AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hindustan Shipyard Recruitment 2025: എൻജിനീയർമാർക്ക് ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡിൽ അവസരം; 47 ഒഴിവുകൾ, അറിയേണ്ടതെല്ലാം

Hindustan Shipyard Limited Recruitment Details: താത്പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 9.

Hindustan Shipyard Recruitment 2025: എൻജിനീയർമാർക്ക് ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡിൽ അവസരം; 47 ഒഴിവുകൾ, അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 20 Jul 2025 10:54 AM

ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി പ്രോജക്ട് ഓഫീസർ, പ്രോജക്ട് സൂപ്രണ്ട്, മാനേജർ, സീനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ് തസ്തികളിലായി ആകെ 47 ഒഴിവുകളാണ് ഉള്ളത്. താത്പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 9.

ഒഴിവുകളുടെ വിശദാംശങ്ങൾ:

  • 1. മാനേജർ (ടെക്നിക്കൽ): 3 ഒഴിവുകൾ.
    ഉയർന്ന പ്രായപരിധി: 40 വയസ്.
    പ്രതിമാസ ശമ്പളം: 60,000 രൂപ മുതൽ 1,80,000 രൂപ വരെ.
  • 2. പ്രോജക്ട് സൂപ്രണ്ട് (ടെക്നിക്കൽ): 2 ഒഴിവുകൾ
    ഉയർന്ന പ്രായപരിധി: 57 വയസ്.
    പ്രതിമാസ ശമ്പളം: .1,70,000 രൂപ.
  • 3. ഡെപ്യൂട്ടി പ്രോജക്ട് ഓഫീസർ: 36 ഒഴിവുകൾ
    ഉയർന്ന പ്രായപരിധി: 40-45 വയസ് വരെ.
    പ്രതിമാസ ശമ്പളം: 73,000 രൂപ.
  • 4. സീനിയർ കൺസൾട്ടന്റ്: 3 ഒഴിവുകൾ
    ഉയർന്ന പ്രായപരിധി: 62 വയസ് വരെ.
    പ്രതിമാസ ശമ്പളം: 1,20,000 രൂപ.
  • 5. കൺസൾട്ടന്റ്: 3 ഒഴിവുകൾ
    ഉയർന്ന പ്രായപരിധി: 62 വയസ് വരെ.
    പ്രതിമാസ ശമ്പളം: 1,20,000 രൂപ.

ALSO READ: എസ്എസ്‌സി മോക്ക് ടെസ്റ്റ് എങ്ങനെ പരീക്ഷിക്കാം? ഇതാ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

മുകളിൽ നൽകിയിട്ടുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത എൻജിനീയറിങ് ബിരുദമാണ്. വിശദമായ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്. അപേക്ഷകരിൽ നിന്ന് അടിസ്ഥാന യോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ വ്യക്തിഗത അഭിമുഖത്തിന് ക്ഷണിക്കും. രണ്ട് റൗണ്ടായി അഭിമുഖം നടക്കുമെന്നാണ് വിവരം.

ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലെ വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ 300 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് https://hslvizag.in/en/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.