SEBI Grade A Recruitment: മോഹിപ്പിക്കുന്ന ശമ്പളവുമായി സെബി വിളിക്കുന്നു; ഇപ്പോൾ തന്നെ അപേക്ഷിക്കാം

SEBI Grade A Recruitment 2025: ജനറൽ, ലീഗൽ ,വിവരസാങ്കേതികവിദ്യ, ഗവേഷണം, ഔദ്യോഗിക ഭാഷ,എഞ്ചിനീയറിങ് (ഇലക്ട്രിക്കൽ & സിവിൽ) എന്നി വിഭാഗങ്ങളിലാണ് നിയമനം നടത്തുന്നത്. മൂന്ന് ഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

SEBI Grade A Recruitment: മോഹിപ്പിക്കുന്ന ശമ്പളവുമായി സെബി വിളിക്കുന്നു; ഇപ്പോൾ തന്നെ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം

Published: 

10 Oct 2025 10:58 AM

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ ഉദ്യോ​ഗാർത്ഥികൾക്ക് വമ്പന അവസരം. ഏഴ് വ്യത്യസ്ത സ്ട്രീമുകളിലായി 110 ഒഴിവുകളിലേക്ക് ആണ് സെബി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിലാണ് നിയമനം. താല്പര്യമുള്ളവർക്ക് ഒക്ടോബർ 30 ന് ശേഷം ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റായ sebi.gov.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജനറൽ, ലീഗൽ ,വിവരസാങ്കേതികവിദ്യ, ഗവേഷണം, ഔദ്യോഗിക ഭാഷ,എഞ്ചിനീയറിങ് (ഇലക്ട്രിക്കൽ & സിവിൽ) എന്നി വിഭാഗങ്ങളിലാണ് നിയമനം നടത്തുന്നത്. മൂന്ന് ഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 1,84,000 വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ ഓൺലൈൻ ലിങ്ക് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

യോ​ഗ്യതാ മാനദണ്ഡങ്ങൾ

ജനറൽ സ്ട്രീം: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം/ ബിരുദാനന്തര ഡിപ്ലോമ അല്ലെങ്കിൽ നിയമം / എഞ്ചിനീയറിംഗിൽ ബിരുദം/ചാർട്ടേഡ് അക്കൗണ്ടന്റ്/ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ്/ കമ്പനി സെക്രട്ടറി/ കോസ്റ്റ് അക്കൗണ്ടന്റ് എന്നിവയിൽ ഒന്നിൽ ബിരുദം.

ലീഗൽ: അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയവർ.

ഇൻഫർമേഷൻ ടെക്നോളജി: എഞ്ചിനീയറിംഗിൽ ബിരുദം (ഏതെങ്കിലും ബ്രാഞ്ച്) അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.

ഗവേഷണ മേഖല: സാമ്പത്തിക ശാസ്ത്രം, കൊമേഴ്‌സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ധനകാര്യം, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), അല്ലെങ്കിൽ മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിൽ ബിരുദാനന്തര ബിരുദം.

Also Read: ഗുരുവായൂര്‍ ദേവസ്വത്തിലെ ഈ പരീക്ഷകള്‍ നവംബറില്‍; തീയതി പുറത്തുവിട്ട് കെഡിആര്‍ബി

ഔദ്യോഗിക ഭാഷാ വിഭാഗം: ബാച്ചിലർ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബാച്ചിലർ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് സംസ്കൃതം/ ഇംഗ്ലീഷ്/ സാമ്പത്തികശാസ്ത്രം/ കൊമേഴ്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദം.

എഞ്ചിനീയറിങ് (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ബിരുദം.

എഞ്ചിനീയറിങ് (സിവിൽ): സിവിൽ എഞ്ചിനീയറിങിൽ ബിരുദം.

എങ്ങനെ അപേക്ഷിക്കാം?

SEBI-യുടെ ‘www.sebi.gov.in’ എന്ന വെബ്‌സൈറ്റിലേക്ക് പോയി “Careers” എന്ന ലിങ്ക് തുറക്കുക.

തുടർന്ന്, “ഓഫീസർ ഗ്രേഡ് എ” എന്ന തലക്കെട്ടിലുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ തുറന്ന് “APPLY ONLINE” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക,

നിങ്ങളുടെ അപേക്ഷ രജിസ്റ്റർ ചെയ്യുന്നതിന്, “പുതിയ രജിസ്ട്രേഷൻ” എന്ന വിഭാ​ഗത്തിൽ ഇവിടെ ക്ലിക്കുചെയ്യുക.

ആവശ്യമായ നിങ്ങളുടെ വിശദാംശങ്ങൾ നൽകുക.

ഫോട്ടോ, ഒപ്പ്, ഇടത് തള്ളവിരലടയാളം തുടങ്ങിയ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുക.

“PAYMENT” ടാബിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ ഫീസ് നൽകിയ ശേഷം സമർപ്പിക്കുക.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്