Mammootty : ഇത് നടന വിസ്മയം! അമിതാഭ് ബച്ചനൊപ്പം ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി…
Mammootty Joins With Amitabh Bachchan: ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായും ചാത്തനായുമുള്ള നിറഞ്ഞാട്ടത്തിന് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ ഒരിക്കൽ കൂടി ദേശീയ ചലച്ചിത്ര അവാർഡ് നേടിയ തിരിക്കുകയാണ്. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. സമകാലിക സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമായ പ്രമേയത്തിലും അവതരണ രീതിയിലും എത്തിയ ഭ്രമയുഗം എന്ന ചിത്രം മലയാളികളെ മാത്രമല്ല വിസ്മയിപ്പിച്ചത്.
ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായും ചാത്തനായുമുള്ള നിറഞ്ഞാട്ടത്തിന് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ ഒരിക്കൽ കൂടി ദേശീയ ചലച്ചിത്ര അവാർഡ് നേടിയ തിരിക്കുകയാണ്. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. സമകാലിക സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമായ പ്രമേയത്തിലും അവതരണ രീതിയിലും എത്തിയ ഭ്രമയുഗം എന്ന ചിത്രം മലയാളികളെ മാത്രമല്ല വിസ്മയിപ്പിച്ചത്. രാഹുൽ ശിവദാസൻ സംവിധാനം ചെയ്ത ഈ സിനിമയിൽ വലിയൊരു റിസ്കാണ് മമ്മൂട്ടി എടുത്തത്. തന്റെ താര പരിവേഷവും ഇമേജും എല്ലാം മറികടന്നാണ് കൊടുമൺ പോറ്റിയുടെയും ചാത്തന്റെയും വേഷങ്ങൾ അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചത്.
ഇത് നാലാം തവണ
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ നാലാം തവണയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തെ തേടിയെത്തുന്നത്. ഇത്തവണത്തെ പുരസ്കാരം ബോളിവുഡ് താരം കാർത്തിക് ആര്യനുമായിട്ട് മമ്മൂട്ടി പങ്കിടുന്നു. 1990ല്‍ ഒരു വടക്കൻ വീരഗാഥ, മതിലുകൾ എന്നീ ചിത്രങ്ങളിലൂടെയും 1994 ൽ വിധേയൻ, പൊന്തൻമാട എന്ന ചിത്രങ്ങളിലൂടെയും , 1999 ൽ ഡോ. ദാദാസാഹിബ് അംബേദ്കർ എന്ന സിനിമയിലൂടെയുമാണ് മമ്മൂട്ടി ഇതിനുമുമ്പ് മികച്ച നടനുള്ള അവാർഡുകൾ സ്വന്തമാക്കുന്നത്.
Also Read: പോറ്റി തൂക്കി! മികച്ച നടൻ മമ്മൂട്ടി;72ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
അമിതാഭ് ബച്ചനൊപ്പം
ഇതിന് മുമ്പ് ഈ നേട്ടം കൈവരിക്കുന്നത് ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചനാണ്. ഇപ്പോൾ അദ്ദേഹത്തിനൊപ്പം മമ്മൂട്ടിയും എത്തിയിരിക്കുന്നു. 1991, 2007, 2010, 2016 വർഷങ്ങളിലാണ് അമിതാഭ് ബച്ചനെ പുരസ്കാരങ്ങൾ തേടിയെത്തുന്നത്. അദ്ദേഹത്തിന് 2019 ൽ ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഭാൽകെ അവാർഡും ലഭിച്ചു. അങ്ങനെ ഇപ്പോൾ മലയാളത്തിന്റെ ബിഗ് ബിയും ഇന്ത്യൻ സിനിമയുടെ ബിഗ് ബിയും പുരസ്കാര നേട്ടത്തിൽ തോളോട് തോൾ എത്തിയിരിക്കുകയാണ്.
പുതിയ പ്രമേയങ്ങളെയും കഥാപാത്രങ്ങളെയും ഉൾക്കൊള്ളാനുള്ള മമ്മൂട്ടി എന്ന നടന്റെ മനസ്സാണ് അദ്ദേഹത്തെ ഈ നേട്ടത്തിൽ എത്തിച്ചതിന് പിന്നിലെ പ്രധാന കാരണം. മുതിർന്ന നടനാണെങ്കിലും പുതുമുഖ സംവിധായകർക്കും എഴുത്തുകാർക്കും ഒപ്പം സിനിമകൾ ചെയ്യുന്നതിന് അദ്ദേഹത്തിന് ഒരു മടിയുമില്ല. ഭ്രമയുഗവും റോഷാക്കും ഒക്കെ അതിൽ ഉദാഹരണങ്ങൾ മാത്രം. കുറച്ച് നാൾക്ക് മുമ്പ് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി എങ്കിലും അതിനെയൊക്കെ ശക്തമായി നേരിട്ട് വലിയ തിരുച്ച് വരാണ് അദ്ദേഹം നടത്തിയത്. നീണ്ട അഭിനയ ജീവിതത്തിൽ ഇതുവരെ 400 ൽ പരം സിനിമകളിലാണ് മമ്മൂട്ടി വേഷമിട്ടത്.
English Summary
Malayalam’s own megastar Mammootty is once again set to receive the National Film Award for his commanding performance as Kodumon Potti and Chathan in Bramayugam. This marks the fourth time Mammootty is winning the National Award for Best Actor. Bramayugam a film that stood out for its unique theme and narrative style, vastly different from contemporary cinema—has captivated audiences far beyond just the Malayali public.