1744 White Alto OTT : ആ കാത്തിരിപ്പ് അവസാനിപ്പിക്കാം! കാഞ്ഞങ്ങാട് യൂണിവേഴ്സിലെ 1744 വൈറ്റ് ആൾട്ടോ ഒടിടിയിലേക്ക്

1744 White Alto OTT Platform And Release Date : 2022 നവംബറിൽ തിയറ്റിൽ എത്തിയ ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയ്ക്ക് ശേഷം സെന്ന ഹെഗ്ഡെ ഒരുക്കിയ ചിത്രമായിരുന്നു 1744 വൈറ്റ് ആൾട്ടോ

1744 White Alto OTT : ആ കാത്തിരിപ്പ് അവസാനിപ്പിക്കാം! കാഞ്ഞങ്ങാട് യൂണിവേഴ്സിലെ 1744 വൈറ്റ് ആൾട്ടോ ഒടിടിയിലേക്ക്

1744 White Alto Ott

Published: 

16 Feb 2026 | 09:45 PM

2022ൽ തിയറ്റിൽ റിലീസായ ചിത്രമാണ് ഷറഫുദ്ദീൻ്റെ 1744 വൈറ്റ് ആൾട്ടോ എന്ന സിനിമ. കാഞ്ഞങ്ങാട് യൂണിവേഴ്സിൽ നിന്നും ഒരു ഔട്ട് ഓഫ് ദി ബോക്സായി അവതരിപ്പിച്ച ഷറഫുദ്ദീൻ-സെന്ന ഹെഗ്ഡെ ചിത്രത്തിന് പറയത്തക്ക പ്രകടനം ബോക്സ്ഓഫീസിൽ കാഴ്ചവെക്കാനും സാധിച്ചില്ല. പിന്നീട് തിയറ്ററർ വിട്ട ചിത്രം മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഒടിടിയിയിലും എത്തിയില്ല. ഒടിടി റിലീസിനായി കുറെ നാൾ കാത്തിരുന്നെങ്കിലും അത് സംഭവിക്കാതെ വന്നപ്പോൾ ചിത്രത്തെ പറ്റി എല്ലാവരും മറന്ന് തുടങ്ങി. അങ്ങനെയിരിക്കെയാണ് ഇപ്പോൾ 1744 വൈറ്റ് ആൾട്ടോ ഒടിടിയിലേക്ക് വരുന്നുയെന്നുള്ള വിവരം പുറത്ത് വരുന്നത്.

1744 വൈറ്റ് ആൾട്ടോ ഒടിടി

സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയ്ക്ക് ശേഷം സെന്ന ഹെഗ്ഡെ ഒരുക്കിയ ചിത്രമായിരുന്നു 1744 വൈറ്റ് ആൾട്ടോ. ആ സിനിമയ്ക്ക് ശേഷം സെന്ന ഹെഗ്ഡെ ഒരുക്കിയ കുഞ്ചാക്കോ ബോബൻ ചിത്രം പദ്മിനിയും ഏറ്റവും ഒടുവിൽ എത്തിയ അവിഹിതവും ഒടിടിയിൽ എത്തി. എന്നാൽ 1744 വൈറ്റ് ആൾട്ടോയുടെ ഒടിടി റിലീസിനെ കുറിച്ച് മാത്രം യാതൊരു വിവരവും കഴിഞ്ഞ മൂന്ന് വർഷമായിട്ടില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ചിത്രത്തിൻ്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരം പുറത്ത് വരുന്നത്.

ALSO READ : Chatha Pacha OTT : പറഞ്ഞത് പോലെ അല്ല, ചത്ത പച്ച ഒടിടിയിൽ വരുന്നത് ഇവിടെ; എപ്പോൾ, എവിടെ കാണാം?

മാനോരമ മാക്സാണ് 1744 വൈറ്റ് ആൾട്ടോയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ സാറ്റ്ലൈറ്റ് അവകാശം മനോരമ ഗ്രൂപ്പിൻ്റെ മഴവിൽ മനോരമ സ്വന്തമാക്കിയേക്കാം. ചിത്രത്തിൻ്റെ ഒടിടി റിലീസ് ഈ മാസം ഫെബ്രുവരി അവസാനത്തോടെ ഉണ്ടായേക്കാം. ഒടിടി റിലീസ് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം സ്ട്രീമിങ് പ്ലാറ്റ്ഫോമോ സിനിമയുടെ അണിയറപ്രവർത്തകരോ നൽകിട്ടില്ല.

1744 വൈറ്റ് ആൾട്ടോ സിനിമ

കബിനി ഫിലിംസിൻ്റെ ബാനറിൽ മൃണാൽ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് 1744 വൈറ്റ് ആൾട്ടോ സിനിമ നിർമിച്ചിരിക്കുന്നത്. സംവിധായകൻ സെന്ന ഹെഗ്ഡെയും ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ ശ്രീരാജ് രവീന്ദ്രനും അർജുനനും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ഷറഫുദ്ദീന് പുറമെ രാജേഷ് മാധവൻ, വിൻസി അലോഷ്യസ്, ആനന്ദ് മനമദൻ, നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, സജിൻ ചെറുകായിൽ, ആര്യ സലീം, ജോജി ജോൺ, നിൽജ കെ ബേബി, രഞ്ജി കൺകോൾ, സ്മിനു സിജോ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. ഹരിലാൽ കെ രാജീവാണ് എഡിറ്റർ. മുജീബ് മജീദാണ് സിനിമയ്ക്ക് സംഗീതം നൽകിട്ടുള്ളത്.

Follow Us
Related Stories
സമൂഹമാധ്യമങ്ങില്‍ പലതവണ മരിച്ചു, ഒടുവില്‍ ശരിക്കും മരണം, മരണത്തെയും പോസിറ്റീവായി കണ്ട സലീം കുമാര്‍
Raghav Lawrence: വിജയ് ഒഴിഞ്ഞ ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ്? പതിനൊന്നാം തീയതി ഒരു പ്രഖ്യാപനം ഉണ്ടെന്ന് നടനും
Salim Kumar: ‘അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീം ആയിരുന്നു’; സലിം കുമാർ എന്ന പേര് വന്നത് ഇങ്ങനെ…
Actor Salim Kumar: ഓർമ്മകളിൽ നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും; നടൻ സലിംകുമാറിന്റെ സംസ്കാരം കഴിഞ്ഞു
ഞാന്‍ പേടികൊണ്ട് കോണ്‍ഗ്രസുകാരനായ ആള്‍, കൂടുതല്‍ സ്‌നേഹിച്ചത് ഇടതുപക്ഷക്കാര്‍; സലീം കുമാര്‍ അന്ന് പറഞ്ഞത്
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍, മറക്കാനാകാത്ത പ്രകടനങ്ങള്‍; സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
വെളുത്ത അരിയാണോ മട്ട അരിയോണോ നല്ലത്?
നോര്‍വേ ചെസ് കിരീടം സ്വന്തമാക്കിയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്നത്
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
പാൽ തിളച്ചു തൂവാതിരിക്കാൻ അല്പം നെയ്യ് മാത്രം മതി! ഇത് അറിയാമോ
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ