‘ഞാനും മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച് ഒരു സിനിമയിൽ, വൈശാഖിൻ്റെ ആ സ്വപ്നം പക്ഷേ…’; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

"Khalifa is Inspired by a Real Person": Prithviraj Opens Up About His Reunion With Vysakh: ആദം ജോൺ എന്ന സിനിമയുടെ സമയത്ത് 2017-ലാണ് ഈ സിനിമയുടെ ഒരു ഐഡിയ ജിനു എബ്രഹാം പറയുന്നത്. അന്ന് നേരിട്ട് പരിചയപ്പെട്ട ഒരു വ്യക്തിയുടെ ജീവിതമാണ് ഈ കഥയുടെ ഇൻസ്പിറേഷൻ. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങളിൽ നിന്നും ഇൻസ്പിരേഷൻ ഉൾക്കൊണ്ട് ഫിക്ഷനും ചേർത്ത് ഒരുക്കിയ സിനിമയാണ് ഖലീഫ

‘ഞാനും മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച് ഒരു സിനിമയിൽ, വൈശാഖിൻ്റെ ആ സ്വപ്നം പക്ഷേ…’; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

പൃഥ്വിരാജ് സുകുമാരൻ

Published: 

23 Aug 2026 | 11:58 AM

പൃഥ്വിരാാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫ തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മലയാളികൾക്ക് വമ്പൻ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് വൈശഖ്. ആദ്യ ചിത്രം പോക്കിരാജയിലാണ് ഇതിനു മുൻപ് പൃഥ്വിരാജും വൈശഖും ഒന്നിച്ഛിട്ടുള്ളത്. വൈശാഖിൻ്റെ ആദ്യ സിനിമയിലെ ആദ്യ ഷോട്ട് തന്നെ തൻ്റെ ക്ലോസ് ആപ്പ് ആയിരുന്നു എന്ന് ഖലീഫ 2 അനൗൺസ്മെൻ്റ് ചടങ്ങിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാൽ 15 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് ഒരു സിനിമ ചെയ്യുന്നത്. അതിന് പിന്നിലെ കാരണം തുറന്നുപറയുകയാണ് പൃഥ്വിരാജ് ഇപ്പോൾ.

പോക്കിരിരാജയ്ക് ശേഷം പല പ്രധാന പ്രൊജക്ടുകളുമായി വൈശാഖ് സമീപിഛിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും ആ സിനിമകളിൽ ഒന്നിലും ഭാഗമാകാൻ കഴിഞ്ഞില്ല എന്ന് പൃഥ്വിരാജ് പറയുന്നു. വൈശാഖുമായി പോക്കിരിരാജക്ക് മുൻപ് തന്നെ അടുത്ത സൗഹൃദമുണ്ട്. ‘റോബിൻ ഹുഡ്’ എന്ന് സിനിമ ചെയ്യുമ്പോൾ ജോഷി സാറിൻ്റെ അസോസിയേറ്റ് ആയിരുന്നു വൈശാഖ് അന്ന് തന്നെ ഒരു സ്വതന്ത്ര സംവിധായകനാകാനുള്ള എല്ലാ ക്വാളിറ്റിയും വൈശാഖിന് ഉണ്ടായിരുന്നു. അന്നു തന്നെ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന ആളായിരു7ന്നു വൈശാഖ് എന്ന് പൃഥ്വിരാജ് പറയുന്നു.

പോക്കിരിരാജയിലേക്ക് എത്തുമ്പോൾ, താനും മമ്മൂക്കയും ഒരുമിച്ച് ആ സിനിമയുടെ ഭാഗമാകണം എന്നത് വൈശാഖിൻ്റെ ആഗ്രഹമായിരുന്നു. സത്യം പറഞ്ഞാൽ; പോക്കിരി രാജക്ക് ശേഷം രണ്ടോ മൂന്നോ സിനിമകൾ വൈശാഖിനൊപ്പം പ്ലാൻ ചെയ്തിരുന്നു. അതിൽ ഒന്ന് ‘മല്ലു സിംഗ്’ എന്ന സിനിമയാണ്. മല്ലു സിംഗിൽ അഭിനയിച്ചാൽ ‘ഹീറോ’ എന്ന സിനിമ നടക്കില്ല എന്ന ഒരു അവസ്ഥ ഉണ്ടായി. ‘ഹീറോ’യാണ് ആദ്യം കമ്മിറ്റ് ചെയ്തത് എന്നതിനാൽ മല്ലു സിംഗിൽ നിന്നും പിന്മാറേണ്ടി വന്നു. ആ വേഷമാണ് പിന്നീട് ഉണ്ണി മുകുന്ദൻ ചെയ്തത് എന്ന് പൃഥ്വി പറയുന്നു.

Also Read: Dileep- Manju warrier: ചിരിച്ച് ദിലീപിന് കൈ കൊടുത്ത് മഞ്ജു വാര്യർ; മാതൃകയാക്കണമെന്ന് ആരാധകർ

“എത്ര പേർക്ക് അറിയും എന്നറിയില്ല, മമ്മൂക്കയെയും ലാലേട്ടനെയും എന്നെയും വച്ച് ഒരു സിനിമ വൈശാഖ് പ്ലൻ ചെയ്തിരിന്നു. ആ സ്വപ്നം യാദാർഥ്യത്തിലേക്ക് അടുക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്ക് മുൻപാണ് അത്. എന്നാൽ പിന്നീട് ആ സിനിമ നടന്നില്ല. അങ്ങനെ പല പ്ലാനുകളും ഉണ്ടയിരുന്നു. പക്ഷേ വീണ്ടും ഒന്നിക്കാനായത് ഖലീഫയിലൂടയാണ്”.

ആദം ജോൺ എന്ന സിനിമയുടെ സമയത്ത് 2017-ലാണ് ഈ സിനിമയുടെ ഒരു ഐഡിയ ജിനു എബ്രഹാം പറയുന്നത്. അന്ന് നേരിട്ട് പരിചയപ്പെട്ട ഒരു വ്യക്തിയുടെ ജീവിതമാണ് ഈ കഥയുടെ ഇൻസ്പിറേഷൻ. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങളിൽ നിന്നും ഇൻസ്പിരേഷൻ ഉൾക്കൊണ്ട് ഫിക്ഷനും ചേർത്ത് ഒരുക്കിയ സിനിമയാണ് ഖലീഫ. ജിനുവാണ് അദ്ദേഹത്തെ പരിചയ\പ്പെടുത്തുന്നത്. ഒരു സിനിമക്കുള്ള കഥയുണ്ടല്ലോ എന്ന് അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ കേട്ടപ്പോൾ തന്നെ താൻ പറഞ്ഞിരുന്നു. അതുകൊണ്ടാണ് പരിചയപ്പെടുത്തിയത് എന്നായിരുന്നു അന്ന് ജിനു എബ്രഹാമിൻ്റെ മറുപടി എന്ന് പൃഥ്വിരാജ് പറയുന്നു.

പിന്നീട് ‘കാപ്പ’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് 2022-ലാണ് ഖലീഫയുടെ കഥ പറയുന്നത്. അന്ന് ഈ സിനിമ ആര് സംവിധാനം ചെയ്യണം എതിലൊന്നും തീരുമാനമായിരുന്നില്ല ഒരു മെയിൻ സ്ട്രീം കൊമേഴ്സ്യൽ സിനിമയുടെ പൾസ് നന്നായീ മനസ്സിലാക്കാൻ കഴിയുന്ന ഒരാളായിരിക്കണം സിനിമ സംവിധാനം ചെയ്യേണ്ടത് എന്ന തീരുമാനിച്ചിരുന്നു. അങ്ങനെയാണ് വൈശാഖിലേക്ക് എത്തുന്നത്. അത് ഏറ്റവും നല്ല തീരുമനമായിരുന്നു എന്നും പൃഥ്വിരാജ് പരഞ്ഞു.

English Summary

Prithviraj Sukumaran revealed that director Vysakh had once planned a massive project uniting Mohanlal, Mammootty, and himself, which ultimately did not materialize. Reuniting after 15 years with Khalifa, Prithviraj also shared why he missed out on Mallu Singh and how Khalifa was inspired by a real-life individual.

Loading...
Unable to load recommendations.
Follow Us
Related Stories
Dileep- Manju warrier: ചിരിച്ച് ദിലീപിന് കൈ കൊടുത്ത് മഞ്ജു വാര്യർ; മാതൃകയാക്കണമെന്ന് ആരാധകർ
Khalifa 2 Mov​ie : ലാലേട്ടന്റെ യെസ് ആണ് തങ്ങൾക്ക് കോൺഫിഡൻസ് ! ഖലീഫ 2 സ്വപ്ന തുല്യമായ സിനിമയാകും – പൃഥ്വിരാജ്
Big Boss Malayalam Agnipareeksha : ബി​ഗ് ബോസ് അ​ഗ്നിപരീക്ഷയിൽ വൻ പോരാട്ടം, ആവേശം തീർത്ത് പ്രൊമോയും
Bethlehem Kudumba Unit Box Office: ഖലീഫക്ക് കടുത്ത മത്സരം; ബെത്ലഹേം കുടുംബ യൂണിറ്റ് ആദ്യ ദിന കളക്ഷൻ ഇങ്ങനെ!
Jason Sanjay: “അച്ഛനും അമ്മയുമായി എനിക്ക് അത്തരത്തിലുള്ള ഒരു അടുപ്പം ഇല്ല”; തുറന്ന് പറഞ്ഞ് വിജയുടെ മകൻ ജേസൺ സഞ്ജയ്
കടം വാങ്ങിയത് ഒരു കോടി, തിരികെ ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്നു; ബാദുഷക്കെതിരെ വോയിസ് ഓഫ് സത്യനാഥൻ സഹനിർമ്മാതാവ്
സാമ്പാർ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ കേടായി പോകുന്നോ?
1 ഗ്രാം സ്വര്‍ണത്തിന് 5,000 രൂപ; പൊന്ന് വാങ്ങാന്‍ എന്തെളുപ്പം
തിരുമ്പി വന്താച്ച്! 300 രൂപ പ്രൈം പാസ് അ‌വതരിപ്പിച്ച് ജിയോ ​
വാഴയിലയിൽ സദ്യ കഴിക്കുന്നതിന്റെ ഗുണങ്ങൾ! എങ്ങനെ കഴിക്കാം
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം