‘ആക്ഷൻ ഹീറോ ബിജു’ താരം 52 ലിറ്റർ മദ്യവുമായി എക്സൈസ് പിടിയിൽ

Action Hero Biju Movie Alku Shafeeq : മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് അറസ്റ്റിലായ അൽക്കു ഷെഫീക്ക്. കൊച്ചിയിൽ രാത്രി 12 മണിക്ക് ശേഷം മദ്യം ആവശ്യമുള്ളവർക്ക് സ്വന്തം വാഹനത്തിൽ ഷെഫീക്ക് എത്തിച്ച് നൽകും

ആക്ഷൻ ഹീറോ ബിജു താരം 52 ലിറ്റർ മദ്യവുമായി എക്സൈസ് പിടിയിൽ

Action Hero Biju Fame Alku Shafeeq

Published: 

18 Feb 2026 | 04:24 PM

കൊച്ചി : 52 ലിറ്റർ വിദേശമദ്യവുമായി ആക്ഷൻ ഹീറോ ബിജു സിനിമ താരം അൽക്കു എന്ന ഷഫീഖ് എക്സൈസ് പിടിയിൽ. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെകടറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അൽക്കു ഷഫീഖിനെ പിടികൂടുന്നത്. 52 ലിറ്റർ വിദേശമദ്യമാണ് എക്സൈസ് ഷെഫീക്കിൻ്റെ പക്കൽ നിന്നും പിടികൂടിയത്. ഇതിൽ 15 ലിറ്റർ വിദേശമദ്യവും ബാക്കി 58 ബോട്ടിൽ ബിയറുമാണ് എക്സൈസ് സംഘം കണ്ടെത്തിയത്. മദ്യം കടത്തിയ കാറും എക്സൈസ് പിടിച്ചെടുത്തു.

കൊച്ചി നഗരത്തിൽ രാത്രി 12 മണിക്ക് ശേഷം മദ്യം ആവശ്യപ്പെടുന്നവർക്ക് അൽക്കു തൻ്റെ വാഹനത്തിൽ എത്തിച്ച് നൽകുമായിരുന്നു. ഇത്തരത്തിൽ മദ്യമെത്തിച്ച് നൽകിയതിനെ തുടർന്നാണ് ഷെഫീക്കിനെ എല്ലാവരും അൽക്കു എന്ന് വിളിക്കുന്നത്. മലപ്പുറം തിരുരങ്ങാടി സ്വദേശിയാണ് ഷഫീക്ക്.

ALSO READ : Director Shamzu Zayba: പണം തട്ടിപ്പ്! അഭിലാഷം സിനിമയുടെ സംവിധായകൻ അറസ്റ്റിൽ

ആക്ഷൻ ഹീറോ ബിജു സിനിമയിൽ ഒരു കോടതി രംഗത്തിലൂടെയാണ് അൽക്കു ശ്രദ്ധേയനാകുന്നത്. സിനിമയിലെ അൽക്കുവിൻ്റെ ചിത്രം ട്രോൾ പേജുകളിലും വൈറലായിരുന്നു. അനുശ്രീ പ്രധാനവേഷത്തിലെത്തിയ ഓട്ടർഷ എന്ന സിനിമയിലും അൽക്കു ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയിൽ ഏറെയും ജൂനിയർ അർട്ടിസ്റ്റ് വേഷങ്ങളാണ് ഷെഫീക്ക് ചെയ്തിട്ടുള്ളത്.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്