Theatre Food Price: പോപ്കോൺ വാങ്ങിക്കാൻ 1000 രൂപ! തീയേറ്ററിലെ തീവെട്ടിക്കൊള്ളക്കെതിരെ മേയർ വിവി രാജേഷ്
V V Rajesh about Theatre Food Price: തീയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് വാങ്ങുന്ന വില സാധാരണത്തേക്കാൾ അധികമാണ്. പുറത്ത് 25 അല്ലെങ്കിൽ 30 രൂപയ്ക്ക് കിട്ടുന്ന പോപ്കോണിന് തീയേറ്ററിൽ എത്തിക്കഴിഞ്ഞാൽ 250 അല്ലെങ്കിൽ 300 രൂപയാണ് കൊടുക്കേണ്ടത്. തിയേറ്ററിന്റെ അകത്തേക്ക് എത്തുമ്പോഴേക്കും അതൊരു അത്ഭുതലോകത്ത് എത്തിയ പോലെയാണെന്നും രാജേഷ് പരിഹസിച്ചു. ഒരു ചായ വാങ്ങി കുടിക്കണമെങ്കിൽ ലോണെടുത്ത് പോകേണ്ട അവസ്ഥയാണ്............

V V Rajesh About Theater
സിനിമ തീയറ്ററുകളിലെ തീവെട്ടിക്കൊള്ളക്കെതിരെ പ്രതികരിച്ച് തിരുവനന്തപുരം മേയർ വിവി രാജേഷ്. മൾട്ടിപ്ലക്സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻ തുക ഈടാക്കുന്നതിന് എതിരെയാണ് മേയർ രംഗത്തെത്തിയിരിക്കുന്നത്. തിയേറ്ററുകളിൽ ഒരു സിനിമ കാണാൻ പോയാൽ ഒരു ചായ വാങ്ങി കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും തിയേറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പോപ്കോണിന് തീയേറ്ററിൽ എത്തിക്കഴിഞ്ഞാൽ വില കൂടുന്നു
തീയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് വാങ്ങുന്ന വില അധികമാണ്. പുറത്ത് 25 അല്ലെങ്കിൽ 30 രൂപ കിട്ടുന്ന പോപ്കോണിന് തീയേറ്ററിൽ എത്തിക്കഴിഞ്ഞാൽ 250 അല്ലെങ്കിൽ 300 രൂപയാണ്. തിയേറ്ററിന്റെ അകത്തേക്ക് എത്തുമ്പോഴേക്കും അതൊരു അത്ഭുതലോകത്ത് എത്തിയ പോലെയാണെന്നും രാജേഷ് പരിഹസിച്ചു. ഒരു ചായ വാങ്ങി കുടിക്കണമെങ്കിൽ ലോണെടുത്ത് പോകേണ്ട അവസ്ഥയാണ്.
ALSO READ:നടി മമിത ബൈജു ആശുപത്രിയിൽ
കൊച്ചുകുട്ടികളുമായി പോകുമ്പോൾ പോപ്കോൺ ഒക്കെ വാങ്ങിക്കണമെങ്കിൽ 1000 രൂപയെങ്കിലും ഇല്ലാതെ പോകാൻ സാധിക്കാത്ത അവസ്ഥയാണെന്നാണ് മാതാപിതാക്കൾ പ്രതികരിക്കുന്നത് എന്നും മേയർ ചൂണ്ടിക്കാട്ടി.ഇതൊന്നും ആരോഗ്യകരമായ കാര്യമല്ലെന്നും വില നിശ്ചയിക്കുന്നത് ഞങ്ങളുടെ പരിധിയിലല്ല നിയന്ത്രണം വേണം. ഇത് ശ്രദ്ധയിൽ പെടുത്തേണ്ട സ്ഥലത്ത് അത് ഉചിതമായ രീതിയിൽ ചെയ്യുമെന്നും മേയർ വ്യക്തമാക്കി.
ENGLISH SUMMARY
Thiruvananthapuram Mayor VV Rajesh has reacted to the arson in movie theaters. The mayor has come out against the high prices charged for food items in multiplexes and theaters. He said that if you go to watch a movie in theaters, you have to take a loan to buy a cup of tea and drink it, and demanded that controls be brought in on the pricing of food items in theaters.