UPSC Recruitment 2025: മാസം ലക്ഷങ്ങൾ ശമ്പളം, യുപിഎസ്‌സിയിൽ മികച്ച ഒഴിവുകൾ; യോ​ഗ്യത അറിയാം

UPSC Lecturer Recruitment 2025: ബോട്ടണി, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഹോം സയൻസ്, ഫിസിക്സ്, സൈക്കോളജി, സോഷ്യോളജി, സുവോളജി തുടങ്ങിയ മേഖലകളിലേക്കാണ് ലക്ചറർ തസ്തികൾ ഒഴിവുള്ളത്. സിബിഐ- സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലാണ് പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് അവസരമുള്ളത്.

UPSC Recruitment 2025: മാസം ലക്ഷങ്ങൾ ശമ്പളം, യുപിഎസ്‌സിയിൽ മികച്ച ഒഴിവുകൾ; യോ​ഗ്യത അറിയാം

പ്രതീകാത്മക ചിത്രം

Published: 

25 Aug 2025 | 06:12 PM

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ്റെ (യുപിഎസ്‌സി) വിവിധ മേഖലകളിലായി ലക്ചറർ, പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ upsconline.gov.in ൽ ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 11 ആണ്. 84 ഒഴിവുകളാണ് ആകെയുള്ളത്. ലക്ചറർ തസ്തികയ്ക്ക് കുറഞ്ഞത് 52,700 രൂപ മുതൽ 1,66,700 രൂപ വരെ ശമ്പളമാണ് ലഭിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർക്ക് 56,100 മുതൽ 1,77,500 രൂപയും 44,900-1,42,400 രൂപയുമാണ് ശമ്പളമായി ലഭിക്കുക.

ബോട്ടണി, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഹോം സയൻസ്, ഫിസിക്സ്, സൈക്കോളജി, സോഷ്യോളജി, സുവോളജി തുടങ്ങിയ മേഖലകളിലേക്കാണ് ലക്ചറർ തസ്തികൾ ഒഴിവുള്ളത്. സിബിഐ- സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലാണ് പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് അവസരമുള്ളത്.

ഒഴിവുകളുടെ വിശദമായ വിവരം

ആകെയുള്ള 84 തസ്തികകളിൽ 19 എണ്ണം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്കും 25 എണ്ണം പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്കുമാണ്.

ലക്ചറർ തസ്തികയിലെ ഒഴിവുകളുടെ എണ്ണം: ബോട്ടണി: 8, കെമിസ്ട്രി: 8, സാമ്പത്തികശാസ്ത്രം: 2, ചരിത്രം: 3 , ഹോം സയൻസ്: 1, ഫിസിക്സ്: 6, സൈക്കോളജി: 1, സോഷ്യോളജി: 3, സുവോളജി: 8 തസ്തികകൾ

ലക്ചറർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോ​ഗ്യത

അപേക്ഷിക്കുന്നവർക്ക് അതത് പഠനമേഖലകളിൽ ബിരുദാനന്തര ബിരുദവും ബി.എഡും ഉണ്ടായിരിക്കണം. 45 വയസ്സിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. പക്ഷേ ജാതിയുടെ അടിസ്ഥാനത്തിൽ പ്രായത്തിൽ ഇളവ് നൽകുന്നതാണ്.

പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോ​ഗ്യത

അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ബാറിൽ 7 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. അസിസ്റ്റന്റ് തസ്തികകൾക്ക് പരിചയം ആവശ്യമില്ല. പ്രായം 30 വയസ്സിൽ കവിയരുത്.

എങ്ങനെ അപേക്ഷിക്കാം?

ഔദ്യോഗിക വെബ്‌സൈറ്റായ upsconline.gov.in ൽ സന്ദർശിക്കുക.

ഓൺലൈൻ റിക്രൂട്ട്‌മെന്റ് അപേക്ഷ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന്, നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ലക്ചററുടെയോ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ഒഴിവിന്റെയോ വശത്തുള്ള “ഇപ്പോൾ അപേക്ഷിക്കുക” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ആദ്യമായി രജിസ്റ്റർ ചെയ്യുകയാണെങ്കിൽ, രജിസ്ട്രേഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക.

പേര്, പിതാവിന്റെ പേര്, ഇമെയിൽ ഐഡി, ഫോൺ നമ്പർ തുടങ്ങിയ നിങ്ങളുടെ വിവരങ്ങൾ നൽകുക.

തുടര്‌ന്ന് സമർപ്പിക്കുക.

Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം