AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UGC-NET Result 2025: യുജിസി-നെറ്റ് ഫലം നാളെയോ? എവിടെ എപ്പോൾ അറിയാം; ലിങ്കിനായി ക്ലിക്ക് ചെയ്യൂ

UGC-NET June Result 2025: ജൂൺ 25 മുതൽ ജൂൺ 29 വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) പരീക്ഷാ ഫലമാണ് പുറത്തുവരുക. 85 വിഷയങ്ങൾക്കായാണ് പരീക്ഷ നടത്തിയത്. താൽക്കാലിക ഉത്തരസൂചിക ജൂലൈ അഞ്ചിന് പുറത്തിറക്കിയിരുന്നു.

UGC-NET Result 2025: യുജിസി-നെറ്റ് ഫലം നാളെയോ? എവിടെ എപ്പോൾ അറിയാം; ലിങ്കിനായി ക്ലിക്ക് ചെയ്യൂ
പ്രതീകാത്മക ചിത്രംImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 21 Jul 2025 12:20 PM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ-നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (UGC-NET) ജൂൺ സൈക്കിളിന്റെ ഫലം 2025 ജൂലൈ 22 ന് പ്രസിദ്ധീകരിക്കും. ഫലം പുറത്തുവന്നാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in-ൽ ഫലം പരിശോധിച്ച ശേഷം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ജൂൺ 25 മുതൽ ജൂൺ 29 വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) പരീക്ഷാ ഫലമാണ് പുറത്തുവരുക. 85 വിഷയങ്ങൾക്കായാണ് പരീക്ഷ നടത്തിയത്. താൽക്കാലിക ഉത്തരസൂചിക ജൂലൈ അഞ്ചിന് പുറത്തിറക്കിയിരുന്നു.

ഇന്ത്യയിലെ വിവിധ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) തസ്തികകളിലേക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനായാണ് എൻ‌ടി‌എ യു‌ജി‌സി-നെറ്റ് പരീക്ഷ നടത്തുന്നത്. ഫലത്തോടൊപ്പം കട്ട് ഓഫ് മാർക്കുകളും എൻ‌ടി‌എ പ്രസിദ്ധീകരിക്കും.

യുജിസി-നെറ്റ് ജൂൺ പരീക്ഷാ ഫലം: എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in സന്ദർശിക്കുക.

ഹോംപേജിൽ, “Candidate Activity” എന്നതിന് താഴെയായി “UGC-NET June 2025” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി ലോ​ഗിൻ ചെയ്യുക.

ശേഷം നിങ്ങളുടെ ഫലം സ്ക്രീനിൽ ദൃശ്യമാകും.

ഭാവി ആവശ്യങ്ങൾക്ക് ഫലം പരിശോധിച്ച ശേഷം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.