Dhyan Sreenivasan: ധ്യാൻ സിനിമ മതിയാക്കുന്നു, ഇനി സംവിധാനം, പ്രഖ്യാപനം ഉടൻ

Actor Dhyan Sreenivasan New Direction Company: നിവിൻ പോളി, അജു വർഗീസ്, നയൻ‌താര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലവ് ആക്ഷൻ ഡ്രാമ. ബോക്സ് ഓഫീസിൽ വലിയ വിജയമാണ് സിനിമ നേടിയത്. ഇപ്പോഴിതാ സംവിധാന രം​ഗത്തേക്ക് സജീവമാകാൻ പോകുന്നതിനെ കുറിച്ചാൻ ധ്യാൻ മനസ്സ് തുറന്നിരിക്കുന്നത്.

Dhyan Sreenivasan: ധ്യാൻ സിനിമ മതിയാക്കുന്നു, ഇനി സംവിധാനം, പ്രഖ്യാപനം ഉടൻ

Dhyan Sreenivasan

Published: 

29 May 2025 | 06:01 PM

അഭിനയത്തിലൂടെയും ഇൻ്റർവ്യൂകളിലൂടെയും പ്രേക്ഷകരെ ചിരിപ്പിക്കുന്ന താരമാണ് നടൻ ധ്യാൻ ശ്രീനിവാസൻ. നിരവധി സിനിമകളിലൂടെ പ്രേക്ഷകപ്രിയനായ ധ്യാൻ, നിവിൻ പോളി, അജു വർഗീസ്, നയൻ‌താര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലവ് ആക്ഷൻ ഡ്രാമ. ബോക്സ് ഓഫീസിൽ വലിയ വിജയമാണ് സിനിമ നേടിയത്. ഇപ്പോഴിതാ സംവിധാന രം​ഗത്തേക്ക് സജീവമാകാൻ പോകുന്നതിനെ കുറിച്ചാൻ ധ്യാൻ മനസ്സ് തുറന്നിരിക്കുന്നത്.

ധ്യാനിൻ്റെ വാക്കുകൾ ഇങ്ങനെ

പ്രൊഡക്ഷനും സംവിധാനവും തുടങ്ങുന്നതിൻ്റെ ഭാ​ഗമായാണ് പുതിയ കമ്പനി ആരംഭിക്കുന്നത്. ജൂലൈ ഓ​ഗസ്റ്റ് മാസത്തോടെ പ്രഖ്യാപനം നടക്കും. നെപ്പോ കിഡ്സ് ആയതുകൊണ്ടാണ് ഞാനൊക്കെ കേറിവന്നതെന്നും പുറത്ത് കഴിവുള്ള നിരവധിപേരുണ്ടെന്നും പലരും പറയുന്നത്. അതുകൊണ്ട് തന്നെ സിനിമയിലേക്ക് വരണമെന്ന് ആ​ഗ്രഹിക്കുന്ന കഴിവുള്ള പുതിയ പ്രതിഭകൾക്കായാണ് ഇങ്ങനൊരു കമ്പനി ആരംഭിക്കാൻ ലക്ഷ്യമിടുന്നത്. അവർക്ക് സിനിമയിലേക്കുള്ള ഒരു പാലം പോലെ ഈ കമ്പനി നിലകൊള്ളും.

കഴിവുള്ള നടി/ നടന്മാർ, സംവിധായകർ, കഥാകൃത്തുക്കൾ എന്നിവരെ തേടിപിടിച്ച് അവർക്ക് അവസരം കൊടുക്കും. അച്ഛൻ ശ്രീനിവാസൻ്റെ പേരിലാകും കമ്പനി അറിയപ്പെടുക. ആ പാരമ്പര്യം ഇനിയും തുടരണമെന്ന് ആ​ഗ്രഹമുണ്ട്. അച്ഛൻ്റെ ഭാ​ഗത്തുനിന്നും മറ്റെല്ലാവരുടെ ഭാ​ഗത്തുനിന്നും പൂർണ പിന്തുണയുമുണ്ട്. അച്ഛൻ്റെ പേരിലുള്ള ഒരു കമ്പനിയിലൂടെ പുതു തലമുറയെ വളർത്തി വലുതാക്കുക എന്നത് നെപ്പോ കിഡ് എന്ന നിലയിൽ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണ്.

നല്ല സിനിമകളുണ്ടാവുക എന്നതിനാണ് പ്രാധാന്യം. എൻ്റെ അഭിനയത്തിന് പോലും രണ്ടാമത് മാത്രമെ പ്രാധാന്യമുള്ളൂ. ഇതിനിടയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ ശ്രമിക്കും. പക്ഷേ ഓ​ഗസ്റ്റ് മുതൽ സജീവമാവുക ഈ കമ്പനിയിലാകുമെന്നും ധ്യാൻ പറയുന്നു.

 

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി