SSC Sub-Inspector Recruitment: എസ്‌എസ്‌സി സബ് ഇൻസ്‌പെക്ടർ ഒഴിവുകൾ; ശമ്പളം ഒരു ലക്ഷത്തിനും മുകളിൽ
SSC Sub-Inspector Recruitment 2025: ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത പുരുഷ ഉദ്യോഗാർത്ഥികൾക്ക് ഡൽഹി പോലീസിൽ അവസരം ലഭിക്കില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in-ൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Sub Inspector
ഡൽഹി പോലീസിലും സിഎപിഎഫിലേക്കും സബ്-ഇൻസ്‌പെക്ടർ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) അപേക്ഷ ക്ഷണിച്ചു. ആകെ 3,073 ഒഴിവുകളാണുള്ളത്. രണ്ട് തസ്തികകൾക്കും 1,12,400 രൂപ വരെ ശമ്പളം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in-ൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സെൻട്രൽ പോലീസ് സായുധ സേനയിൽ (CAPFs) സബ്-ഇൻസ്‌പെക്ടർ ജനറൽ ഡ്യൂട്ടി (GD), ഡൽഹി പോലീസിൽ സബ്-ഇൻസ്‌പെക്ടർ (എക്‌സിക്യൂട്ടീവ്) (പുരുഷൻ, സ്ത്രീ) തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെൻട്രൽ ആംഡ് പോലീസ് സേനയിലെ (CAPF) മൊത്തം ഒഴിവുകളുടെ 10 ശതമാനം മുൻ സൈനികർക്കായി സംവരണം ചെയ്തിരിക്കുന്നു. ഡൽഹി പോലീസിലെ ആകെയുള്ള 212 ഒഴിവുകളിൽ 142 എണ്ണം പുരുഷന്മാർക്കും 70 എണ്ണം സ്ത്രീകൾക്കുമാണ്.
സബ്-ഇൻസ്പെക്ടർ തസ്തികയിലേക്ക് എങ്ങനെ അപേക്ഷിക്കാം?
SSC- ssc.gov.in ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ആദ്യമായി ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ എല്ലാ SSC പരീക്ഷകൾക്കും ആവശ്യമായ രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കേണ്ടതുണ്ട്.
OTR പൂർത്തിയാക്കിയ ശേഷം, ഉദ്യോഗാർത്ഥികൾ അവരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ വഴി സബ്-ഇൻസ്പെക്ടർ പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോം പൂരിപ്പിക്കണം.
Also Read: എല്‍ഒസി സമര്‍പ്പിക്കേണ്ട സമയപരിധി കഴിയുന്നു
തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഉപയോഗിക്കുന്ന ആധാർ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണം പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം നിഷേധിക്കുന്നതിന് കാരണമാകില്ലെന്ന് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.
യോഗ്യത
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ പൗരനായിരിക്കണം. 2002 ഓഗസ്റ്റ് 2-ന് മുമ്പും 2005 ഓഗസ്റ്റ് ഒന്നിന് ശേഷവും ജനിച്ചവരാകരുത്. എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് 5 വർഷത്തെ പ്രായ ഇളവ് ബാധകമാണ്. ഒബിസി, മുൻ സൈനികർ എന്നിവർക്ക് 3 വർഷത്തെ പ്രായ ഇളവ് ബാധകമാണ്.
ഡൽഹി പോലീസിലെ ഡിപ്പാർട്ട്‌മെന്റൽ ഉദ്യോഗാർത്ഥികൾക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. സബ്-ഇൻസ്‌പെക്ടർ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ബാച്ചിലേഴ്‌സ് ബിരുദം ഉണ്ടായിരിക്കണം.
ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത പുരുഷ ഉദ്യോഗാർത്ഥികൾക്ക് ഡൽഹി പോലീസിൽ അവസരം ലഭിക്കില്ല. ഇവർക്ക് CAPF-ൽ സബ്-ഇൻസ്‌പെക്ടർ തസ്തികകൾക്ക് മാത്രമേ യോഗ്യതയുള്ളൂ. PET, PMT പരീക്ഷകളുടെ ദിവസം അവർ ഡ്രൈവിംഗ് ലൈസൻസ് കാണിക്കേണ്ടതുണ്ട്. CAPF സബ്-ഇൻസ്‌പെക്ടർമാർക്ക് ഇന്ത്യയിലെവിടെയും സേവനമനുഷ്ഠിക്കാൻ ബാധ്യതയുണ്ട്.