SSC Mock Test: എസ്എസ്‌സി മോക്ക് ടെസ്റ്റ് എങ്ങനെ പരീക്ഷിക്കാം? ഇതാ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

SSC Mock Test For Computer Based Examination: ഉദ്യോഗാർത്ഥികൾക്ക് എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in-ൽ മോക്ക് ടെസ്റ്റ് ലിങ്ക് പരിശോധിക്കാനും അതുവഴി പരീക്ഷിക്കാനും സാധിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ (CBT) പ്രക്രിയയും മറ്റ് രീതികളും ഉദ്യോഗാർത്ഥികളെ പരിചയപ്പെടുത്തുക എന്നതാണ് മോക്ക് ടെസ്റ്റുകൊണ്ട് ഉദ്ദേശിക്കുന്നത്.

SSC Mock Test: എസ്എസ്‌സി മോക്ക് ടെസ്റ്റ് എങ്ങനെ പരീക്ഷിക്കാം? ഇതാ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

SSC

Published: 

20 Jul 2025 | 10:17 AM

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള മോക്ക് ടെസ്റ്റ് ലിങ്ക് പുറത്തുവിട്ട് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി). ഉദ്യോഗാർത്ഥികൾക്ക് എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in-ൽ മോക്ക് ടെസ്റ്റ് ലിങ്ക് പരിശോധിക്കാനും അതുവഴി പരീക്ഷിക്കാനും സാധിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ (CBT) പ്രക്രിയയും മറ്റ് രീതികളും ഉദ്യോഗാർത്ഥികളെ പരിചയപ്പെടുത്തുക എന്നതാണ് മോക്ക് ടെസ്റ്റുകൊണ്ട് ഉദ്ദേശിക്കുന്നത്.

നിർദ്ദേശങ്ങൾ എന്തെല്ലാം

ഔദ്യോഗിക അറിയിപ്പ് പ്രകാരം, മോക്ക് ടെസ്റ്റിനെക്കുറിച്ചുള്ള പ്രധാന നിർദ്ദേശങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം:

1. CBT യുടെ രീതികളും പ്രക്രിയയും പരിചയപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണ് മോക്ക് ടെസ്റ്റ് ലിങ്ക് പുറത്തുവിട്ടിരിക്കുന്നത്.

2. ഇപ്പോൾ പുറത്തുവിട്ട മോക്ക് ടെസ്റ്റിന്റെ ഫോർമാറ്റ് യഥാർത്ഥ CBT ഫോർമാറ്റിൽ നിന്ന് വ്യത്യസ്തമായിരിക്കാം.

3. മോക്ക് ടെസ്റ്റിലെ ചോദ്യങ്ങൾ സാമ്പിൾ അടിസ്ഥാനമാക്കിയുള്ളതാണ്. അവ ആവർത്തിക്കാൻ സാധ്യതയുണ്ട്. ഇവ യഥാർത്ഥ പരീക്ഷയുമായി കണക്കാക്കരുത്.

4. മോക്ക് ടെസ്റ്റിലെ ഒരു പ്രാക്ടീസ് പേപ്പറായോ യഥാർത്ഥ പരീക്ഷയുടെ അനുകരണമായോ കണക്കാക്കരുത്.

2025-26 വർഷത്തെ, സെലക്ഷൻ പോസ്റ്റ് പരീക്ഷ, ഫേസ്-XIII 2025 പരീക്ഷ ജൂലൈ 24 മുതൽ ഓഗസ്റ്റ് നാല് വരെയാണ് നടക്കുന്നത്. സ്റ്റെനോഗ്രാഫർ ഗ്രേഡ് ‘സി’ & ‘ഡി’ പരീക്ഷ, 2025 ഓഗസ്റ്റ് ആറ് മുതൽ ഓഗസ്റ്റ് 11 വരെ നടക്കും. കമ്പൈൻഡ് ഹിന്ദി ട്രാൻസ്ലേറ്റേഴ്‌സ് പരീക്ഷ, 2025 ഓഗസ്റ്റ് 12 ന് നടക്കും. കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ, 2025 ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 30 വരെയും സംഘടിപ്പിച്ചിരിക്കുന്നു.

 

 

Related Stories
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം