Actor Aashish Vidyarthi: ബൈക്ക് ഇടിച്ച് ആശിഷ് വിദ്യാർഥിക്കും ഭാര്യയ്ക്കും പരിക്ക്

Actor Aashish Vidyarthi and Wife Injured: രാത്രി ഭക്ഷണത്തിനു ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന ഒരു മോട്ടോർ സൈക്കിൾ ഇവരെ ഇടിക്കുകയായിരുന്നു.

Actor Aashish Vidyarthi: ബൈക്ക് ഇടിച്ച് ആശിഷ് വിദ്യാർഥിക്കും ഭാര്യയ്ക്കും പരിക്ക്

Actor Aashish Vidyarthi

Published: 

03 Jan 2026 | 09:03 PM

ന്യൂ‍ഡൽഹി: ബൈക്ക് ഇടിച്ച് നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയിൽ ഗുവാഹത്തിയിലാണ് സംഭവം. അപകടത്തിൽ ഇരുവർക്കും നിസാര പരിക്കേറ്റു. അപകട വാർത്ത പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ വ്യക്തത വരുത്തി ആശിഷ് വിദ്യാർത്ഥി തന്നെ രം​ഗത്ത് എത്തുകയായിരുന്നു.

തങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർത്ഥി തന്നെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. രാത്രി ഭക്ഷണത്തിനു ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന ഒരു മോട്ടോർ സൈക്കിൾ ഇവരെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ഇയാളെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Also Read:‘ഇപ്പോള്‍ തിരികെ വരാനുള്ള പോരാട്ടത്തിലാണ്, സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു’: ഉല്ലാസ് പന്തളം

ഭാര്യയ്ക്കും തനിക്കും പ്രശ്നങ്ങളില്ലെന്നും രുപാലി ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും ആശിഷ് വിദ്യാർഥി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കി. ചെറിയ പരിക്കുകൾ മാത്രമാണുള്ളതെന്നും നടൻ പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഇൻസ്റ്റാ​ഗ്രാം ലൈവിലൂടെയാണ് താരം ആരോ​ഗ്യവസ്ഥയെ കുറിച്ച് ആരാധകരുമായി പങ്കുവച്ചത്. സംഭവത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു.

സംഭവ സമയത്ത് തങ്ങളെ സഹായിച്ച പ്രാദേശിക നിവാസികൾക്കും മെഡിക്കൽ ജീവനക്കാർക്കും അടിയന്തര സേവന വിഭാഗത്തിനും താരം നന്ദി രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരാൻ ബോധം വീണ്ടെടുത്തതായി പോലീസ് പറഞ്ഞുവെന്നും ആശിഷ് വിദ്യർത്ഥി അറിയിച്ചു.

 

അശ്വിനെ മറികടന്ന് മിച്ചൽ സ്റ്റാർക്കിൻ്റെ റെക്കോർഡ് നേട്ടം
ട്രെയിന്‍ മിസ്സായാൽ ആ ടിക്കറ്റ് വെച്ച് മറ്റൊരു ട്രെയിനിൽ കയറാമോ
ഒടുവില്‍ ചിത്രം തെളിഞ്ഞു, ഡബ്ല്യുപിഎല്ലില്‍ ഇവര്‍ നയിക്കും
മധുരം മാത്രമല്ല, ഷുഗര്‍ കുറയാത്തതിന് കാരണമിത്
മാരത്തണില്‍ പങ്കെടുത്ത് മുഹമ്മദ് റിയാസും, രമേശ് ചെന്നിത്തലയും; രാഷ്ട്രീയ വ്യത്യാസമില്ലാതെ കൂട്ടയോട്ടം
അയ്യേ, ഇതു കണ്ടോ? ഫുഡ് കൗണ്ടറില്‍ ഓടിക്കളിക്കുന്ന പാറ്റ; എങ്ങനെ വിശ്വസിച്ച് കഴിക്കും
ഇത് ഐഎന്‍എസ്വി കൗണ്ടിന്യയിലെ ദൃശ്യങ്ങളോ? അതിശയിപ്പിക്കുന്ന കാഴ്ച
മരത്തിന് മുകളില്‍ കയറി അടിയുണ്ടാക്കുന്ന പുള്ളിപ്പുലികള്‍; ബോര്‍ ടൈഗര്‍ റിസര്‍വിലെ കാഴ്ച