AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vazha 2 Box Office Collection : ബോക്‌സ് ഓഫീസ് പിടിച്ചടക്കി വാഴകൾ… വെറും 4 ദിവസം കൊണ്ട് 60 കോടി ക്ലബ്ബിൽ

Vaazha 2 Box Office Collection Report : റിലീസ് ദിവസം 4.75 കോടി രൂപ നേടിയ ചിത്രം, ശനിയാഴ്ച 7.20 കോടിയും ഞായറാഴ്ച 8.40 കോടിയും നേടി കുതിപ്പ് തുടർന്നു. ഞായറാഴ്ച ചിത്രത്തിന് 85 ശതമാനത്തോളം തിയേറ്റർ ഓക്യുപെൻസി ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. കേരളത്തിന് പുറത്തും വിദേശ വിപണികളിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Vazha 2 Box Office Collection : ബോക്‌സ് ഓഫീസ് പിടിച്ചടക്കി വാഴകൾ… വെറും 4 ദിവസം കൊണ്ട് 60 കോടി ക്ലബ്ബിൽ
Vazha 2Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 06 Apr 2026 | 05:07 PM

കൊച്ചി: ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വാഴ 2 തിയേറ്ററുകളിൽ വൻ കുതിപ്പ് തുടരുന്നു. ഏപ്രിൽ 2-ന് പുറത്തിറങ്ങിയ ചിത്രം ആദ്യ വാരാന്ത്യം പിന്നിടുമ്പോൾ കളക്ഷനിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച മാത്രം ചിത്രം ഇന്ത്യയിൽ നിന്ന് 8.40 കോടി രൂപ സ്വന്തമാക്കി. നാലുദിവസത്തെ കണക്ക് പരിശോധിച്ചാൽ 25.60 കോടിയാണ് നേടിയിട്ടുള്ളത്. ആകെ വേൾഡ് വൈഡ് ഗ്രോസ് 62.95 കോടിയാണ്.

റിലീസ് ദിവസം 4.75 കോടി രൂപ നേടിയ ചിത്രം, ശനിയാഴ്ച 7.20 കോടിയും ഞായറാഴ്ച 8.40 കോടിയും നേടി കുതിപ്പ് തുടർന്നു. ഞായറാഴ്ച ചിത്രത്തിന് 85 ശതമാനത്തോളം തിയേറ്റർ ഓക്യുപെൻസി ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. കേരളത്തിന് പുറത്തും വിദേശ വിപണികളിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ALSO READ:രമേശ് പിഷാരിയുടെ ഈ വാക്കുകളാണ് എന്നെ ആകാംക്ഷയിൽ ആക്കുന്നത് ; തെസ്നി ഖാൻ

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം ചെയ്ത വാഴ 2, നാല് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. സമൂഹവും കുടുംബവും ഉഴപ്പന്മാർ എന്ന് മുദ്രകുത്തിയ യുവാക്കൾ മുതിർന്നവരാകുമ്പോൾ നേരിടുന്ന പ്രതിസന്ധികളും അവരുടെ ആത്മബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം.

വേദ ശങ്കർ, അൽഫോൺസ് പുത്രൻ, അജു വർഗീസ്, വിജയബാബു, ബിജുക്കുട്ടൻ, സുധീഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആദ്യ ഭാഗം പോലെ തന്നെ കോമഡിക്കും ഇമോഷനും തുല്യ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രവൃത്തിദിവസമായ ഇന്നും മികച്ച ബുക്കിംഗ് തുടരുന്നതിനാൽ വരും ദിവസങ്ങളിലും ചിത്രം ബോക്‌സ് ഓഫീസിൽ കരുത്ത് തെളിയിക്കുമെന്നാണ് വിലയിരുത്തൽ.

Follow Us