UPSC CSE Mains Admit Card: യുപിഎസ്സി പരീക്ഷയ്ക്ക് കാത്തിരിക്കുകയാണോ?: അഡ്മിറ്റ് കാർഡ് എത്തി, ഇനി ചെയ്യേണ്ടത്
UPSC CSE Mains Admit Card 2025: രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുന്നത്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12:00 വരെയും, ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5:30 വരെയുമാണ് പരീക്ഷാ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ ഹാളിൽ പ്രവേശിക്കണമെങ്കിൽ അഡ്മിറ്റ് കാർഡ് നിർബന്ധമാണ്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി ) 2025 ലെ സിവിൽ സർവീസസ് പരീക്ഷ (സിഎസ്ഇ) മെയിൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.gov.in, upsconline.nic.in എന്നിവയിൽ നിന്ന് നിങ്ങളുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. യുപിഎസ്സി സിഎസ്ഇ മെയിൻസ് പരീക്ഷ ഓഗസ്റ്റ് 22, 23, 24, 30, 31 തീയതികളിലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുന്നത്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12:00 വരെയും, ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5:30 വരെയുമാണ് പരീക്ഷാ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ ഹാളിൽ പ്രവേശിക്കണമെങ്കിൽ അഡ്മിറ്റ് കാർഡ് നിർബന്ധമാണ്. ഹാൾ ടിക്കറ്റിനൊപ്പം സാധുവായ ഒരു ഫോട്ടോ ഐഡിയും നിങ്ങൾ കൈയ്യിൽ കരുതേണ്ടതാണ്.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
യുപിഎസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in അല്ലെങ്കിൽ upsconline.gov.in സന്ദർശിക്കുക.
“ഇ-അഡ്മിറ്റ് കാർഡ് – UPSC CSE 2025” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ രജിസ്ട്രേഷൻ ഐഡി/റോൾ നമ്പറും ജനനത്തീയതിയും നൽകുക, തുടർന്ന് സമർപ്പിക്കുക
ഭാവി ആവശ്യത്തിനായി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
നിങ്ങൾ അഡ്മിറ്റ് കാർഡിലെ വിശദാംശങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്. എന്തെങ്കിലും പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ uscsp-upsc@nic.in എന്ന ഇമെയിൽ വിലാസത്തിൽ കമ്മീഷന് റിപ്പോർട്ട് ചെയ്യുകയും വേണം. 979 തസ്തികകൾ നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം, റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്. സിഎസ്ഇ പ്രിലിമിനറി പാസായ ഉദ്യോഗാർത്ഥികൾ മെയിൻ പരീക്ഷയ്ക്ക് യോഗ്യരാണ്.
എന്തെങ്കിലും പരാതികൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഉദ്യോഗാർത്ഥികൾ അവരുടെ പേര്, റോൾ നമ്പർ, രജിസ്ട്രേഷൻ ഐഡി, പരീക്ഷയുടെ പേര്, വർഷം എന്നിവ പ്രത്യേകം പരാമർശിക്കണം. UPSC CSE പ്രിലിമിനറി, മെയിൻ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നത്. മെയിൻ, അഭിമുഖം എന്നിവയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന ഉദ്യോഗാർത്ഥികളെയാണ് തിരഞ്ഞെടുക്കുക.