AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SSC CGL 2025: എസ്‌എസ്‌സി സിജിഎൽ പരീക്ഷ എന്ന്? അഡ്മിറ്റ് കാർഡ് എപ്പോൾ എവിടെ പരിശോധിക്കാം

SSC CGL Exam 2025: എസ്‌എസ്‌സി സിജിഎൽ പരീക്ഷയിലൂടെ, വിവിധ സർക്കാർ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഗ്രേഡ് ബി, സി തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. 14582 ഒഴിവുകളിലേക്കാണ് നിലവിൽ പരീക്ഷ നടത്തുന്നത്.

SSC CGL 2025: എസ്‌എസ്‌സി സിജിഎൽ പരീക്ഷ എന്ന്? അഡ്മിറ്റ് കാർഡ് എപ്പോൾ എവിടെ പരിശോധിക്കാം
SSC CGL Exam Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 06 Sep 2025 | 12:04 PM

സ്റ്റാഫ് സെലക്ഷൻ കമ്മീഷനിലെ (എസ്‌എസ്‌സി) വിവിധ വകുപ്പുകളിലെ ഒഴിവുകൾ നികത്തുന്നതിനായാണ് നിലവിൽ പരീക്ഷ നടത്തുന്നത്. താൽക്കാലിക ഉത്തരസൂചിക തീയതി, ലിങ്ക്, കട്ട് ഓഫ്, സിലബസ്, പരീക്ഷ, തീയതി തുടങ്ങിയ എസ്‌എസ്‌സി സിജിഎൽ പരീക്ഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. എസ്‌എസ്‌സി സിജിഎൽ ടയർ 1 പരീക്ഷയ്ക്കായി ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് കാത്തിരിക്കുന്നത്.

സെപ്റ്റംബർ 12 മുതൽ 26 വരെയാണ് എസ്‌എസ്‌സി സിജിഎൽ പരീക്ഷ നടക്കുന്നത്. പരീക്ഷയ്ക്ക് ഒരാഴ്ച്ച മുമ്പോ നാല് ദിവസം മുമ്പോ ഉദ്യോഗാർത്ഥികൾക്കുള്ള സിറ്റി സ്ലിപ്പും അഡ്മിറ്റ് കാർഡും പ്രസിദ്ധീകരിക്കുന്നതായിരിക്കും. അവ പുറത്തിറക്കിയാൽ ഉദ്യോഗാർത്ഥികൾക്ക് ssc.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

എസ്‌എസ്‌സി സിജിഎൽ പരീക്ഷയിലൂടെ, വിവിധ സർക്കാർ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഗ്രേഡ് ബി, സി തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. 14582 ഒഴിവുകളിലേക്കാണ് നിലവിൽ പരീക്ഷ നടത്തുന്നത്. ഉത്തരസൂചിക പ്രസിദ്ധീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ എസ്‌എസ്‌സി സിജിഎൽ പരീക്ഷാ ഫലവും പ്രസിദ്ധീകരിക്കുന്നതാണ്.

ടയർ 1, ടയർ 2 എന്നിങ്ങനെ എസ്‌എസ്‌സി സിജിഎൽ പരീക്ഷയെ രണ്ട് ഘട്ടങ്ങളായാണ് നടത്തുക. ടയർ 1 ൽ ജനറൽ അവയർനെസ്, ഇംഗ്ലീഷ്, റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിങ്ങനെ നാല് വിഭാഗങ്ങളുണ്ട്. ആകെ 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ആകും ഉണ്ടാവുക.