Asif Ali: എന്റെ അമ്മച്ചിക്ക് വേണ്ടിയായിരുന്നെങ്കിൽ നീ ചെയ്യുമോ? ആസിഫ് അലിയുടെ സ്വഭാവത്തെക്കുറിച്ച് ലാൽ
Lal about Asif Ali: നടൻ ആസിഫ് അലിയുടെ ഒരു മോശം വശത്തെ കുറിച്ചാണ് ലാൽ തുറന്നു പറയുന്നത്. അങ്ങനെ ചെയ്യുന്നത് പൊതുവിൽ ഒരു നല്ല സ്വഭാവം അല്ല എന്നും പിന്നീട് ആസിഫ് അലിയിൽ ആ സ്വഭാവം മാറാൻ ഇടയായ ഒരു സംഭവത്തെക്കുറിച്ച് ആണ് ലാല് തുറന്ന് പറയുന്നത്.......
മലയാളികളുടെ പ്രിയ നടന്മാരാണ് ആസിഫ് അലിയും ലാലും. ഒരു നാണയത്തിന്റെ രണ്ടു പുറം എന്ന പോലെയാണ് മലയാളി പ്രേക്ഷകരെ സംബന്ധിച്ച് ഇരുവരും. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ആസിഫും ലാലും മലയാള സിനിമയിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചത്. ഇപ്പോഴിതാ ആസിഫ് അലിയുടെ ഒരു മോശം സ്വഭാവത്തെക്കുറിച്ച് പറയുകയാണ് ലാൽ. മറ്റൊന്നുമല്ല ആരും വിളിച്ചാൽ ഫോൺ എടുക്കാത്ത ഒരു സ്വഭാവക്കാരനാണ് ആസിഫ് അലി എന്നാണ് അദ്ദേഹം പറയുന്നത്. ഒരാവശ്യത്തിന് ആസിഫിനെ വിളിച്ചാൽ ഫോൺ എടുക്കില്ല. താൻ വിളിച്ചാലും ഫോൺ എടുക്കാറില്ല എന്ന് ലാൽ.
പിന്നീട് അതിന് മാറ്റം വരുത്തുന്ന ഒരു കാര്യം ഉണ്ടായതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മറ്റൊന്നുമല്ല ഒരു ദിവസം രാത്രിയിൽ രണ്ടുമണിക്ക് ശേഷം ആസിഫ് എന്നെ വിളിച്ചു. ആസിഫിന്റെ അമ്മയ്ക്ക് സുഖമില്ല. ആശുപത്രിയിൽ കൊണ്ടുവരേണ്ട ആവശ്യത്തിനുവേണ്ടി അന്വേഷിച്ചാണ് വിളിച്ചത്. ഞാൻ ഫോൺ എടുത്തപ്പോൾ ഉമ്മായ്ക്ക് സുഖമില്ല ഒന്ന് സൺറൈസ് ഹോസ്പിറ്റലിൽ പോണം എന്ന് പറഞ്ഞു. എനിക്ക് പരിചയമുള്ള ഹോസ്പിറ്റല്‍ ആയതിനാൽ കാര്യങ്ങളെല്ലാം വിളിച്ച് ഏർപ്പാട് ചെയ്തു കൊടുത്തു.
ALSO READ:‘അമ്മയെ അവർ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു’; ശ്രീദേവിയെ കുറിച്ച് ജാൻവി കപൂർ
അത് കഴിഞ്ഞ് ഞാൻ രാവിലെ ആസിഫിനെ തിരിച്ചു വിളിച്ചു. എടാ ഇതുപോലെ എന്റെ അമ്മച്ചിക്ക് ഒരു സുഖമില്ലാതെ വന്നാൽ നീ വിളിച്ചാൽ ഫോൺ എടുക്കുമോ എന്ന് ഞാൻ ചോദിച്ചു. എനിക്കുറപ്പുണ്ട് നിന്നെ വിളിച്ചാൽ കിട്ടില്ല കാരണം നീ ഫോൺ സൈലന്റിൽ ആക്കി വെക്കും. പരസ്പരം സഹായിക്കാനും ഇനി അവനവനവന് ഒരു സഹായം വന്നാൽ ചോദിക്കാൻ കൂടിയാണ് ഫോൺ. അങ്ങനെ ഒരു സാഹചര്യത്തിൽ നിങ്ങൾ ഫോൺ എടുക്കാതിരിക്കുന്നത് വളരെ മോശപ്പെട്ട കാര്യമല്ലേ എന്ന് ഞാൻ ചോദിച്ചു. ആ സംഭവത്തിനുശേഷം ആസിഫിന് അല്പം മാറ്റം ഉണ്ടായി എന്നാണ് എനിക്ക് തോന്നുന്നത് എന്നും ലാൽ പറഞ്ഞു.