Upcoming Government Exams 2025: എസ്എസ്‌സി, യുപിഎസ്‌സി, ബാങ്ക്; ഇനി വരാനിരിക്കുന്ന പരീക്ഷകൾ ഏതെല്ലാം

Government Exams 2025: എല്ലാ വർഷവും ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് എസ്എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്കിംഗ്, മറ്റ് സർക്കാർ മേഖലയിലേക്കുള്ള പരീക്ഷകൾ എഴുതുന്നത്. ഈ വർഷവും ഇക്കാര്യം വ്യത്യസ്തമല്ല. ഏറ്റവും പുതിയ സർക്കാർ കലണ്ടറുകൾ അനുസരിച്ച്, വിവിധ തസ്തികകൾ നികത്തുന്നതിനായി നിരവധി പരീക്ഷകളാണ് ദേശീയ, സംസ്ഥാന തലത്തിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

Upcoming Government Exams 2025: എസ്എസ്‌സി, യുപിഎസ്‌സി, ബാങ്ക്; ഇനി വരാനിരിക്കുന്ന പരീക്ഷകൾ ഏതെല്ലാം

പ്രതീകാത്മക ചിത്രം

Updated On: 

03 Aug 2025 11:27 AM

ഉദ്യോ​ഗാർത്ഥികൾ ഉറ്റുനോക്കുന്ന പരീക്ഷകളാണ് സർക്കാർ തലത്തിലേത്. ആകർഷകമായ ശമ്പളം, അവസരങ്ങൾ, ജോലി സ്ഥിരത എന്നിവയാണ് സർക്കാർ ജോലികളിലേക്ക് ഉദ്യോ​ഗാർത്ഥികളെ പിടിച്ചുനിർത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ തന്നെ നിരവധി ഉദ്യോഗാർത്ഥികളാണ് സർക്കാർ ജോലികളിലേക്ക് അവരുടെ വിദ്യാഭ്യാസം വഴിതിരിച്ചുവിടുന്നത്.

എല്ലാ വർഷവും ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് എസ്എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്കിംഗ്, മറ്റ് സർക്കാർ മേഖലയിലേക്കുള്ള പരീക്ഷകൾ എഴുതുന്നത്. ഈ വർഷവും ഇക്കാര്യം വ്യത്യസ്തമല്ല. ഏറ്റവും പുതിയ സർക്കാർ കലണ്ടറുകൾ അനുസരിച്ച്, വിവിധ തസ്തികകൾ നികത്തുന്നതിനായി നിരവധി പരീക്ഷകളാണ് ദേശീയ, സംസ്ഥാന തലത്തിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. അവ ഏതെല്ലാമെന്ന് നോക്കാം.

ഓഗസ്റ്റ് 13 മുതൽ 30 വരെ എസ്എസ്‌സി സിജിഎൽ പരീക്ഷ നടക്കുന്നു. ഓഗസ്റ്റ് 17 മുതൽ 20 വരെ ഐപിപിഎസ് പിഒ പരീക്ഷയും, സെപ്റ്റംബർ 8 മുതൽ 18 വരെ നടക്കുന്ന എസ്എസ്‌സി സിഎച്ച്എസ്എൽ പരീക്ഷയും നടക്കും. ഇവയാണ് ഇനി വരാനിരിക്കുന്ന പ്രധാന പരീക്ഷകൾ. ഓഗസ്റ്റ് രണ്ടിന് യുപിഎസ്‌സി സിഎപിഎഫ് പരീക്ഷയും നടത്തിയിരുന്നു.

ദേശീയ തലത്തിൽ ഒന്നിലധികം പരീക്ഷകൾ നടക്കാനിരിക്കുന്നതിനാൽ ഓഗസ്റ്റ് മാസം ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് വളരെ നിർണായകമാണ്. എസ്എസ്‌സി സിജിഎൽ , എസ്എസ്‌സി സ്റ്റെനോഗ്രാഫർ, യുപിഎസ്‌സി സിഎപിഎഫ്, ഐപിപിഎസ് പിഒ, ഐപിപിഎസ് എസ്ഒ, എസ്ബിഐ പിഒ തുടങ്ങി നിരവധി പരീക്ഷകളാണ് ഈ മാസം നടക്കാനിരിക്കുന്നത്. പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾ ചുവടെയുള്ള പരീക്ഷാ തീയതികൾ പരിശോധിക്കേണ്ടതാണ്.

എസ്‌ബി‌ഐ പി‌ഒ (2, 4, 5 തീയതികളിൽ), യു‌പി‌എസ്‌സി സി‌എ‌പി‌എഫ് എ‌സി (ഓഗസ്റ്റ് 3), ടി‌എൻ‌പി‌എസ്‌സി കമ്പൈൻഡ് ടെക്നിക്കൽ സർവീസസ് പരീക്ഷ (ഓഗസ്റ്റ് 4), എസ്‌എസ്‌സി സ്റ്റെനോഗ്രാഫർ (ഓഗസ്റ്റ് 6 മുതൽ 11 വരെ), ബി‌എസ്‌എസ്‌സി ഫീൽഡ് അസിസ്റ്റന്റ് (ഓഗസ്റ്റ് 10), കംബൈൻഡ് ഹിന്ദി ട്രാൻസ്ലേറ്റേഴ്‌സ് പരീക്ഷ, 2025 (ഓഗസ്റ്റ് 12), എസ്‌എസ്‌സി സി‌ജി‌എൽ (ഓഗസ്റ്റ് 13 മുതൽ 30 വരെ), ആർ‌ബി‌ഐ ഗ്രേഡ് എയും ബിയും (ഓഗസ്റ്റ് 16), ഐ‌ബി‌പി‌എസ് പി‌ഒ ഓഗസ്റ്റ് (17, 23, 24 തീയതികളിൽ), എയിംസ് സി‌ആർ‌ഇ ഗ്രൂപ്പ് ബി & സി (ടെന്റേറ്റീവ്) (ഓഗസ്റ്റ് 25, 26 തീയതികളിൽ), ഐ‌ബി‌പി‌എസ് എസ്‌ഒ (ഓഗസ്റ്റ് 30), ആർ‌ആർ‌ബി ഗ്രൂപ്പ് ഡി (തീയതി പുറത്തുവന്നിട്ടില്ല).

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും