AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VISL Recruitment 2025: വിഴിഞ്ഞം തുറമുഖത്ത് അവസരം, അപേക്ഷിക്കാന്‍ ഒരാഴ്ച കൂടി മാത്രം

Vizhinjam International Seaport Limited Recruitment 2025: സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആണ് അപേക്ഷകള്‍ ക്ഷണിച്ചത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഓഗസ്ത് 6 മുതല്‍ അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു. ഓഗസ്ത് 19ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. എല്ലാ തസ്തികയിലും ഓരോ ഒഴിവുകള്‍ വീതമാണുള്ളത്

VISL Recruitment 2025: വിഴിഞ്ഞം തുറമുഖത്ത് അവസരം, അപേക്ഷിക്കാന്‍ ഒരാഴ്ച കൂടി മാത്രം
വിഴിഞ്ഞം തുറമുഖം Image Credit source: PTI
jayadevan-am
Jayadevan AM | Published: 11 Aug 2025 12:36 PM

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിവിധ തസ്തികകളില്‍ അവസരം. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനു വേണ്ടി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് അപേക്ഷകള്‍ ക്ഷണിച്ചത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഓഗസ്ത് 6 മുതല്‍ അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു. ഓഗസ്ത് 19ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. എല്ലാ തസ്തികയിലും ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. എട്ട് തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്.

ഓരോ തസ്തികകളെക്കുറിച്ചും അറിയാം

1. സാങ്കേതിക വിദഗ്ദ്ധൻ (റെയില്‍വേ)

സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ./ബി.ടെക്. ഇന്ത്യൻ റെയിൽവേയിൽ നിന്ന് വിരമിച്ച ജീവനക്കാരനായിരിക്കണം. റെയിൽ കണക്റ്റിവിറ്റി പ്രോജക്ടുകൾ, ടണൽ നിർമ്മാണം എന്നിവയിൽ കുറഞ്ഞത് 15 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. കുറഞ്ഞത് 5 വർഷമെങ്കിലും സീനിയർ മാനേജീരിയൽ സ്ഥാനത്ത് പ്രവര്‍ത്തിച്ച് പരിചയം വേണം. പ്രായപരിധി-65. ശമ്പളം-90000 രൂപ

2. മാനേജര്‍ (പ്രോജക്ട്)

സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ./ബി.ടെക്. പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിർമ്മാണത്തിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം. പ്രായപരിധി-65. ശമ്പളം-44020 രൂപ

3. അസിസ്റ്റന്റ് മാനേജര്‍ (പ്രോജക്ട്)

സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ./ബി.ടെക്. അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിർമ്മാണത്തിൽ കുറഞ്ഞത് 02 വർഷത്തെ പരിചയം. പ്രായപരിധി-30. ശമ്പളം-36000 രൂപ

4. ഫിനാന്‍സ് ഓഫീസര്‍

ബികോമും സിഎ ഇന്റര്‍മീഡിയേറ്റും. അക്കൗണ്ട്സ് പ്രവർത്തനത്തിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം. പ്രായപരിധി-45. ശമ്പളം-40000 രൂപ

Also Read: AAI Junior Executive Recruitment 2025: എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ 1.40 ലക്ഷം വരെ ശമ്പളത്തില്‍ ജോലി, ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയുടെ വിജ്ഞാപനം പുറത്ത്‌

5. ജൂനിയര്‍ പ്രോജക്ട് ഓഫീസര്‍ (റെയില്‍ കണക്ടിവിറ്റി)

സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ./ബി.ടെക്, ടണൽ നിർമ്മാണ പദ്ധതികളിൽ (മെട്രോ റെയിൽ പദ്ധതികൾ പോലുള്ളവ) കുറഞ്ഞത് 3 വർഷം പരിചയം. അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗിൽ ഡിപ്ലോമ, ടണൽ നിർമ്മാണ പദ്ധതികളിൽ (മെട്രോ റെയിൽ പദ്ധതികൾ പോലുള്ളവ) കുറഞ്ഞത് 5 വർഷം പരിചയം. പ്രായപരിധി-45. ശമ്പളം-35000 രൂപ

6. കമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ്‌

കമ്മ്യൂണിക്കേഷൻസ്/ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടറില്‍ മികച്ച പ്രാവീണ്യം. മികച്ച എഴുത്ത്, എഡിറ്റിംഗ് കഴിവുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് മികച്ച ധാരണ ഉണ്ടായിരിക്കണം. മീഡിയ റിലേഷൻസിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം (വെബ് പബ്ലിഷിംഗ്, ഡിജിറ്റൽ ഡിസൈൻ സോഫ്റ്റ്‌വെയർ എന്നിവയിൽ പ്രാവീണ്യമുള്ളതും വെബ് പരിജ്ഞാനമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന). പ്രായപരിധി-35. ശമ്പളം-30995 രൂപ.

7. ജൂനിയര്‍ പ്രോജക്ട് ഓഫീസര്‍ (ബ്രേക്ക്‌വാട്ടര്‍ കണ്‍സ്ട്രക്ഷന്‍)

സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ./ബി.ടെക്, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഹൈവേകൾ, ജലസേചനം തുടങ്ങിയ മേഖലകളിലെ സംസ്ഥാന/കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യ പദ്ധതികളിൽ 3 വർഷത്തിൽ കുറയാത്ത പരിചയം. അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗിൽ ഡിപ്ലോമ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഹൈവേകൾ, ജലസേചനം തുടങ്ങിയ മേഖലകളിലെ സംസ്ഥാന/കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യ പദ്ധതികളിൽ 5 വർഷത്തിൽ കുറയാത്ത പരിചയം. പ്രായപരിധി-45. ശമ്പളം-35000 രൂപ.

8. ഫീല്‍ഡ് എഞ്ചിനീയര്‍

സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ./ബി.ടെക്. മാരിടം ജോലികളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ അനുബന്ധ പ്രവര്‍ത്തിപരിചയം. അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗിൽ ഡിപ്ലോമ, മാരിടം ജോലികളില്‍ കുറഞ്ഞത് 3 വര്‍ഷത്തെ അനുബന്ധ പ്രവര്‍ത്തിപരിചയം. പ്രായപരിധി-30. ശമ്പളം-25000 രൂപ.

എങ്ങനെ അപേക്ഷിക്കാം?

cmd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അയയ്ക്കുക.