Ullas Pandalam: ‘ഇപ്പോള്‍ തിരികെ വരാനുള്ള പോരാട്ടത്തിലാണ്, സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു’: ഉല്ലാസ് പന്തളം
Ullas Pandalam Health Condition: സുഖമായി വരുന്നു, ചെറിയ വ്യത്യാസമുണ്ട്. മരുന്നുകളൊക്കെ കഴിക്കുന്നുണ്ട്. തെറാപ്പിയും ചെയ്യുന്നുണ്ട്. നേരത്തേതിനെക്കാളും നല്ല കുറവുണ്ടെന്നും ഉല്ലാസ് പറഞ്ഞു. ലൈവ് വീഡിയോയിലൂടെയായിരുന്നു ഉല്ലാസിന്റെ പ്രതികരണം.
മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് ഉല്ലാസ് പന്തളം. കോമഡി ഷോകളിലൂടെയും മറ്റും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ താരം പിന്നീട് സിനിമകളിലും സജീവമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പൊതുവേദിയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. അടുത്തിടെയാണ് ഉല്ലാസ് പന്തളത്തിന്റെ രോഗ വിവരം അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ പുറംലോകമറിയുന്നത്.
ഇതിനു പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്. നിരവധി പേർ സഹായിച്ചുവെന്ന് പിന്നീടൊരിക്കൽ ഉല്ലാസ് പന്തളം തന്നെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ രോഗവിവരങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉല്ലാസ്. ഫെയ്സ്ബുക്ക് ലൈവിലൂടെ ആരാധകരോട് സംസാരിക്കുകയായിരുന്നു താരം.
കുറേക്കാലമായി താൻ ലൈവിൽ വന്നിട്ട്. രണ്ട് മൂന്ന് വർഷമായി താൻ ലൈവൊന്നും വരുന്നില്ലായിരുന്നുവെന്നും ചികിൽസ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുഖമായി വരുന്നു, ചെറിയ വ്യത്യാസമുണ്ട്. മരുന്നുകളൊക്കെ കഴിക്കുന്നുണ്ട്. തെറാപ്പിയും ചെയ്യുന്നുണ്ട്. നേരത്തേതിനെക്കാളും നല്ല കുറവുണ്ട്. മുഖത്ത് നല്ല കോട്ടമുണ്ടായിരുന്നു. അത് മാറി വരുന്നുണ്ട്. അതിനായി വ്യായാമമൊക്കെ ചെയ്യുന്നുണ്ടെന്നാണ് താരം പറയുന്നത്. പെട്ടെന്ന് തന്നെ സ്റ്റേജിലേക്ക് തിരികെ വരാനാണ് ആഗ്രഹം. വൈകാതെ തന്നെ വരും. ഇടത്തെ കൈയ്യിലെ വേദന കുറഞ്ഞില്ലെന്നും അതാണ് ഇപ്പോഴുള്ളൊരു പ്രശ്നമെന്നും ഉല്ലാസ് പന്തളം പറയുന്നു. തന്റെ കൈയ്യും വീഡിയോയിലൂടെ ഉല്ലാസ് കാണിച്ചിരുന്നു.
താൻ പുതിയൊരു റസ്റ്റോറന്റ് തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് രോഗം ബാധിച്ചത്. അതോടെ അത് പൂട്ടി. ഇപ്പോള്‍ കട വീണ്ടും തുറക്കുകയാണ്. തിങ്കളാഴ്ച മുതലാണ് കട തുറക്കുന്നതെന്നും മുന്‍കാലങ്ങളില്‍ നല്‍കിയ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും ലൈവ് വീഡിയോയിലൂടെ ഉല്ലാസ് പറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. പഴയത് പോലെ ചേട്ടന്‍ തിരിച്ചുവരും. പെട്ടെന്ന് കുറയും. ജീവിതത്തില്‍ നല്ല കാലവും ചീത്ത കാലവും ഉണ്ടാവും, നമ്മള്‍ നേരിടേണ്ടത് ജീവിത സമരത്തെയാണ്. എല്ലാം മംഗളകരമായി ഭവിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകൾ.