AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Territorial Army Recruitment: ലാലേട്ടനെ പോലെ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകാം; ഇപ്പോൾ തന്നെ അപേക്ഷിക്കൂ

Territorial Army Rally Recruitment 2025: ഇന്ത്യൻ ആർമിയുടെ റിസർവ് ഫോഴ്‌സിനെയാണ് ടെറിട്ടോറിയൽ ആർമി എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ആർമിയുടെ ആൻസിലറി യൂണിറ്റായാണ് ടെറിട്ടോറിയൽ ആർമിയുടെ പ്രവർത്തനം.

Territorial Army Recruitment: ലാലേട്ടനെ പോലെ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകാം; ഇപ്പോൾ തന്നെ അപേക്ഷിക്കൂ
Territorial Army RecruitmentImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 19 Oct 2025 10:07 AM

സൈനിക സേവനം കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരവുമായി ടെറിട്ടോറിയൽ ആർമി. ടെറിട്ടോറിയൽ ആർമിയിൽ 1426 സൈനിക തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ടെറിട്ടോറിയൽ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ncs.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ ഒന്നാണ്. നവംബർ 15 മുതൽ നിങ്ങൾക്ക് അപേക്ഷിച്ച് തുടങ്ങാം.

പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പാസായവർക്കും ടെറിട്ടോറിയൽ ആർമിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. 18 വയസ് പൂർത്തിയായവർക്ക് അപേക്ഷ നൽകാവുന്നതാണ്. എന്നാൽ 42 വയസ് കവിയരുത്. സംഭവരണ വിഭാ​ഗങ്ങൾക്ക് നിയമാനുശ്രിതം പ്രായത്തിൽ ഇളവുകൾ നൽകും. ഡോക്യുമെന്റ് വെരിഫിക്കേഷൻ (ഡിവി), ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് (പിഎഫ്ടി), എഴുത്തുപരീക്ഷ, മെഡിക്കൽ പരീക്ഷ, ഫൈനൽ മെറിറ്റ് ലിസ്റ്റ് എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.

Also Read: ഐഎസ്ആർഒയിൽ പത്താം ക്ലാസ് പാസായവർക്ക് അവസരം; കേരളത്തിലും നിയമനം

എന്താണ് ടെറിട്ടോറിയൽ ആർമി?

ഇന്ത്യൻ ആർമിയുടെ റിസർവ് ഫോഴ്‌സിനെയാണ് ടെറിട്ടോറിയൽ ആർമി എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ആർമിയുടെ ആൻസിലറി യൂണിറ്റായാണ് ടെറിട്ടോറിയൽ ആർമിയുടെ പ്രവർത്തനം. മുഴുവൻ സമയ സൈനിക സേവനം ചെയ്യുന്നവരേക്കാൾ വ്യത്യസ്തമായി, ഇത് പാർട്ട് – ടൈം സേവനമെന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്. ടെറിട്ടോറിയൽ ആർമിയിൽ നിയമം ലഭിക്കുന്ന അംഗങ്ങൾക്ക് സാധാരണ ജോലിയും പ്രൊഫഷണൽ ജീവിതവും തുടരാൻ അവസരം നൽകുന്നുണ്ട്. നടൻ മോഹൻലാൽ ടെറിട്ടോറിയൽ ആർമി 122 ഇൻഫൻട്രി ബറ്റാലിയൻ മദ്രാസിൻ്റെ ഭാഗമാണ്.