AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

School Holiday: ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സ്കൂളുകളല്ല!

School Holiday In Wayanad District: സംസ്ഥാനത്ത് ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

School Holiday: ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സ്കൂളുകളല്ല!
പ്രതീകാത്മക ചിത്രംImage Credit source: PTI
abdul-basith
Abdul Basith | Updated On: 27 Jul 2025 08:33 AM

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ട്യൂഷൻ സെൻ്ററുകൾക്കും മതപഠന കേന്ദ്രങ്ങൾക്കും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് മഴ തോരാതെ തുടരുകയാണ്. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. സ്പെഷ്യൽ ക്ലാസുകൾ ഇന്ന് നടത്തില്ല. മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡിആർ മേഘശ്രീ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് മുതൽ മഴയുടെ തീവ്രത കുറയാനിടയുണ്ട്. ഈ മാസം 28ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്.

Also Read: Kerala Rain Alert: സംസ്ഥാനത്ത് പെരുമഴ! 9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ കാറ്റിന് സാധ്യത

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ എറണാകുളം ജില്ലയിലെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പറവൂർ, കൊച്ചി മേഖലകളിൽ രണ്ടു ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലവിലുണ്ട്. അതിനാൽ മലയോര മേഖലയിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നാണ് നിർദേശം.