പിക്കാം?
- ഇഗ്നുവിൻ്റെ സ്റ്റുഡൻ്റ് പോർട്ടൽ വെബ്സൈറ്റായ ignou.samarth.edu.in ലോഗിൻ ചെയ്യുക
- ടിടിഇ പരീക്ഷയ്ക്കായിട്ടുള്ള അപേക്ഷ ഫോറം പൂരിപ്പിച്ചത്, ഫീസും അടച്ച് സമർപ്പിക്കുക
- തുടരാവശ്യങ്ങൾക്കായി സമർപ്പിച്ച് പേജ് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുക