CBSE LOC: എല്‍ഒസി സമര്‍പ്പിക്കേണ്ട സമയപരിധി കഴിയുന്നു; നിര്‍ണായക നിര്‍ദ്ദേശവുമായി സിബിഎസ്ഇ
CBSE issues major directive to affiliated schools: എല്‍ഒസി പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്ത് 28ന് ബോര്‍ഡ് ഒരു വിശദമായ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് പ്രധാന തീയതികള്‍ ഉള്‍പ്പെടുത്തി സെപ്തംബര്‍ ഒമ്പതിന് ഒരു സര്‍ക്കുലറും പുറത്തുവിട്ടു
ന്യൂഡല്‍ഹി: 2025-26 വര്‍ഷത്തെ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ക്കുള്ള വിദ്യാര്‍ത്ഥികളുടെ പട്ടിക (എല്‍ഒസി/ലിസ്റ്റ് ഓഫ് കാന്‍ഡിഡേറ്റ്‌സ്) സെപ്തംബര്‍ 30-ഓടെ സമര്‍പ്പിക്കണമെന്ന് സിബിഎസ്ഇ. എല്‍ഒസി പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്ത് 28ന് ബോര്‍ഡ് ഒരു വിശദമായ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് പ്രധാന തീയതികള്‍ ഉള്‍പ്പെടുത്തി സെപ്തംബര്‍ ഒമ്പതിന് ഒരു സര്‍ക്കുലറും പുറത്തുവിട്ടു. എല്‍ഒബി സബ്മിഷന്‍ (ചലാന്‍ ഒഴികെയുള്ള എല്ലാ പേയ്‌മെന്റ് രീതികളും) ഓഗസ്ത് 29 മുതല്‍ 30 വരെയാണ് അനുവദിച്ചിരുന്നത്. ലേറ്റ് ഫീ ബാധകമാക്കി ഒക്ടോബര്‍ മൂന്ന് മുതല്‍ 11 വരെയും സബ്മിഷന്‍ നടത്താം.
ചലാന്‍ വഴി ഫീസുകള്‍ അടയ്ക്കുന്ന കേസില്‍ എല്‍ഒസി സബ്മിഷന് ഓഗസ്ത് 29 മുതല്‍ സെപ്തംബര്‍ 22 വരെയും, ലേറ്റ് ഫീ ബാധകമാക്കി ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെയും സമയം അനുവദിച്ചിട്ടുണ്ട്. ഈ സര്‍ക്കുലര്‍ പ്രകാരം ചലാന്‍ വഴി ഫീസ് സമര്‍പ്പിക്കാനുള്ള തീയതി (സെപ്തംബര്‍ 22) ഇതിനം കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ ലേറ്റ് ഫീ ഒഴിവാക്കാന്‍, മറ്റ് പേയ്‌മെന്റ് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സെപ്തംബര്‍ 30നകം എല്‍ഒസി സമര്‍പ്പിക്കണമെന്നാണ് സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. എല്‍ഒസി സമര്‍പ്പിക്കുന്നതിനുള്ള പോര്‍ട്ടല്‍ സെപ്തംബര്‍ 30ന് രാത്രി 11.59ന് അടയ്ക്കും. ലേറ്റ് ഫീ സബ്മിഷനായി ഒക്ടോബര്‍ മൂന്നിന് ഇത് തുറക്കും.




ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്‌കൂളുകളും സമയക്രമം കര്‍ശനമായി പാലിക്കണമെന്നും, ഷെഡ്യൂള്‍ പ്രകാരം എല്‍ഒസി സമര്‍പ്പിക്കണമെന്നും സിബിഎസ്ഇ വ്യക്തമാക്കി. 2026ലെ 10, 12 ബോര്‍ഡ് പരീക്ഷകളുടെ ഏകദേശ തീയതി സിബിഎസ്ഇ പുറത്തുവിട്ടിരുന്നു. പ്രധാന ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 17ന് ആരംഭിക്കും.