Actor Jay: ശബരിമലയിൽ പോകാൻ മാലയിട്ടിരുന്നു! ഇസ്ലാം മതം സ്വീകരിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് നടൻ ജയ്
Actor Jay about Conversian to Islam: ഇപ്പോഴിതാ താൻ ഇസ്ലാം മതം സ്വീകരിക്കാൻ ഇടയായ കാരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്. തന്റെ സിനിമകളിലെ അടിക്കടിയുള്ള പരാജയങ്ങൾ കാരണമാണ് താൻ ഇസ്ലാം മതം സ്വീകരിച്ചത് എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ അതേക്കുറിച്ച് എല്ലാം സംസാരിക്കുകയാണ് നടൻ.........
തമിഴ് ചലച്ചിത്രരംഗത്ത് തനത് അഭിനയശൈലി കൊണ്ടും ലളിതമായ സൗമ്യമായ പെരുമാറ്റം കൊണ്ടും ശ്രദ്ധേയനായ നടനാണ് ജയ്. കൂടാതെ ചിലർ അദ്ദേഹത്തെ ദളപതി വിജയുടെ മുഖസാദൃശ്യം ഉണ്ടെന്നും പറയാറുണ്ട്. റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെയാണ് ജയ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറുന്നത്. ചെറിയ കാലം കൊണ്ട് ചുരുങ്ങിയ സിനിമകളിലൂടെ തന്നെ തമിഴ് സിനിമ രംഗത്ത് തന്റേതായ ഒരു ഇടം കണ്ടെത്തുവാൻ നടന് സാധിച്ചു.
ഒരു സംഗീത കുടുംബത്തിൽ നിന്നാണ് ജയ് അഭിനയരംഗത്തേക്ക് വരുന്നത്. പ്രശസ്ത സംഗീത സംവിധായകനായ ദേവയുടെ അനന്തരവൻ ആണ് ജയ്. സംവിധായകൻ എ വെങ്കിടേഷിന്റെ ഭഗവതി (2002) എന്ന ചിത്രത്തിലൂടെ തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി ജോസഫ് വിജയുടെ ഇളയ സഹോദരനായി അഭിനയിച്ചുകൊണ്ട് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച ജയിക്കു കരിയറിൽ ഉയർച്ച താഴ്ചകൾ ഒരേപോലെ നേരിടേണ്ടി വന്നിട്ടുണ്ട്.
സിനിമകളിലെ അടിക്കടിയുള്ള പരാജയങ്ങൾ
എന്നിരുന്നാലും തന്റെ പെരുമാറ്റത്തിലൂടെ എന്നും പ്രേക്ഷകരുടെ മനസ്സിൽ ഇടാൻ നേടുവാൻ ജയിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ താൻ ഇസ്ലാം മതം സ്വീകരിക്കാൻ ഇടയായ കാരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്. തന്റെ സിനിമകളിലെ അടിക്കടിയുള്ള പരാജയങ്ങൾ കാരണമാണ് താൻ ഇസ്ലാം മതം സ്വീകരിച്ചത് എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ അതേക്കുറിച്ച് എല്ലാം സംസാരിക്കുകയാണ് നടൻ. 2011 ലാണ് നടൻ ഇസ്ലാം മതം സ്വീകരിക്കുന്നത്. തന്റെ കരിയറിൽ മുന്നേറ്റം ഉണ്ടാകുന്നതിനാണ് ഇത്തരത്തിൽ ഇസ്ലാം മതത്തിലേക്ക് മാറിയത് എന്ന രീതിയിലേക്ക് കിംവദന്തികൾ പരന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് ജയ്.
ശബരിമലയിൽ പോകാൻ വേണ്ടി മാല ഇട്ടിട്ടുണ്ട്
ഗലാട്ട ചാനലിനോടാണ് അദ്ദേഹം ഇതിനെക്കുറിച്ച് പറയുന്നത്. ചില ക്ഷേത്രങ്ങളിൽ നിന്നും നേരിട്ട അപമാനത്തെ തുടർന്നാണ് താൻ ഇസ്ലാം മതം സ്വീകരിക്കുവാൻ ഇടയായത് എന്നാണ് ജയ് പറയുന്നത്. മാത്രമല്ല ഇസ്ലാം മതത്തിൽ നിന്നും പള്ളികളിൽ നിന്നും തനിക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചതെന്നും കൂട്ടിച്ചേർത്തു. അതേസമയം തന്റെ കരിയറിലെ വിജയപരാജയങ്ങൾക്ക് ഒരിക്കലും ഇസ്ലാം മതവുമായി യാതൊരു വിധത്തിലുള്ള ബന്ധമില്ല എന്നും നടൻ പറഞ്ഞു. ശബരിമലയിൽ പോകാൻ വേണ്ടി മാല ഇട്ടിട്ടുണ്ട് യേശുവിൽ പ്രാർത്ഥിക്കുവാനായി ജപമാല സ്വീകരിച്ചിട്ടുണ്ട് എന്നാൽ അവയിൽനിന്നും തനിക്ക് സമാധാനമോ സന്തോഷമോ ലഭിച്ചിരുന്നില്ല. എല്ലാ ദൈവങ്ങളും ഒന്നാണെന്ന് രീതിയിലാണ് താൻ പിന്തുടർന്നിരുന്നത്.
എന്നാൽ ചില ക്ഷേത്രങ്ങളിൽ നിന്നും തനിക്ക് അപമാനങ്ങൾ നേരിടേണ്ടി വന്നു ആ സാഹചര്യത്തിലാണ് തനിക്ക് ഇസ്ലാം മതത്തിനോട് ഒരു പ്രത്യേക ആകർഷണം തോന്നിയത്. അങ്ങനെ ഇസ്ലാം മതം സ്വീകരിച്ചു എന്നും അദ്ദേഹം പറയുന്നു. എന്നാൽ താനെ കുടുംബത്തിലുള്ളവർക്ക് താൻ ഇസ്ലാം മതം സ്വീകരിച്ചതിൽ യാതൊരു പ്രശ്നവുമില്ല എന്നാണ് നടൻ പറയുന്നത്. മാത്രമല്ല ഒരു മതത്തിലും ദൈവത്തിലും വിശ്വസിക്കാത്ത തന്റെ മകൻ ഇപ്പോൾ ഏതെങ്കിലും ഒരു ദൈവത്തെ വിശ്വസിക്കുന്നുണ്ടോ എന്ന ആശ്വാസമാണ് അവർക്ക്. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിലും താൻ പേരുമാറ്റിയിട്ടില്ല. ഒരിടത്ത് പേര് അസീസ് ജയ് എന്നാക്കിയാലോ എന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നു എന്നും നടൻ വ്യക്തമാക്കി.
ENGLISH SUMMARY
Actor Jai says that he converted to Islam after facing insults from some temples. He also added that he has received a great deal of acceptance from Islam and its mosques.