SSC Stenographer 2025: എസ്‌എസ്‌സി സ്റ്റെനോഗ്രാഫർ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യാം ഇങ്ങനെ

SSC Stenographer Exam 2025 Admit Card: ഉദ്യോഗാർത്ഥികൾ അവരവരുടെ അഡ്മിറ്റ് കാർഡുകൾ ക‍ൃത്യമായി പരിശോധിക്കണമെന്നും എല്ലാ വിശദാംശങ്ങളും ശരിയാണെന്ന് ഉറപ്പു വരുത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. പരീക്ഷാ ഹാളിലേക്കുള്ള പ്രവേശന പാസായാണ് അഡ്മിറ്റ് കാർഡ് ഉപയോഗിക്കുന്നത്. കൂടാതെ സാധുവായ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും കൈവശം വയ്ക്കേണ്ടതുണ്ട്.

SSC Stenographer 2025: എസ്‌എസ്‌സി സ്റ്റെനോഗ്രാഫർ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യാം ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

04 Aug 2025 17:52 PM

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) 2025 ലെ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾക്ക് ssc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. 2025 ഓഗസ്റ്റ് ആറിനും ഓഗസ്റ്റ് എട്ടിനുമാണ് പരീക്ഷ നടക്കുന്നത്. ആകെ 1,590 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. അതിൽ ഗ്രേഡ് സി തസ്തികയിലേക്ക് 230 ഒഴിവുകളും ഗ്രേഡ് ഡി തസ്തികയിലേക്ക് 1,360 ഒഴിവുകളുമാണുള്ളത്.

ഉദ്യോഗാർത്ഥികൾ അവരവരുടെ അഡ്മിറ്റ് കാർഡുകൾ ക‍ൃത്യമായി പരിശോധിക്കണമെന്നും എല്ലാ വിശദാംശങ്ങളും ശരിയാണെന്ന് ഉറപ്പു വരുത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. പരീക്ഷാ ഹാളിലേക്കുള്ള പ്രവേശന പാസായാണ് അഡ്മിറ്റ് കാർഡ് ഉപയോഗിക്കുന്നത്. കൂടാതെ സാധുവായ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും കൈവശം വയ്ക്കേണ്ടതുണ്ട്.

പരീക്ഷാ വിശദാംശങ്ങൾ

എസ്‌എസ്‌സി സ്റ്റെനോഗ്രാഫർ റിക്രൂട്ട്‌മെന്റ് 2025-ന്റെ വിജ്ഞാപനം 2025 ജൂൺ അഞ്ചിനാണ് പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പരീക്ഷാ കേന്ദ്രവും ന​ഗരവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നേരത്തെ ലഭിച്ചിരുന്നു. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) ഫോർമാറ്റിലാണ് പരീക്ഷ നടത്തുന്നത്. തുടർന്ന് മറ്റ് പരിശോധനകൾ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, അന്തിമ തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ നടക്കും.

അഡ്മിറ്റ് കാർഡ് 2025 എങ്ങനെ ഡൗൺലോഡ് ചെയ്യാം

ssc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക

SSC സ്റ്റെനോഗ്രാഫർ അഡ്മിറ്റ് കാർഡ് 2025 ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അപേക്ഷാ നമ്പർ, ജനനത്തീയതി തുടങ്ങിയ ആവശ്യമായ വിശദാംശങ്ങൾ നൽകുക.

അഡ്മിറ്റ് കാർഡ് ഇപ്പോൾ കാണാൻ സാധിക്കും

പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകുന്നതിന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിൻ്റെടുക്കുക.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും