UGC NET June Result 2024: യുജിസി നെറ്റ് ഫലം ഉടനെത്തും; എന്ന് എപ്പോൾ എവിടെ ഫലം അറിയാം?

UGC NET June 2024 Result Will be released soon: ഓഗസ്റ്റ് 21, 22, 23 തീയതികളിൽ നടന്ന പരീക്ഷകളുടെ ഉത്തരസൂചിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

UGC NET June Result 2024: യുജിസി നെറ്റ് ഫലം ഉടനെത്തും; എന്ന് എപ്പോൾ എവിടെ ഫലം അറിയാം?

പ്രതീകാത്മക ചിത്രം (Image courtesy : Getty image/ representational)

Published: 

09 Sep 2024 | 01:03 PM

ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യു ജി സി നെറ്റ്) 2024 ജൂൺ സെഷന്റെ പരീക്ഷാഫലം മാസാവസാനത്തോടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഓഗസ്റ്റ് 21, 22, 23 തീയതികളിൽ നടന്ന പരീക്ഷകളുടെ ഉത്തരസൂചിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ഈ വിവരം എത്തിയിരിക്കുന്നത്. മറ്റ് പരീക്ഷാ തീയതികളുടെ ഉത്തരസൂചികകളും ഉടൻ തന്നെ പുറത്തിറങ്ങും എന്നാണ് വിവരം. യുജിസി നെറ്റ് ഉത്തരസൂചികയിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ അത് ചൂണ്ടിക്കാണിച്ച് പരാതി ഉന്നയിക്കാനുള്ള ഒബ്ജക്ഷൻ വിൻഡോ ഇന്നുകൂടിയേ തുറന്നിരിക്കൂ. ഉത്തരസൂചികയിൽ എതിർപ്പുകൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in- വഴി തങ്ങളുടെ വാദം ഉന്നയിക്കുക.

ALSO READ – നേവിയാണോ സ്വപ്നം; ഇപ്പോൾ അപേക്ഷിക്കാൻ അവസര

ഇത് അവലോകനം ചെയ്തശേഷമാകും അന്തിമ ഉത്തരസൂചികയും ഫലവും പ്രസിദ്ധീകരിക്കുക. യുജിസി നെറ്റ് അന്തിമ ഉത്തരസൂചികയും ഫലവും പുറത്തിറങ്ങിക്കഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം . ഫലം പരിശോധിക്കാൻ, ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്.

വെബ്സൈറ്റിലെ യുജിസി നെറ്റ് റിസൾട്ട് 2024 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക. അതായത് രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, ജനനത്തീയതി എന്നിവ നൽകണം. തുടർന്ന് സ്കോർകാർഡ് സ്ക്രീനിൽ ദൃശ്യമാകും. ഇതിന്റെ പിഡിഎഫ് സേവ് ചെയ്ത് പ്രിൻ്റ് ഔട്ട് എടുക്കുക.

സ്കോർകാർഡ് പിഡിഎഫ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

  • ugcnet.nta.ac.in എന്ന വൈബ്സൈറ്റിൽ കയറുക
  • രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, ജനനത്തീയതി എന്നിവ കൃത്യമായി നൽകുക
  • യുജിസി നെറ്റ് സ്‌കോർകാർഡ് പിഡിഎഫ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും
  • കൂടുതൽ റഫറൻസിനായി ഉപയോഗിക്കുന്നതിന് യുജിസി നെറ്റ് സ്‌കോർകാർഡ് പിഡിഎഫ് ഡെസ്‌ക്‌ടോപ്പിൽ/ലാപ്‌ടോപ്പിൽ സേവ് ചെയ്യുക
  • ശേഷം പ്രിന്റ് എടുത്തു സൂക്ഷിക്കാവുന്നതാണ്

ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 5 വരെയാണ് പക്ഷീക്ഷ നടന്നത്. നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ജൂനിയർ റിസർച്ച് ഫെലോഷിപ്പിനു പരി​ഗണിക്കുകയും അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്ക് നിയമിക്കുകയും ചെയ്യും. ഫലത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ്- ugcnet.nta.ac.in സന്ദർശിക്കാവുന്നതാണ് .

Related Stories
KPSC KAS Rank List: കെഎഎസ് ഫലം പുറത്ത്; ദേവനാരായണനും സവിതയ്ക്കും രജീഷിനും ഒന്നാം റാങ്ക്, സംസ്ഥാന സർവീസിലേക്ക് കരുത്തരായ യുവതലമുറ
SBI CBO Recruitment: എസ്ബിഐയിൽ നിങ്ങളെ ക്ഷണിക്കുന്നു; അനേകം ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്