AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Saju Navodaya: ‘ചാകുമെന്ന് ഉറപ്പാക്കി ഒരു പാലത്തിന് മുകളിലേക്ക് പോയിട്ടുണ്ട്, ഇനി എന്ത് വന്നാലും ജീവിക്കാന്‍ പറ്റും’

Saju Navodaya reveals his struggles: ഒരു ബുദ്ധിയും ബോധവും ഇല്ലാത്ത സമയത്താണ് കല്യാണം കഴിച്ചത്. അന്ന് കൂട്ടുകുടുംബമായിരുന്നു. ഒരു പണിക്കും പോകില്ലായിരുന്നു. പിന്നീട് മാറിതാമസിച്ചപ്പോഴാണ് പണിക്ക് പോയി തുടങ്ങിയത്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മീഡിയയിലേക്ക് വരുന്നതെന്നും സാജു നവോദയ

Saju Navodaya: ‘ചാകുമെന്ന് ഉറപ്പാക്കി ഒരു പാലത്തിന് മുകളിലേക്ക് പോയിട്ടുണ്ട്, ഇനി എന്ത് വന്നാലും ജീവിക്കാന്‍ പറ്റും’
സാജു നവോദയ Image Credit source: facebook.com/sajunavodayaofficial
jayadevan-am
Jayadevan AM | Published: 29 May 2025 17:57 PM

കോമഡി ഷോകളിലൂടെ തുടങ്ങി സിനിമയിലെത്തിയ താരമാണ് സാജു നവോദയ. കോമഡി ഷോകളില്‍ അദ്ദേഹം അവതരിപ്പിച്ച ‘പാഷാണം ഷാജി’ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 2014ല്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി സ്പീക്കിങ് 2 ആയിരുന്നു ആദ്യ ചിത്രം. വെള്ളിമൂങ്ങ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ സിനിമകളിലെ റോളുകള്‍ ഏറെ ശ്രദ്ധേയമായി. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാമത്തെ സീസണിലും അദ്ദേഹം പങ്കെടുത്തിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നു പറഞ്ഞു. ഭാര്യയാണ് തന്റെ പ്രചോദനമെന്നും അദ്ദേഹം വ്യക്തമാക്കി.

”പ്രചോദനം ഭാര്യയാണ്. അന്ന് മിമിക്രിയില്‍ പോയാല്‍ കിട്ടുന്നത് 500 രൂപയാണ്. ഓട്ടോറിക്ഷ കാശ് കഴിഞ്ഞാല്‍ 300 രൂപ കയ്യില്‍ കാണും. ആ സമയത്താണ് ലക്ഷങ്ങളുടെ ഓപ്പറേഷനൊക്കെ നടന്നത്. ആ സമയത്ത് ചാകുമെന്ന് ഉറപ്പാക്കി ഒരു പാലത്തിന് മുകളിലേക്ക് പോയിട്ടുണ്ട്. അപ്പോള്‍ ഭാര്യയുടെ അമ്മ വിളിച്ചു. ഞാന്‍ പോയാല്‍ എവിടെ വരെ പോകുമെന്ന് അമ്മയ്ക്കറിയാം. പൈസ സെറ്റാക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി. ആ അവസ്ഥയൊക്കെ പിന്നീട് മാറി”-സാജു നവോദയ പറഞ്ഞു. ഭാര്യയ്‌ക്കൊപ്പം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാജു ഇക്കാര്യം പറഞ്ഞത്.

ഒരു ബുദ്ധിയും ബോധവും ഇല്ലാത്ത സമയത്താണ് കല്യാണം കഴിച്ചത്. അന്ന് കൂട്ടുകുടുംബമായിരുന്നു. ഒരു പണിക്കും പോകില്ലായിരുന്നു. പിന്നീട് മാറിതാമസിച്ചപ്പോഴാണ് പണിക്ക് പോയി തുടങ്ങിയത്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മീഡിയയിലേക്ക് വരുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മീഡിയയിലെത്തുന്നത്. ഒറ്റയ്ക്ക് താമസിച്ചപ്പോഴാണ് വിഷമങ്ങളൊക്കെ മനസിലാകുന്നതെന്നും താരം വെളിപ്പെടുത്തി.

Read Also: Abhirami: ‘മോശമായ ഒന്നായി തോന്നില്ല; ‘അത് ഇത്രയധികം ചർച്ച ചെയ്യേണ്ട കാര്യമില്ല’; കമൽ ഹാസനുമായുള്ള ചുംബനരം​ഗ വിവാദങ്ങളിൽ പ്രതികരിച്ച് അഭിരാമി

ഇനി എന്ത് വന്നാലും ജീവിക്കാന്‍ പറ്റും. കടത്തിണ്ണയില്‍ കിടന്നാലും ജീവിക്കാന്‍ പറ്റും. ‘ഒരു പായയും രണ്ട് തലയിണയും ഒരു ബക്കറ്റും കുളിക്കാനുള്ള കപ്പും’ ഇത്രയും സാധനങ്ങള്‍ കൊണ്ടാണ് തങ്ങള്‍ ജീവിതം തുടങ്ങുന്നത്. ഇപ്പോള്‍ ഹാപ്പി ആയെന്നും സാജു നവോദയ പറഞ്ഞു.