AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anju Aravind: ‘അഞ്ച് വർഷമായി ലിവ് ഇൻ റിലേഷനിൽ: ആദ്യ വിവാഹം ഡിവോഴ്സായി, രണ്ടാമത് വിവാഹം കഴിച്ചയാൾ മരിച്ചു’

Actress Anju Aravind Opens Up About Personal Life:താൻ സന്തോഷവതിയാണെന്നും ഇപ്പോൾ അഞ്ച് വർഷമായി ഒന്നിച്ച് ജീവിക്കുന്നുവെന്നും നടി പറയുന്നു. ബാം​ഗ്ലൂരിൽ തനിക്ക് ഡാൻസ് ടീച്ചറെന്ന ഐഡന്റിറ്റി തന്നത് അദ്ദേഹമാണെന്നും അഞ്ജു പറയുന്നു.

Anju Aravind: ‘അഞ്ച് വർഷമായി ലിവ് ഇൻ റിലേഷനിൽ: ആദ്യ വിവാഹം ഡിവോഴ്സായി, രണ്ടാമത് വിവാഹം കഴിച്ചയാൾ മരിച്ചു’
Anju Aravind
sarika-kp
Sarika KP | Updated On: 29 May 2025 19:01 PM

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി അഞ്ജു അരവിന്ദ്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രിയങ്കരിയായ താരം തമിഴിലും വൻ ജനശ്രദ്ധ നേടിയിരുന്നു. നടിയിപ്പോൾ ബംഗളൂരുവിലാണ് താമസം. ഇതിനിടെയിൽ ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നടി പറഞ്ഞ കാര്യമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

ആദ്യ വിവാഹം കഴിഞ്ഞ് ഡിവോഴ്സായെന്നും രണ്ടാമത് വിവാഹം ചെയ്ത ഭർത്താവ് മരിച്ചു. അതിന് ശേഷം താനിപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്നും അഭിമുഖത്തിൽ താരം പറയുന്നു. പങ്കാളിയുടെ പേരും നടി പറയുന്നുണ്ട്. സഞ്ജയ് അമ്പലപ്പറമ്പത്ത് എന്നാണ് പേര്. താൻ സന്തോഷവതിയാണെന്നും ഇപ്പോൾ അഞ്ച് വർഷമായി ഒന്നിച്ച് ജീവിക്കുന്നുവെന്നും നടി പറയുന്നു. ബാം​ഗ്ലൂരിൽ തനിക്ക് ഡാൻസ് ടീച്ചറെന്ന ഐഡന്റിറ്റി തന്നത് അദ്ദേഹമാണെന്നും അഞ്ജു പറയുന്നു.

Also Read:‘മോശമായ ഒന്നായി തോന്നില്ല; ‘അത് ഇത്രയധികം ചർച്ച ചെയ്യേണ്ട കാര്യമില്ല’; കമൽ ഹാസനുമായുള്ള ചുംബനരം​ഗ വിവാദങ്ങളിൽ പ്രതികരിച്ച് അഭിരാമി

താൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ ക്രഷ് ആയിരുന്നു സഞ്ജയ്. ഒരു സിനിമ പോലെയാണ് തങ്ങളുടെ ജീവിതം. ’96’ആണ് തങ്ങൾ ഒന്നിച്ചുകണ്ട ആദ്യ സിനിമയെന്നും ഇത് കണ്ടപ്പോൾ സ്കൂൾ കാലഘട്ടം ഓർമ്മ വന്നുവെന്നും താരം പറയുന്നു. സഞ്ജയ് ഡാൻസറാണ്. ഐടി മേഖലയിലായിരുന്നു ജോലിയെന്നും ഇപ്പോൾ വിരമിച്ചെന്നും നടി പറയുന്നുണ്ട്. ഡാൻസ് ക്ലാസിൽ വച്ചാണ് താൻ ആദ്യമായി സഞ്ജയ്​ കണ്ടത് എന്നാണ് അഞ്ജു പറയുന്നത്.

അക്കാദമി ഓഫ് ഡാൻസ് എന്ന തന്റെ ഡാൻസ് അക്കാദമിക്ക് പേരിട്ടത് സഞ്ജയ് ആണ്. തന്റെ വിദ്യാർത്ഥികൾക്ക് താൻ നടിയാണെന്ന് അത്രയ്ക്ക് അറിയില്ല. വലിയ വിദ്യാർത്ഥികൾക്ക് അറിയാമെന്നും നടി പറയുന്നു.