ദേശീയ ചലച്ചിത്ര പുരസ്‌കാരം
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ കലാ, സാങ്കേതിക മികവിന് നല്‍കുന്ന പുരസ്‌കാരമാണ് ‘ദേശീയ ചലച്ചിത്ര പുരസ്‌കാരം’. രാജ്യത്തെ ചലച്ചിത്ര മേഖലയിലെ ഏറ്റവും ശ്രേഷ്ഠമായ പുരസ്‌കാരം. 1954ലാണ് ആദ്യമായി ആരംഭിച്ചത്. എല്ലാ വർഷവും, സർക്കാർ നിയമിക്കുന്ന നാഷണല്‍ പാനല്‍ ജേതാക്കളെ തിരഞ്ഞെടുക്കുന്നു. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് ആറു മണിയോടെയാണ് പ്രഖ്യാപനം. നാലു മണിയോടെ ജൂറി റിപ്പോര്‍ട്ട് കൈമാറി. മികച്ച നടനുള്ള പുരസ്‌കാരം വിക്രാസ് മാസിയ്ക്ക് ലഭിച്ചേക്കുമെന്നാണ് അഭ്യൂഹം. നടിക്കുള്ള പുരസ്‌കാരത്തിനുള്ള മത്സരത്തില്‍ റാണി മുഖര്‍ജിയാണ് മുന്നില്‍. പുരസ്‌കാര വിതരണത്തിന്റെ വിശദാംശങ്ങള്‍ ടിവി 9 മലയാളം വായനക്കാരിലേക്ക് എത്തിക്കുന്നു.
Kerala Story: ‘കേരള സ്റ്റോറി ഇസ്ലാമോഫോബിക് സിനിമയല്ല, കണ്ടിട്ട് വിമർശിക്കൂ’; പ്രതികരണവുമായി സംവിധായകൻ
Kerala Story Director Sudipto Sen: യുഎസിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമൊക്കെ ഐഎസ്ഐഎസ് പിന്തുടർന്ന മാതൃക ഇന്ത്യയിൽ നടപ്പാക്കാനുദ്ദേശിച്ചതിന് എതിരെയാണ് സിനിമയെന്ന് സുദീപ്തോസെൻ.
- Nithya Vinu
- Updated on: Aug 2, 2025
- 09:36 am
Kerala Story Award: സംഘപരിവാർ അജണ്ട നടപ്പാക്കുന്നു’; കേരളാ സ്റ്റോറിയുടെ ദേശീയ അവാർഡ് വിഷയത്തിൽ മുഖ്യമന്ത്രി
ഈ സിനിമയ്ക്ക് ദേശീയ അംഗീകാരം നൽകാനുള്ള തീരുമാനം, കടുത്ത എതിർപ്പുകൾക്കിടയിലും സർക്കാർ അജണ്ട മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
- Aswathy Balachandran
- Updated on: Aug 1, 2025
- 21:58 pm
National Film Awards: പ്രവചനങ്ങള്‍ അച്ചട്ടായി; വിക്രാന്ത് മാസിയും, ഷാരൂഖ് ഖാനും മികച്ച നടന്‍മാര്‍
71st National Film Awards Details In Malayalam: ജവാനിലെ അഭിനയമാണ് ഷാരൂഖിന് പുരസ്‌കാരം നേടിക്കൊടുത്തത്. ട്വല്‍ത്ത് ഫെയിലിലെ അഭിനയമാണ് വിക്രാന്തിനെ തുണച്ചത്. ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രവും. മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖര്‍ജിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു
- Jayadevan AM
- Updated on: Aug 1, 2025
- 19:53 pm
National Film Awards: വർഷങ്ങൾ പിന്നിട്ടിട്ടും ബോളിവുഡിൻ്റെ റാണി; മികച്ച നടിക്കുള്ള പുരസ്ക്കാരം റാണി മുഖർജിക്ക്
Rani Mukerji Wines Best Actress: മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അവിസ്മരണീയമായ കഥാപാത്രമാണ് റാണി മുഖർജിക്ക് പുരസ്കാരം നേടികൊടുത്തത്. ചലച്ചിത്രരംഗത്ത് കാൽനൂറ്റാണ്ടായി സജീവമാണെങ്കിലും ഇതുവരെ ദേശീയ പുരസ്കാരം റാണി മുഖർജിക്ക് ലഭിച്ചിട്ടില്ല എന്നത് ഈ വേളയിൽ ശ്രദ്ധേയമാണ്.
- Neethu Vijayan
- Updated on: Aug 1, 2025
- 19:33 pm
National Film Awards: ഇട്ടൂപ്പിനു കിട്ടി ദേശീയ അവാർഡ്, മികച്ച സഹനടൻ വിജയരാഘവൻ
Actor Vijayaraghavan Wins National Award: വിജയരാഘനൊപ്പം തന്നെ മുത്തുപേട്ടൈ സോമു ഭാസ്കറും ഇതേ വിഭാഗത്തിൽ അവാർഡിന് അർഹനായി. പാർക്കിംഗ് എന്ന തമിഴ് സിനിമയിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്.
- Aswathy Balachandran
- Updated on: Aug 1, 2025
- 19:51 pm
National Film Awards: ഉള്ളൊഴുക്ക് മികച്ച മലയാളചിത്രം, ഉര്‍വശി മികച്ച സഹനടി
71st National Film Award Updates: മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം 'ഉള്ളൊഴുക്ക്' സ്വന്തമാക്കി. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഉര്‍വശിക്ക് നേരത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു
- Jayadevan AM
- Updated on: Aug 1, 2025
- 18:43 pm
National Film Awards 2025: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; എവിടെ എപ്പോൾ കാണാം?
National Film Awards 2025 Announcement: ജൂറി വൈകുന്നേരം ആറ് മണിക്ക് ഡൽഹി എൻഎംസിയിൽ മാധ്യമങ്ങളെ കാണും. ജൂറി ഇന്ന് വൈകിട്ട് നാല് മണിക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് സഹമന്ത്രി എൽ മുരുകൻ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യം ഒന്നാകെ ഉറ്റുനോക്കുന്ന പുരസ്കാര നിശയാണിത്.
- Neethu Vijayan
- Updated on: Aug 1, 2025
- 18:00 pm