AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nazreen Nazar: അദ്ദേഹത്തെ ഞാന്‍ തേച്ചുവെന്നാണ് എല്ലാവരും പറയുന്നത്, പക്ഷെ എനിക്ക് എന്റേതായ കാരണങ്ങളുണ്ട്: നസ്രീന്‍

Why Stella Rejected Shaji Pappan: വിജയ് ബാബുവാണ് തന്നെ സിനിമയ്ക്ക് വേണ്ടി കോണ്‍ടാക്ട് ചെയ്തതെന്നും ശേഷം ഓഡിഷനില്‍ പങ്കെടുത്ത ശേഷം സ്റ്റെല്ല എന്ന കഥാപാത്രം ചെയ്യാന്‍ തിരഞ്ഞെടുക്കുകയുമായിരുന്നുവെന്ന് നസ്രീന്‍ പറയുന്നു. എന്നാല്‍ ആട് 2 അവസാനിക്കുമ്പോള്‍ സ്‌റ്റെല്ലയും ഷാജി പാപ്പനും തമ്മില്‍ ഒരുമിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍.

Nazreen Nazar: അദ്ദേഹത്തെ ഞാന്‍ തേച്ചുവെന്നാണ് എല്ലാവരും പറയുന്നത്, പക്ഷെ എനിക്ക് എന്റേതായ കാരണങ്ങളുണ്ട്: നസ്രീന്‍
നസ്രീന്‍ നാസര്‍Image Credit source: Nazreen Nazar Instagram Page
Shiji M K
Shiji M K | Updated On: 07 Apr 2026 | 01:51 PM

ആട് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് നസ്രീന്‍ നാസര്‍. എന്നാല്‍ അതായിരുന്നില്ല നസ്രീന്റെ ആദ്യ ചിത്രം. വിനയപൂര്‍വ്വം വിദ്യാധരന്‍, സിഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്, രാക്ഷസരാജാവ് തുടങ്ങിയ ചിത്രങ്ങളില്‍ നസ്രീന്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് രണ്ട് ഭാഗത്തിലേക്ക് അപ്രതീക്ഷിതമായാണ് നസ്രീന് അവസരം ലഭിക്കുന്നത്. ഫേസ്ബുക്ക് വഴി വന്ന അവസരം ജീവിതം മാറ്റിമറിക്കുമെന്ന് അവര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

വിജയ് ബാബുവാണ് തന്നെ സിനിമയ്ക്ക് വേണ്ടി കോണ്‍ടാക്ട് ചെയ്തതെന്നും ശേഷം ഓഡിഷനില്‍ പങ്കെടുത്ത ശേഷം സ്റ്റെല്ല എന്ന കഥാപാത്രം ചെയ്യാന്‍ തിരഞ്ഞെടുക്കുകയുമായിരുന്നുവെന്ന് നസ്രീന്‍ പറയുന്നു. എന്നാല്‍ ആട് 2 അവസാനിക്കുമ്പോള്‍ സ്‌റ്റെല്ലയും ഷാജി പാപ്പനും തമ്മില്‍ ഒരുമിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ സിനിമയുടെ മൂന്നാം ഭാഗത്തില്‍ സ്റ്റെല്ല തേപ്പുകാരിയായി.

താന്‍ പാപ്പനെ തേച്ചിട്ടില്ല സാഹചര്യം കൊണ്ട് ചെയ്തുപോയതാണെന്ന് പറയുകയാണിപ്പോള്‍ താരം. ബിഫോര്‍ബ്ലെയ്‌സ് മലയാളത്തോടായിരുന്നു പ്രതികരണം. നടിയുടെ വാക്കുകളിലേക്ക്…

“ഞാന്‍ പാപ്പനെ തേച്ചുവെന്നാണ് എല്ലാവരും പറയുന്നത്, അത് കേട്ട് കേട്ട് മടുത്തു, പക്ഷെ തേച്ചിട്ടില്ല. സ്റ്റെല്ല പറഞ്ഞു പാപ്പനോട്, സ്‌റ്റെല്ല ചെയ്തത് തേപ്പല്ല, എന്നാല്‍ ആളുകള്‍ എപ്പോഴും നായകനോടൊപ്പമാണല്ലോ. സ്‌റ്റെല്ലയ്ക്ക് പരമാവധി പറ്റുന്നതുവരെ വെയിറ്റ് ചെയ്തു, കല്യാണം ഉറപ്പിച്ചതിന് ശേഷം പാപ്പനാട് പോയി പറയുന്നതിനൊരു ഉദ്ദേശമുണ്ട്, വെയിറ്റ് ചെയ്യാന്‍ പാപ്പന്‍ പറയുമെന്ന് സ്റ്റെല്ല കരുതി, എന്നാല്‍ പാപ്പന്‍ ഒന്നും മിണ്ടിയില്ല. സ്‌റ്റെല്ലയ്ക്ക് വേറെ വഴിയില്ല, ഒരു തീരുമാനമെടുത്തേ പറ്റൂ, വീട്ടില്‍ നിന്ന് നല്ല പ്രഷറുണ്ട്.

Also Read: Jhanvi Kapoor: ‘അമ്മയെ അവർ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു’; ശ്രീദേവിയെ കുറിച്ച് ജാൻവി കപൂർ

മേരി പറഞ്ഞിട്ടാണ് പോയതെന്ന് പറഞ്ഞാണ് ആളുകള്‍ താരതമ്യം ചെയ്യുന്നത്. മേരി ഭാര്യയാണ്, ഞാന്‍ പ്രണയിച്ച വ്യക്തിയാണ്, ഞങ്ങള്‍ പരസ്പരം വാക്കുകള്‍ കൊണ്ടല്ല, നോട്ടവും എക്‌സ്പ്രഷനും കൊണ്ടാണ് അടുത്തത്. പാപ്പന്റെ നടുവേദനയൊന്നും പ്രണയത്തിനൊരു തടസമല്ല,” നസ്രീന്‍ പറയുന്നു.

Follow Us