AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Manju Warrier : ‘ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്’; മഞ്ജു വാര്യരെ കടന്നുപിടിച്ച് ചുംബിച്ച് ആരാധിക

Manju Warrier Fan Kissed : സ്വകാര്യ ജൂവലറി കടയുടെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. ഒരു നേരം ആർക്കും എന്താണ് സംഭവിച്ചത് എന്ന് പോലും മനസ്സിലാക്കാൻ സാധിച്ചില്ല. മഞ്ജു വാര്യരുടെ സുരക്ഷയ്ക്കായി എത്തിയ ബൗൺസർമാരെത്തി ആരാധികയെ പിടിച്ചു മാറ്റുകയായിരുന്നു. ഈ സമയം എന്ത് ചെയ്യണമെന്ന അവസ്ഥയിലായിരുന്നു നടി.

Manju Warrier : ‘ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്’; മഞ്ജു വാര്യരെ കടന്നുപിടിച്ച് ചുംബിച്ച് ആരാധിക
വൈറലായ ദൃശ്യംImage Credit source: Screen Grab
Jenish Thomas
Jenish Thomas | Updated On: 06 Apr 2026 | 07:52 PM

പൊതുവേദിയിൽ വെച്ച് നടി മഞ്ജു വാര്യരെ ചുംബിച്ച് ആരാധിക. പാലക്കാട് ഒരു ജുവലറി കടയുടെ ഉദ്ഘാടന വേദിയിൽ വെച്ചാണ് നടിക്ക് നേരെ ആതിക്രമം ഉണ്ടായത്. ആരാധകർക്കൊപ്പം നടി സമയം ചിലവഴിക്കുന്ന സമയത്താണ് ഒരു സ്ത്രീ വേദിയിൽ കയറി മഞ്ജു വാര്യരെ ചുംബിച്ചത്. തനിക്ക് മഞ്ജു വാര്യരെ വളരെ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീ അതിക്രമം കാണിച്ചത്.

അതേസമയം മാർച്ച് 15ന് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഞ്ജു വാര്യർ ബ്രാൻഡ് അംബാസിഡറായ റീഗെൽ ജുവലേഴ്സിൻ്റെ പാലക്കാട് ബ്രാഞ്ചിൻ്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ അവതാരിക മീര അനിലും അടുത്തുണ്ടായിരുന്നു. അവതാരികയും നടിയുടെ സുരക്ഷയ്ക്കായി എത്തിയ ബൗൺസർമാരും ഉടൻ തന്നെ ഇടപ്പെട്ട് അതിക്രമം കാണിച്ച സ്ത്രീയെ പിടിച്ചുമാറ്റുകയായിരുന്നു.

ALSO READ : Kavya Madhavan Salim Kumar: എനിക്ക് ശത്രുക്കൾ ഉണ്ടാകും എന്നാലും ഞാൻ പറയും! കാവ്യ മാധവനെക്കുറിച്ച് സലിംകുമാർ

എന്നാൽ ദൃശ്യങ്ങളിൽ നിന്നും ശ്രദ്ധേയമാകുന്നത് മറ്റൊന്നാണ്. ഇതുപോലെ ഒരു അതിക്രമം പൊതുവേദിയിൽ വെച്ചുണ്ടായിട്ടും സംയമനം വിടാതെ മഞ്ജു വാര്യർ സ്റ്റേജിൽ തന്നെ തുടരുകയായിരുന്നു. തനിക്ക് അരികലെത്തിയവർക്കൊപ്പം സെൽഫി എടുക്കുന്നത് നടി തുടരുകയും ചെയ്തു. പൊതുവേദിയിൽ ഒരു സെലിബ്രേറ്റിക്കെതിരെ കാണിച്ച അതിക്രമം ശരിയായ പെരുമാറ്റമല്ലെന്ന് അവതാരിക മീര അനിൽ പറയുന്നത് വീഡിയോയിൽ കേൾക്കാൻ സാധിക്കും.

സോഷ്യൽ മീഡിയയിൽ വൈറലായ ആ വീഡിയോ കാണാം


അതേസമയം ആരാധികയുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അമിത ആരാധന താരങ്ങളുടെ സുരക്ഷയ്ക്ക് വെല്ലുവിളി സൃഷ്ടിക്കും. എല്ലാ കാര്യങ്ങൾക്കും ഒരു പരിധിയുണ്ട്, അതും പൊതുവേദിയിൽ വെച്ച് ഇത്തരത്തിൽ ഒരു പെരുമാറ്റം ഒരിക്കലും ശരിയല്ലയെന്നാണ് നിരവധി നെറ്റിസൺസ് പ്രതികരിക്കുന്നത്.

Follow Us