P Sarin: ആദ്യ ശ്രമത്തിൽ തന്നെ സിവില്‍ സര്‍വ്വീസ്; 8 വര്‍ഷത്തെ സേവനം; പിന്നാലെ രാജിവച്ച് രാഷ്ട്രീയത്തിലേക്ക്; ആരാണ് ഡോ. പി സരിൻ

Dr. P. Sarin: സ്ഥാനാര്‍ഥികളെ ഒരുമുഴം മുമ്പേ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് സരിന്റെ വിമത നീക്കം.

P Sarin: ആദ്യ ശ്രമത്തിൽ തന്നെ സിവില്‍ സര്‍വ്വീസ്; 8 വര്‍ഷത്തെ സേവനം; പിന്നാലെ  രാജിവച്ച് രാഷ്ട്രീയത്തിലേക്ക്; ആരാണ് ഡോ. പി സരിൻ

ഡോ. പി. സരിന്‍. (image credits: facebook)

Published: 

18 Oct 2024 | 08:48 PM

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ പി സരിൻ ‌കോൺ​ഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെക്കുകയായിരുന്നു. ഇതോടെ സരിന്റെ പശ്ചാത്തലമാണ് മലയാളികളുടെ ചർച്ചവിഷയം. തുടർന്ന് പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാർത്ഥിയായി പി സരിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പ്രഖ്യാപിക്കുകയായിരുന്നു.

എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം സിവില്‍ സര്‍വ്വീസിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് ആദ്യ ശ്രമത്തില്‍ തന്നെ 555-ാം റാങ്ക് നേടി സിവിൽ സർവീസ് സ്വന്തമാക്കി. തുടർന്ന് എട്ട് വര്‍ഷം സേവനം അനുഷ്ടിച്ചു. ഇവിടെ നിന്ന് രാജിവെച്ച സരിൻ പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു. കോൺ​ഗ്രസ് പാർട്ടിയോടൊപ്പം എട്ട് വര്‍ഷം പ്രവർത്തിച്ചു. എന്നാൽ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ഇടതുപാളയത്തിലേക്ക് കടക്കുകയായിരുന്നു. ഡോ. പി സരിന്റെ അപ്രതീക്ഷിത കടന്നുവരവോടെ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ചിത്രം പാടെ മാറിമറിയുകയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ സരിന്റെ പേരും ഉണ്ടായിരുന്നു. രാഹുലിനെക്കാൾ സ്ഥാനാര്‍ഥിയായി ജില്ലാ നേതൃത്വത്തിന് താത്പര്യവും സരിനെയായിരുന്നു. എന്നാല്‍, ഇതൊക്കെ മറികടന്നായിരുന്നു രാഹുലിന്റെ വരവ്.

മുൻ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ സരിന്‍. 2007-ൽ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. അവിടെ കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്നു. ഇതിനു ശേഷം 2008-ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതി. ആദ്യ ശ്രമത്തില്‍ തന്നെ റാങ്ക് പട്ടികയിലും ഇടംനേടി. 555-ാം റാങ്കായിരുന്നു സരിന്. തിരുവനന്തപുരത്തായിരുന്നു ആദ്യ പോസ്റ്റിങ്. പിന്നീട് കര്‍ണ്ണാടകയിലും പ്രവര്‍ത്തിച്ചു.

Also read-Kerala By Election: പാലക്കാട് സരിനും, ചേലക്കരയിൽ പ്രദീപും; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

തുടർന്ന് 2016-ൽ ജോലി രാജിവെച്ച് രാഷ്ട്രീയ പ്രവേശനത്തിലേക്ക് കടക്കുകയായിരുന്നു. എന്നാൽ രക്ഷിതാക്കള്‍ക്ക് ഇതിൽ ഭിന്നാഭിപ്രായമായിരുന്നു. യൂത്ത് കോണ്‍ഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധി ബ്രിഗേഡില്‍ അംഗമായിരുന്ന സരിന്‍ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും പ്രവര്‍ത്തിച്ചു. പിന്നാലെ തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്കും വന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സിപിഎമ്മിലെ കെ പ്രേംകുമാറിനോട് പരാജയപ്പെടാനായിരുന്നു. പിന്നീട് 2023-ല്‍ ബിബിസി ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വിട്ട അനില്‍ ആന്റണിക്ക് പകരക്കാരനായി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി.

Follow Us
Related Stories
Exit Polls 2026: ആ പ്രവചനം ഫലിച്ചാല്‍ വിജയ് മുഖ്യമന്ത്രി? സ്റ്റാലിനെയും, പളനിസ്വാമിയെയും ഞെട്ടിക്കുന്ന എക്‌സിറ്റ്‌പോള്‍
Kerala Election Result 2026 Date: എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ യുഡിഎഫ്; വോട്ടെണ്ണലില്‍ ‘ട്വിസ്റ്റ്’ പ്രതീക്ഷിച്ച് എല്‍ഡിഎഫ്; മെയ് നാലിന് എന്തു സംഭവിക്കും?
UDF Exit Poll Results 2026: ആവേശത്തില്‍ യുഡിഎഫ് ക്യാമ്പ്; ‘തരംഗ’മില്ലാത്തതില്‍ മാത്രം നിരാശ; എക്‌സിറ്റ് പോള്‍ എക്‌സാറ്റാകുമോ?
Kerala Exit Poll Result 2026: കന്നി വോട്ടർമാരും യുവാക്കളും യുഡിഎഫിനൊപ്പം, മുതിർന്നവരുടെ മനസ്സ് ഇടതിനൊപ്പം: എക്സിറ്റ് പോൾ പ്രവചനം
BJP Exit Poll Results 2026: ബിജെപിക്ക് കേരളത്തിൽ പ്രതീക്ഷയില്ല? എക്സിറ്റ് പോൾ ഫലം ഞെട്ടിക്കുന്നത്
Kerala Exit Poll Results 2026: 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം? യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്