South Indian Bank Job: പഠനം കഴിഞ്ഞു ജോലി നോക്കുകയാണോ! സൗത്ത് ഇന്ത്യൻ ബാങ്കിൽ അവസരം; യോ​ഗ്യതയും ഒഴിവുകളും

South Indian Bank Recruitment 2026: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മാർച്ച് മൂന്ന് വരെ നിങ്ങൾക്ക് southindianbank.bank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്ന ആൾക്ക് 30 വയസിന് മുകളിൽ പ്രായം അരുത്. 

South Indian Bank Job: പഠനം കഴിഞ്ഞു ജോലി നോക്കുകയാണോ! സൗത്ത് ഇന്ത്യൻ ബാങ്കിൽ അവസരം; യോ​ഗ്യതയും ഒഴിവുകളും

South Indian Bank

Published: 

21 Feb 2026 | 02:40 PM

പഠനം കഴിഞ്ഞ് ഒരു ജോലി തേടുന്നവർക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ഇതാ വമ്പൻ അവസരം. സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ജൂനിയർ ഓഫീസർ, ബിസിനസ് പ്രൊമോഷൻ ഓഫീസർ എന്നീ തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മാർച്ച് മൂന്ന് വരെ നിങ്ങൾക്ക് southindianbank.bank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കുന്ന ആൾക്ക് 30 വയസിന് മുകളിൽ പ്രായം അരുത്. സംഭരണ വിഭാ​ഗങ്ങൾക്ക് പ്രായത്തിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കുന്നതാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബാങ്ക്/എൻബിഎഫ്‌സി/ധനകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ALSO READ: ഒരു വർഷം മാറ്റിവെക്കാൻ തയ്യാറാണോ? എസ്ബിഐ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പ് ജിസ്ട്രേഷൻ ആരംഭിച്ചു

ബാങ്കിംഗ് മേഖലയിലെ മികച്ച ശമ്പള സ്കെയിലുകളിൽ ഒന്നാണ് സൗത്ത് ഇന്ത്യൻ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പ്രതിവർഷം ഏഴ് ലക്ഷം രൂപയാണ് ശമ്പളമായി പറയുന്നത്. അപേക്ഷാ ഫോം സമർപ്പിക്കുന്നതിന് മുമ്പ് നിങ്ങൾ നൽകേണ്ട എല്ലാ രേഖകളും സമർപ്പിച്ചോ എന്ന് പരിശോധിക്കേണ്ടതാണ്.

അപേക്ഷിക്കേണ്ട വിധം

  • ആദ്യം www.southindianbank.com എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക.
  • ഹോം പേജിലെ ‘Careers’ എന്ന സെക്ഷൻ ക്ലിക്ക് ചെയ്യുക. അവിടെ “Recruitment of Junior Officers/ Business Promotion Officers 2026” എന്നത് കണ്ടെത്താം.
  • ‘Apply Online’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ വ്യക്തകത വിവരങ്ങൾ പൂരിപ്പിക്കുക.
  • നിങ്ങളുടെ ഫോട്ടോ, ഒപ്പ് തുടങ്ങിയ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • ഓൺലൈൻ ബാങ്കിംഗ് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോമും ഫീസ് അടച്ച രസീതും പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ