Kerala SSLC Certificate 2025: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് വിതരണം എന്ന് മുതല്‍? നിര്‍ണായക വിവരം
Kerala SSLC 2025 certificate distribution: അടുത്തയാഴ്ച ആദ്യം ഡിഇഒ ഓഫീസുകളിലേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അയയ്ക്കും. ഇവിടെ നിന്നും സ്‌കൂള്‍ അധികാരികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. നാല് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് അച്ചടിച്ചത്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. അടുത്തയാഴ്ച ആദ്യം ഡിഇഒ ഓഫീസുകളിലേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അയയ്ക്കും. ഇവിടെ നിന്നും സ്‌കൂള്‍ അധികാരികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. നാല് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് അച്ചടിച്ചത്. ഇമ്പ്രൂവ്‌മെന്റ്, സേ പരീക്ഷകളുടെ ഫലം അടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സര്‍ട്ടിഫിക്കറ്റുകളില്‍ സുരക്ഷാ സംവിധാനങ്ങളുണ്ട്. ഇതാദ്യം കേരളത്തിന് പുറത്തുള്ള സെക്യൂരിറ്റി പ്രസിലാണ് അച്ചടിക്കുന്നത്. തുടര്‍ന്ന് കുട്ടികളുടെ വിവരങ്ങളും മാര്‍ക്കും പരീക്ഷാ ഭവനിലെ പ്രിന്റിങ് മെഷീനുകള്‍ വഴി അതിലേക്ക് അച്ചടിച്ച് ചേര്‍ക്കും. വിദ്യാര്‍ത്ഥികളുടെ വ്യക്തിവിവരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ വിശദാംശങ്ങള്‍ പുറത്ത് അച്ചടിക്കാത്തത്.
മാര്‍ക്ക് ലിസ്റ്റ് ആവശ്യമുള്ളവര്‍ക്ക് ഓഗസ്റ്റ് രണ്ടാം വാരം മുതല്‍ ലഭ്യമാകും. ഇതിന് മുമ്പ് മാര്‍ക്ക് ലിസ്റ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനത്തില്‍ നിന്ന് അപേക്ഷിക്കാം.
Read Also: KEAM 2025: കീം ആദ്യ അലോട്മെന്റ് ലഭിച്ചത് 27,021 പേർക്ക്… ഈ വർഷത്തെ പുതിയ ട്രെൻഡുകൾ ഇങ്ങനെ
സോഫ്റ്റ്‌കോപ്പി
ഉപരിപഠനാവശ്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നേരത്തെ വേണ്ടവര്‍ക്ക് ഡിജിലോക്കറിലൂടെ സോഫ്റ്റ്‌കോപ്പി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇതിനുള്ള സൗകര്യം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു.